ഓസ്ട്രേലിയൻ ഓപ്പൺ: ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്ക് പുറത്ത്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽനിന്ന് വനിതാ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്ക് പുറത്ത്. 22–ാം സീഡായ കസഖ്സ്ഥാൻ താരം എലേന റിബകീനയാണ് പോളണ്ട് താരമായ ഇഗയെ നാലാം റൗണ്ടിൽ തോൽപിച്ചത് (6–4, 6–4). കഴിഞ്ഞ വിമ്പിൾഡൻ ചാംപ്യനായ റിബകീന ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തുന്നത്.

വനിതാ വിഭാഗത്തിലെ മറ്റൊരു കിരീടപ്രതീക്ഷയായിരുന്ന യുഎസ് താരം കൊക്കോ ഗോഫും നാലാം റൗണ്ടിൽ പുറത്തായി. 17–ാം സീഡ് എലേന ഓസ്റ്റപെങ്കോയാണ് 7–5, 6–3ന് 7–ാം സീഡ് കൊക്കോയെ തോൽപിച്ചത്. അതേസമയം മുൻ ലോക രണ്ടാം റാങ്ക് ബാർബറ ക്രെജിക്കോവയെ 7–5, 6–2ന് തോൽപിച്ച് മൂന്നാം സീഡ് ജെസിക്ക പെഗൂല ക്വാർട്ടറിലെത്തി. മുൻ ലോക ഒന്നാം റാങ്ക് വിക്ടോറിയ അസരെങ്കയും ക്വാർട്ടറിൽ പ്രവേശിച്ചു.
പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് ക്വാർട്ടർ ഫൈനലിലെത്തി. ഇറ്റലിയുടെ ജാനിക് സിന്നറിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറ്റ്സിപാസ് മറികടന്നത് (6–4, 6–4, 3–6, 4–6, 6–3). 10–ാം സീഡ് ഹുബേർട് ഹുർക്കാച്ചിനെ 3–6, 6–3, 6–2, 1–6, 7–6ന് തോൽപിച്ച് യുഎസ് താരം സെബാസ്റ്റ്യൻ കോർഡ ക്വാർട്ടറിലെത്തി. 6–ാം സീഡ് കാനഡയുടെ ഫെലിക്സ് അലിയാസീൻ പുറത്തായി. ചെക്ക് താരം ഹീസി ലെഹച്കയാണ് തോൽപിച്ചത് (4–6, 6–3, 7–6, 7–6).
സാനിയ സഖ്യം പുറത്ത്
ഇന്ത്യയുടെ സാനിയ മിർസയും കസഖ്സ്ഥാൻ താരം അന്ന ഡാനിലിനയും ഉൾപ്പെട്ട സഖ്യം വനിതാ ഡബിൾസ് 2–ാം റൗണ്ടിൽ പുറത്ത്. അലിസൺ വാൻ–അൻഹലീന കലീനിന സഖ്യം 4–6, 6–4, 2–6നാണ് ഇവരെ തോൽപിച്ചത്. ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സ്ഡ് ഡബിൾസ് രണ്ടാം റൗണ്ട് മത്സരത്തിന് സാനിയ ഇന്നിറങ്ങും.
സീൻ കോർഡ!
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗത്തിൽ അട്ടിമറി തുടരുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്നത് യുഎസ് താരം സെബാസ്റ്റ്യൻ കോർഡ എന്ന ഇരുപത്തിരണ്ടുകാരൻ. കോർഡയുടെ നേട്ടത്തിന് കയ്യടിക്കുന്നത് 1998ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യനായ പിതാവ് പെറ്റർ കോർഡയും. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പെറ്ററിനുള്ള സമ്മാനമായാണ് മകൻ തന്റെ ആദ്യ ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനൽ നേട്ടത്തെ കാണുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റായ ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്ത കോർഡ, 10–ാം സീഡ് ഹുബേർട് ഹുർക്കാച്ചിനെ തോൽപിച്ചാണ് ക്വാർട്ടറിലെത്തിയത്. ലോക 31–ാം റാങ്കുകാരനാണ് കോർഡ. ടൂർണമെന്റിലെ 29–ാം സീഡ്. ക്വാർട്ടറിൽ കോർഡയ്ക്കു മുന്നിലുള്ളത് 18–ാം സീഡ് റഷ്യയുടെ കാരൻ കച്ചനോവാണ്.
English Summary : Iga Swiatek out from Australian open tennis