മെദ്വദേവ്, ആൻഡി മറെ രണ്ടാം റൗണ്ടിൽ
ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം ദിനത്തിൽ മരിയ സക്കാരിയും കരോലിന പ്ലിസ്കോവയും വീണപ്പോൾ ഒന്നാം സീഡ് ഇഗ സ്യാംതെക്കിന് രണ്ടാം റൗണ്ടിലും ‘സിംപിൾ ജയം’. എട്ടാം സീഡായ ഗ്രീസിന്റെ മരിയ സക്കാരി യുക്രെയ്നിന്റെ മാർത്ത കോസ്റ്റ്യൂകിനോട് പരാജയപ്പെട്ടപ്പോൾ (6–0, 5–7, 2–6) മുൻ ലോക ഒന്നാം നമ്പർ കരോലിന പ്ലിസ്കോവയെ സെർബിയൻ താരം നതാലിയ കോസ്റ്റിച് അട്ടിമറിച്ചു (6-2 6-3). ഒരു മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ സാറാ സോറിബേഴ്സിനെ 6-2, 6-0 എന്ന സ്കോറിൽ തകർത്താണ് പോളണ്ടുകാരി ഇഗ മൂന്നാം റൗണ്ടിലേക്കു മുന്നേറിയത്. ടൂർണമെന്റിന്റെ ആദ്യ റൗണ്ടിലും ഇഗയുടെ ജയം അനായാസമായിരുന്നു. വനിതാ സിംഗിൾസിൽ 11–ാം സീഡ് ദാരിയ കസാറ്റ്കിന, 13–ാം സീഡ് ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മെയ എന്നിവർ രണ്ടാം റൗണ്ടിലെത്തി. മഴ മൂലം രണ്ടാം ദിനം മത്സരം തടസ്സപ്പെട്ടതിനാൽ പല ഒന്നാം റൗണ്ട് മത്സരങ്ങളും ഇന്നലെയാണ് നടന്നത്.

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം ദിനത്തിൽ മരിയ സക്കാരിയും കരോലിന പ്ലിസ്കോവയും വീണപ്പോൾ ഒന്നാം സീഡ് ഇഗ സ്യാംതെക്കിന് രണ്ടാം റൗണ്ടിലും ‘സിംപിൾ ജയം’. എട്ടാം സീഡായ ഗ്രീസിന്റെ മരിയ സക്കാരി യുക്രെയ്നിന്റെ മാർത്ത കോസ്റ്റ്യൂകിനോട് പരാജയപ്പെട്ടപ്പോൾ (6–0, 5–7, 2–6) മുൻ ലോക ഒന്നാം നമ്പർ കരോലിന പ്ലിസ്കോവയെ സെർബിയൻ താരം നതാലിയ കോസ്റ്റിച് അട്ടിമറിച്ചു (6-2 6-3).
ഒരു മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ സാറാ സോറിബേഴ്സിനെ 6-2, 6-0 എന്ന സ്കോറിൽ തകർത്താണ് പോളണ്ടുകാരി ഇഗ മൂന്നാം റൗണ്ടിലേക്കു മുന്നേറിയത്. ടൂർണമെന്റിന്റെ ആദ്യ റൗണ്ടിലും ഇഗയുടെ ജയം അനായാസമായിരുന്നു.
വനിതാ സിംഗിൾസിൽ 11–ാം സീഡ് ദാരിയ കസാറ്റ്കിന, 13–ാം സീഡ് ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മെയ എന്നിവർ രണ്ടാം റൗണ്ടിലെത്തി. മഴ മൂലം രണ്ടാം ദിനം മത്സരം തടസ്സപ്പെട്ടതിനാൽ പല ഒന്നാം റൗണ്ട് മത്സരങ്ങളും ഇന്നലെയാണ് നടന്നത്.
പുരുഷ സിംഗിൾസിൽ 3–ാം സീഡ് ഡാനിൽ മെദ്‌വദേവ്, പത്താം സീഡ് യുഎസിന്റെ ഫ്രാൻസസ് ടിഫോയ്, 12–ാം സീഡ് കാമറൺ നോറി എന്നിവർ രണ്ടാം റൗണ്ടിലെത്തി. ബ്രിട്ടന്റെ ആർതർ ഫെറിയെയാണ് മെദ്‍വദേവ് തോൽപിച്ചത് (7–5, 6–4, 6–3). മുപ്പത്തിയാറുകാരനായ മുൻ ചാംപ്യൻ ആൻഡി മറെയും ജയം കണ്ടു. ബ്രിട്ടിഷ് താരം തന്നെയായ റയാൻ പെനിസ്റ്റനെയാണ് മറെ തോൽപിച്ചത് (6–3, 6–0, 6–1). 2013ലും 2016ലും ഇവിടെ ചാംപ്യനായ മറെ നിലവിൽ ലോക റാങ്കിങ്ങിൽ 40–ാം സ്ഥാനത്താണ്.
English Summary : Iga Swiatek won second round in Wimbledon tennis match