ജയിച്ചുതുടങ്ങി ജോക്കോവിച്ച്; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ അനായാസ ജയവുമായി നൊവാക് ജോക്കോവിച്ച്. ഇതോടെ എടിപി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫ്രഞ്ചുകാരൻ അലക്സാൻഡ്രെ മുള്ളറെ 6-0, 6-2, 6-3 എന്ന

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ അനായാസ ജയവുമായി നൊവാക് ജോക്കോവിച്ച്. ഇതോടെ എടിപി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫ്രഞ്ചുകാരൻ അലക്സാൻഡ്രെ മുള്ളറെ 6-0, 6-2, 6-3 എന്ന സ്കോറിനാണ് തകർത്തുവിട്ടത്.
ലോക റാങ്കിങ്ങിൽ 84ാം സ്ഥാനക്കാരനായ എതിരാളിക്ക് ആദ്യ സെറ്റിൽ ഒറ്റ പോയന്റും നൽകാതെയാണ് ജോക്കോവിച്ച് തുടങ്ങിയത്. തുടർന്നുള്ള രണ്ടു സെറ്റുകളിലും തിരിച്ചുവരാനുള്ള അവസരം മുള്ളർക്ക് നൽകിയില്ല.
വിംബിൾഡണിൽ തന്നെ തോൽപിച്ച് കിരീടം നേടിയ കാർലോസ് അൽകാരസിൽനിന്നാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കുകയും വിംബിൾഡണിൽ ഫൈനലിലെത്തുകയും ചെയ്ത ജോക്കോവിച്ച് സീസണിലെ മൂന്നാം കിരീടമാണ് യുഎസ് ഓപ്പണിൽ ലക്ഷ്യമിടുന്നത്.
English Summary: Novak Djokovic makes winning return to US Open