യുഎസ് ഓപ്പണിലെ തുടർച്ചയായ രണ്ടാം കിരീടം, ഒന്നര വർഷമായി കയ്യടക്കിവച്ചിരിക്കുന്ന ലോക ഒന്നാംനമ്പർ... വനിതാ സിംഗിൾസ് നാലാം റൗണ്ടിലെ വൻ വീഴ്ചയിൽ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനുണ്ടായ നഷ്ടങ്ങൾ വലുതാണ്. ഇരുപതാം സീഡ് എലേന ഓസ്റ്റപെങ്കോയാണ് നിലവിലെ ചാംപ്യൻ ഇഗയുടെ ജൈത്രയാത്രയ്ക്കു തടയിട്ടത്. (3-6, 6-3, 6-1). 2022 മാർച്ച് മുതൽ വനിതകളിൽ ലോക ഒന്നാംറാങ്കിൽ തുടരുന്ന ഇംഗ സ്യാംതെക്കിന് ഈ തോൽവിയോടെ ആ സ്ഥാനം നഷ്ടമായി. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ അരീന സബലേങ്ക ഒന്നാംറാങ്കിലെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസ് ഓപ്പണിലെ തുടർച്ചയായ രണ്ടാം കിരീടം, ഒന്നര വർഷമായി കയ്യടക്കിവച്ചിരിക്കുന്ന ലോക ഒന്നാംനമ്പർ... വനിതാ സിംഗിൾസ് നാലാം റൗണ്ടിലെ വൻ വീഴ്ചയിൽ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനുണ്ടായ നഷ്ടങ്ങൾ വലുതാണ്. ഇരുപതാം സീഡ് എലേന ഓസ്റ്റപെങ്കോയാണ് നിലവിലെ ചാംപ്യൻ ഇഗയുടെ ജൈത്രയാത്രയ്ക്കു തടയിട്ടത്. (3-6, 6-3, 6-1). 2022 മാർച്ച് മുതൽ വനിതകളിൽ ലോക ഒന്നാംറാങ്കിൽ തുടരുന്ന ഇംഗ സ്യാംതെക്കിന് ഈ തോൽവിയോടെ ആ സ്ഥാനം നഷ്ടമായി. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ അരീന സബലേങ്ക ഒന്നാംറാങ്കിലെത്തും.

24–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ ക്വാർട്ടറിലെത്തി. ക്രൊയേഷ്യയുടെ ബോർനാ ഗോയോയെയാണ് തോൽപിച്ചത് (6-2, 7-5, 6-4). യുഎസ് ഓപ്പണിൽ 13–ാം തവണയാണ് ജോക്കോ ക്വാർട്ടറിലെത്തുന്നത്. യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സ്, ഫ്രാൻസെസ് ടിഫോയ്, ബെൻ ഷെൽറ്റൻ എന്നിവരും പുരുഷ സിംഗിൾസിൽ അവസാന എട്ടിലെത്തി. 18 വർഷത്തിനുശേഷമാണ് 3 യുഎസ് പുരുഷ താരങ്ങൾ ഒരുമിച്ച് ന്യൂയോർക്കിൽ ക്വാർട്ടറിൽ ഇടംനേടുന്നത്. വനിതകളിൽ ഡെൻമാർക്കിന്റെ കരോലിൻ വോസ്നിയാക്കിയെ തോൽപിച്ച് (6-3, 3-6, 6-1) യുഎസ് താരം കൊക്കോ ഗോഫും ക്വാർട്ടറിലേക്കു മുന്നേറി.

ADVERTISEMENT

ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ

ന്യൂയോർക്ക് ∙ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു ഏദനും ചേർന്നുള്ള സഖ്യം യുഎസ് ഓപ്പൺ പുരുഷ ഡബിൾസിന്റെ ക്വാർട്ടറിൽ. ബ്രിട്ടന്റെ ജൂലിയൻ കാഷ്– ഹെൻറി പാറ്റൺ സഖ്യത്തെയാണ് (6-4, 6-7, 7-6) തോൽപിച്ചത്. വിമ്പിൾഡൻ സെമിഫൈനലിസ്റ്റുകളായ ഇന്ത്യ–ഓസ്ട്രേലിയൻ സഖ്യം യുഎസ് ഓപ്പണിൽ ആറാം സീഡാണ്.

ADVERTISEMENT

മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ സഖ്യം രണ്ടാംറൗണ്ടിൽ പുറത്തായി. ബൊപ്പണ്ണയും ഇന്തൊനീഷ്യൻ താരം ആൽദിയ സുജിയാദിയും യുഎസ് സഖ്യത്തോടാണ് പരാജയപ്പെട്ടത് (2-6, 5-7).

English Summary: Iga Syamtek lost in the fourth round of the US Open