ഫൈനലിൽ സബലേങ്കയെ വീഴ്ത്തി, കൊക്കോ ഗോഫിന് യുഎസ് ഓപ്പണിൽ കന്നിക്കിരീടം
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ കന്നിക്കിരീടം സ്വന്തമാക്കി കൊക്കോ ഗോഫ്. 19–ാം വയസ്സിൽ താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്‍ലാം കിരീടം കൂടിയാണിത്. വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ കീഴടക്കിയാണ് ഗോഫ് കിരീടമുയർത്തിയത്. സ്കോര്‍ 2–6, 6–3, 6–2. രണ്ട് മണിക്കൂർ

ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ കന്നിക്കിരീടം സ്വന്തമാക്കി കൊക്കോ ഗോഫ്. 19–ാം വയസ്സിൽ താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്‍ലാം കിരീടം കൂടിയാണിത്. വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ കീഴടക്കിയാണ് ഗോഫ് കിരീടമുയർത്തിയത്. സ്കോര്‍ 2–6, 6–3, 6–2. രണ്ട് മണിക്കൂർ ആറു മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗോഫിന്റെ വിജയം.
ഈ വർഷം ജൂലൈയിൽ നടന്ന വിമ്പിൾഡൻ ടെന്നിസിൽ ആദ്യ റൗണ്ടിൽ പുറത്തായ ഗോഫിന്റെ ഗംഭീര തിരിച്ചുവരവു കൂടിയാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിലും താരം തോൽവിയിലേക്കു വീണിരുന്നു. ഫ്രഞ്ച് ഓപ്പണിൽ താരത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ട്രേസി ഓസ്റ്റിനും, സെറീന വില്യംസിനും ശേഷം യുഎസ് ഓപ്പൺ വിജയിക്കുന്ന മൂന്നാമത്തെ അമേരിക്കൻ കൗമാര താരമാണ് കൊക്കോ ഗോഫ്. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് ഫൈനൽ പോരാട്ടത്തിൽ ഗോഫ് തിരിച്ചടിച്ചത്.
വാഷിങ്ടൻ, സിൻസിനാറ്റി ഫൈനലുകൾ വിജയിച്ച ആത്മവിശ്വാസവുമായാണ് കൊക്കോ ഗോഫ് യുഎസ് ഓപ്പണിനെത്തിയത്. വിജയിച്ചതിന്റെ ഞെട്ടൽ തനിക്കുണ്ടെന്ന് ഗോഫ് മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഫ്രഞ്ച് ഓപ്പണിലെ പരാജയം എന്റെ ഹൃദയം തകർക്കുന്നതായിരുന്നു. യുഎസ് ഓപ്പണിലെ വിജയം ഞാൻ കരുതിയതിലും മധുരമുള്ളതാക്കുന്നത് അതാണ്.’’– ഗോഫ് പറഞ്ഞു.
English Summary: Coco Gauff Defeats Aryna Sabalenka To Win US Open 2023 Crown