വീണ്ടും പരുക്ക്: സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണിനില്ല
ബ്രിസ്ബേൻ ∙ പരുക്കേറ്റ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്‌ലാമിൽനിന്ന് പിന്മാറി. ബ്രിസ്ബേൻ ഇന്റർനാഷനൽ ടെന്നിസ് ടൂർണമെന്റിനിടെയാണ് നദാലിന് വീണ്ടും പരുക്കേറ്റത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിനിടെ പരുക്കേറ്റ നദാൽ 11 മാസത്തോളം കളത്തിന് പുറത്തിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയ ടൂർണമെന്റിലാണ് വീണ്ടും പരുക്ക്

ബ്രിസ്ബേൻ ∙ പരുക്കേറ്റ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്‌ലാമിൽനിന്ന് പിന്മാറി. ബ്രിസ്ബേൻ ഇന്റർനാഷനൽ ടെന്നിസ് ടൂർണമെന്റിനിടെയാണ് നദാലിന് വീണ്ടും പരുക്കേറ്റത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിനിടെ പരുക്കേറ്റ നദാൽ 11 മാസത്തോളം കളത്തിന് പുറത്തിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയ ടൂർണമെന്റിലാണ് വീണ്ടും പരുക്ക് വില്ലനായത്. 22 തവണ ഗ്രാൻസ്‌ലാം ചാംപ്യനായ സ്പാനിഷ് താരം ഞായറാഴ്ചയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ തവണ ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലാണ് താരത്തിന് പരുക്കേറ്റത്. ഇടുപ്പിലെ പേശിക്കാണ് പരുക്ക്. ജൂണിൽ സർജറി നടത്തിയ ശേഷം പരുക്ക് ഭേദമായി വരികയായിരുന്നു. ജനുവരി 14 മുതൽ 28 വരെ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു താരം.