ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി സുമിത് നാഗൽ, ലോക 31–ാം നമ്പർ താരത്തെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 31–ാം നമ്പർ താരം അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗൽ രണ്ടാം റൗണ്ടിൽ കടന്നു. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6–4, 6-2, 7–6. മത്സരത്തിന്റെ മൂന്നാം സെറ്റിലെ വാശിയേറിയ

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 31–ാം നമ്പർ താരം അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗൽ രണ്ടാം റൗണ്ടിൽ കടന്നു. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6–4, 6-2, 7–6. മത്സരത്തിന്റെ മൂന്നാം സെറ്റിലെ വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് കസഖ്സ്ഥാൻ താരം തോൽവി സമ്മതിച്ചത്.
ആദ്യ ആറു ഗെയിമുകളിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവിൽ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സീഡ് ചെയ്ത താരത്തെ തോൽപിക്കുന്നത്.
പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരം ഇതുവരെ മൂന്നാം റൗണ്ട് വരെ മാത്രമാണ് എത്തിയിട്ടുള്ളത്. ഇതിഹാസ താരം രമേഷ് കൃഷ്ണൻ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്. 1983,1984,1987,1988,1989 എഡിഷനുകളിലായിരുന്നു രമേഷ് കൃഷ്ണൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയത്.
ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന മറ്റൊരു ഇന്ത്യൻ താരം വിജയ് അമൃത്‍രാജ് ആണ്. 1984 ഓസ്ട്രേലിയൻ ഓപ്പണിൽ അദ്ദേഹം രണ്ടാം റൗണ്ടിലെത്തിയിരുന്നു. 1997, 2000 വർഷങ്ങളിൽ ലിയാൻഡർ പേസും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 2013 ൽ സോംദേവ് ദേവ്‍വർമൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കളിച്ചിട്ടുണ്ട്.