മോണ്ടി കാർലോ ടൂർണമെന്റിൽ അട്ടിമറി ജയവുമായി സുമിത് നാഗൽ
അട്ടിമറി ജയത്തിനു പിന്നാലെ എടിപി ലൈവ് സിംഗിൾസ് റാങ്കിങ്ങിൽ സുമിത് നാഗൽ 80–ാം സ്ഥാനത്തെത്തി. സുമിത്തിന്റെ കരിയറിലെ മികച്ച റാങ്കിങ് മുന്നേറ്റം ആണിത്.

മൊണാക്കോ ∙ മോണ്ടി കാർലോ ടെന്നിസ് ടൂർണമെന്റിൽ ലോക 38–ാം നമ്പർ താരം മാറ്റെയോ അർനാൽഡിയെ അട്ടിമറിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തിൽ, ഇറ്റാലിയൻ താരത്തിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് നാഗൽ ജയം പിടിച്ചെടുത്തത്. സ്കോർ: 5-7, 6-2, 6-4.
ലോക ഏഴാം നമ്പർ താരം ഡെൻമാർക്കിന്റെ ഹോൾഗർ റൂണെയാണ് അടുത്ത റൗണ്ടിൽ നാഗലിന്റെ എതിരാളി. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് റാങ്കിങ്ങിൽ 50ൽ താഴെയുള്ള ഒരു താരത്തെ നാഗൽ തോൽപിക്കുന്നത്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ 27–ാം റാങ്കുകാരനായ കസഖ്സ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനെ ഇരുപത്തിയാറുകാരനായ നാഗൽ തോൽപിച്ചിരുന്നു.