ബൊപ്പണ്ണയ്ക്കൊപ്പം ഭാംബ്രി or ബാലാജി
പാരിസ് ഒളിംപിക്സിൽ തന്റെ പുരുഷ ഡബിൾസ് പങ്കാളിയായി ശ്രീരാം ബാലാജിയെയോ യൂകി ഭാംബ്രിയെയോ രോഹൻ ബൊപ്പണ്ണ തിരഞ്ഞെടുക്കും. ഡബിൾസ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരമായതിനാൽ ബൊപ്പണ്ണയ്ക്ക് (നിലവിൽ 4–ാം റാങ്ക്) പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ ബൊപ്പണ്ണയുടെ താൽപര്യം അംഗീകരിക്കാനാണ് സാധ്യത.

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ തന്റെ പുരുഷ ഡബിൾസ് പങ്കാളിയായി ശ്രീരാം ബാലാജിയെയോ യൂകി ഭാംബ്രിയെയോ രോഹൻ ബൊപ്പണ്ണ തിരഞ്ഞെടുക്കും. ഡബിൾസ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരമായതിനാൽ ബൊപ്പണ്ണയ്ക്ക് (നിലവിൽ 4–ാം റാങ്ക്) പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ ബൊപ്പണ്ണയുടെ താൽപര്യം അംഗീകരിക്കാനാണ് സാധ്യത. പാർട്ണറാകുന്ന താരം ലോക റാങ്കിങ്ങിൽ 300 സ്ഥാനങ്ങൾക്കുള്ളിൽ ഉള്ളതാവണമെന്നതാണ് ഒളിംപിക് നിബന്ധന.
ഭാംബ്രി നിലവിൽ 54–ാം സ്ഥാനത്തും ബാലാജി 82–ാം സ്ഥാനത്തുമുണ്ട്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായ നാൽപത്തിനാലുകാരൻ ബൊപ്പണ്ണ മികച്ച ഫോമിലാണ്. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനായിരുന്നു പങ്കാളി. ഒളിംപിക്സിനു മുൻപ് ഫ്രഞ്ച് ഓപ്പണിലും ബൊപ്പണ്ണ മത്സരിക്കുന്നുണ്ട്.