ജോക്കോ രക്ഷപ്പെട്ടു, തോൽപിച്ചത് അർജന്റീന താരം സെറുൻഡൊലോയെ
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–1,5–7,3–6,7–5,6–3 എന്ന സ്കോറിനാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ജയം. രണ്ടും മൂന്നും സെറ്റുകൾ നേടിയ സെറുൻഡൊലോ നാലാം സെറ്റിലും മുന്നേറിയെങ്കിലും നേരിയ പരുക്ക് അതിജീവിച്ച് അവസാനം തിരിച്ചടിച്ച ജോക്കോ മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–1,5–7,3–6,7–5,6–3 എന്ന സ്കോറിനാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ജയം. രണ്ടും മൂന്നും സെറ്റുകൾ നേടിയ സെറുൻഡൊലോ നാലാം സെറ്റിലും മുന്നേറിയെങ്കിലും നേരിയ പരുക്ക് അതിജീവിച്ച് അവസാനം തിരിച്ചടിച്ച ജോക്കോ മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി. മനസ്സു തളർന്ന സെറുൻഡൊലോയെ നിസ്സഹായനാക്കി അഞ്ചാം സെറ്റും ക്വാർട്ടർ ഫൈനൽ സ്ഥാനവും സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ 27–ാം സ്ഥാനത്തുള്ള താരമാണ് സെറുൻഡൊലോ. ജോക്കോ ജയിച്ചു രക്ഷപ്പെട്ട ദിനം പുരുഷ സിംഗിൾസിൽ വീണു പോയത് 5–ാം സീഡ് ഡാനിൽ മെദ്‌വദെവ്. 11–ാം സീഡ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറാണ് റഷ്യൻ താരം മെദ്‌വദെവിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയത്. സ്കോർ: 4–6,6–2,6–1,6–3. വനിതാ സിംഗിൾസിൽ 2–ാം സീഡ് അരീന സബലേങ്ക, 4–ാം സീഡ് എലേന റിബകീന, 12–ാം സീഡ് ജാസ്മിൻ പവോലിനി എന്നിവരും ക്വാർട്ടറിലെത്തി. യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയാണ് റിബകീന തോൽപിച്ചത് (6–4,6–3). സബലേങ്ക യുഎസ് താരം എമ്മ നവാരോയെ വീഴ്ത്തി (6–2,6–3).
ഇന്ത്യൻ പോരിൽ ബൊപ്പണ്ണ
പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ രോഹൻ ബൊപ്പണ്ണ സഖ്യത്തിനു ജയം. ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യം ഇന്ത്യൻ താരം ശ്രീറാം ബാലാജിയും മെക്സിക്കൻ താരം മിഗ്വേൽ വരേലയും അടങ്ങുന്ന കൂട്ടുകെട്ടിനെ തോൽപിച്ച് ക്വാർട്ടറിലെത്തി. സൂപ്പർ ടൈബ്രേക്കറിലേക്കു നീണ്ട മത്സരത്തിൽ 6–7,6–3,7–6 (10–8) സ്കോറിനാണ് രണ്ടാം സീഡുകളായ ഇന്ത്യൻ –ഓസ്ട്രേലിയൻ സഖ്യത്തിന്റെ ജയം.