ജോക്കോ പിൻമാറി, സിന്നർ സെമിയിൽ
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ക്വാർട്ടർ മത്സര വിജയത്തിലൂടെ ഇറ്റലിയുടെ രണ്ടാം സീഡ് യാന്നിക് സിന്നറിന് സ്വന്തമായത് 2 വലിയ നേട്ടങ്ങൾ. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ പ്രവേശത്തിനൊപ്പം പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനവും ഇരുപത്തിരണ്ടുകാരനായ സിന്നർ ഉറപ്പാക്കി. നിലവിലെ ചാംപ്യനും ഒന്നാം റാങ്കുകാരനുമായ നൊവാക് ജോക്കോവിച്ച് പരുക്കേറ്റ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയതാണ് സിന്നറിനു റാങ്കിങ്ങിൽ നേട്ടമായത്.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ക്വാർട്ടർ മത്സര വിജയത്തിലൂടെ ഇറ്റലിയുടെ രണ്ടാം സീഡ് യാന്നിക് സിന്നറിന് സ്വന്തമായത് 2 വലിയ നേട്ടങ്ങൾ. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ പ്രവേശത്തിനൊപ്പം പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനവും ഇരുപത്തിരണ്ടുകാരനായ സിന്നർ ഉറപ്പാക്കി. നിലവിലെ ചാംപ്യനും ഒന്നാം റാങ്കുകാരനുമായ നൊവാക് ജോക്കോവിച്ച് പരുക്കേറ്റ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയതാണ് സിന്നറിനു റാങ്കിങ്ങിൽ നേട്ടമായത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ക്വാർട്ടർ ഫൈനലിൽ വിജയിച്ചതിനുശേഷമാണ് കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറ്റം പ്രഖ്യാപിച്ചത്.
എടിപി ടെന്നിസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായ യാന്നിക് സിന്നർ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെയാണ് ക്വാർട്ടറിൽ തോൽപിച്ചത് (4-6,6-2,6-3). കാർലോസ് അൽകാരസ്– സ്റ്റെഫാനോസ് സിറ്റ്സിപാസ് മത്സരത്തിലെ വിജയികളെ സിന്നർ സെമിയിൽ നേരിടും. വനിതകളിൽ യുഎസ് താരം കൊക്കോ ഗോഫും സെമിയിലെത്തി. തുനീസിയയുടെ ഒൻസ് ജാബറിനെയാണ് ക്വാർട്ടറിൽ തോൽപിച്ചത്.