പാരിസിൽ ബൊപ്പണ്ണയ്ക്ക് കൂട്ടാളി ബാലാജി
പാരിസ് ഒളിംപിക്സിലെ പുരുഷ ഡബിൾസ് ടെന്നിസ് മത്സരത്തിൽ തന്റെ പങ്കാളിയായി ശ്രീരാം ബാലാജിയെ തിരഞ്ഞെടുത്ത് രോഹൻ ബൊപ്പണ്ണ. ഡബിൾസ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബൊപ്പണ്ണയ്ക്ക് ഒളിംപിക്സിന് നേരത്തെ യോഗ്യത ലഭിച്ചിരുന്നു. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരങ്ങൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്.

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിലെ പുരുഷ ഡബിൾസ് ടെന്നിസ് മത്സരത്തിൽ തന്റെ പങ്കാളിയായി ശ്രീരാം ബാലാജിയെ തിരഞ്ഞെടുത്ത് രോഹൻ ബൊപ്പണ്ണ. ഡബിൾസ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബൊപ്പണ്ണയ്ക്ക് ഒളിംപിക്സിന് നേരത്തെ യോഗ്യത ലഭിച്ചിരുന്നു. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരങ്ങൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. യൂകി ഭാംബ്രി, ശ്രീരാം എന്നിവരായിരുന്നു ബൊപ്പണ്ണയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ബൊപ്പണ്ണ– മാത്യു എബ്ദൻ സഖ്യം ബാലാജി– റിയീസ് വരേല സഖ്യത്തെ തോൽപിച്ചിരുന്നു. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ബാലാജിയും മെക്സിക്കൻ താരം വരേലയും ബൊപ്പണ്ണ സഖ്യത്തിനു മുന്നിൽ വീണത്. ഈ പ്രകടനമാണ് ഒളിംപിക്സ് പങ്കാളിയായി ബാലാജിയെ തിരഞ്ഞെടുക്കുന്നതിലേക്ക് ബൊപ്പണ്ണയെ നയിച്ചത്. തമിഴ്നാട് സ്വദേശിയാണ് മുപ്പത്തിനാലുകാരനായ ബാലാജി. മുൻപും ഇരുവരുമൊന്നിച്ച് ഡബിൾസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.