ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസിൽ സെമി ഫൈനലിലേക്ക് നോവാക് ജോക്കോവിച്ചിനെ വാക്കോവർ. ക്വാർട്ടറിൽ ജോക്കോയുടെ എതിരാളിയായ ഓസ്ട്രേലിയന്‍ താരം അലെക്സ് ഡെ മിനോർ കളിക്കാതെ പിൻവാങ്ങിയതോടെയാണ് ജോക്കോയുടെ സെമി ഫൈനൽ പ്രവേശം. ഇടുപ്പിനു പരുക്കേറ്റതിനെ തുടർന്ന് ഒൻപതാം സീഡായ മിനോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസിൽ സെമി ഫൈനലിലേക്ക് നോവാക് ജോക്കോവിച്ചിനെ വാക്കോവർ. ക്വാർട്ടറിൽ ജോക്കോയുടെ എതിരാളിയായ ഓസ്ട്രേലിയന്‍ താരം അലെക്സ് ഡെ മിനോർ കളിക്കാതെ പിൻവാങ്ങിയതോടെയാണ് ജോക്കോയുടെ സെമി ഫൈനൽ പ്രവേശം. ഇടുപ്പിനു പരുക്കേറ്റതിനെ തുടർന്ന് ഒൻപതാം സീഡായ മിനോർ മത്സരത്തിൽനിന്നു പിന്തിരിയുകയായിരുന്നു.

തിങ്കളാഴ്ച ഫ്രഞ്ച് താരം ആർതർ ഫിൽസിനെതിരായ മത്സരത്തിനു ശേഷമാണ് മിനോറിനു പരുക്കേറ്റത്. ക്വാർട്ടർ കളിക്കാമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച താരം പരിശീലനത്തിന് ഇറങ്ങിയെങ്കിലും വേദന അനുഭവപ്പെട്ടതോടെ മത്സരത്തിൽനിന്ന് പിന്തിരിയുകയായിരുന്നു. പരിശീലനത്തിനായി 10 മിനിറ്റ് മാത്രമാണ് താരം ഇറങ്ങിയത്.

ADVERTISEMENT

സ്കാനിങ് പരിശോധനയ്ക്കു ശേഷം പരുക്കു കൂടുതൽ വഷളാകാതിരിക്കാനാണു വിഷമത്തോടെ ഈ തീരുമാനം എടുത്തതെന്ന് ഡെ മിനോർ മാധ്യമങ്ങളോടു പ്രതികരിച്ചു. 25 വയസ്സുകാരനായ താരം ആദ്യമായിട്ടായിരുന്നു വിമ്പിൾഡൻ  ക്വാർട്ടറിൽ കടന്നത്. 25–ാം ഗ്രാൻഡ് സ്‍ലാം കിരീടം സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ചിന് സെമിയിൽ‌ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സോ, ഇറ്റലിയുടെ ലൊറെൻസോ മുസറ്റിയോ ആയിരിക്കും എതിരാളി. വെള്ളിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടം.

English Summary:

Djokovic into Wimbledon semi-finals

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT