വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം ബാർബറ ക്രെജിക്കോവയ്ക്ക്; ഫൈനലിൽ പവോലീനിയെ വീഴ്ത്തി
ലണ്ടൻ ∙ കളവും കാണികളും ആഗ്രഹിച്ചതും ആഘോഷിക്കാൻ കാത്തിരുന്നതും വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനൽ കളിക്കുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന മേലങ്കിയുമായി എത്തിയ ജാസ്മിൻ പവോലീനിയുടെ വിജയമായിരുന്നു. അതുകൊണ്ടാകാം ‘ ഞാൻ ജേതാവാകുമെന്ന് എന്റെ ടീം പോലും പ്രതീക്ഷിച്ചില്ല. ഇതു നേടിയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല’ എന്ന് തന്റെ കന്നി വിമ്പിൾഡൻ ട്രോഫി മാറോടു ചേർത്തുപിടിച്ച ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ പറഞ്ഞത്. തുല്യശക്തികളുടെ പോരാട്ടം കണ്ട വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ 6-2, 2-6, 6-4 നാണ് പവോലീനിയെ മറികടന്ന് കെജ്രിക്കോവ ജേതാവായത്.

ഡബിൾസിൽ 4 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലും മുൻപു കിരീടമണിഞ്ഞിട്ടുള്ള, സിംഗിൾസിൽ 2021ൽ ഫ്രഞ്ച് ഓപ്പൺ ജേതാവായ ക്രെജിക്കോവയ്ക്കു തന്നെയായിരുന്നു ഫൈനലിൽ മുൻതൂക്കം. ആദ്യ സെറ്റിൽ 6–2ന് ഇറ്റാലിയൻ താരത്തെ ക്രെജിക്കോവ മറികടന്നതോടെ ഏകപക്ഷീയമായ മറ്റൊരു ഗ്രാൻസ്‌ലാം ഫൈനൽ കാണികൾ പ്രതീക്ഷിച്ചു. എന്നാൽ രണ്ടാം സെറ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ച പവോലീനി, 6–2ന് സെറ്റ് സ്വന്തമാക്കിയതോടെ മത്സരം മുറുകി. ഇറ്റാലിയൻ താരത്തിനായി ഗാലറിയിൽ ആർപ്പുവിളികൾ ഉയർന്നു.
മൂന്നാം സെറ്റിലും നന്നായിത്തുടങ്ങിയത് പവോലീനി ആയിരുന്നു. എന്നാൽ 3–3ൽ നിൽക്കെ പവോലീനിയുടെ സെർവ് ബ്രേക്ക് ചെയ്ത ക്രെജിക്കോവ, ഇറ്റാലിയൻ താരത്തെ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ അനുവദിച്ചില്ല. ക്രെജിക്കോവയുടെ ചാംപ്യൻഷിപ് പോയിന്റ് 2 തവണ പ്രതിരോധിച്ച പവോലീനി അവസാന നിമിഷം പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം തവണ ക്രെജിക്കോവയ്ക്കു പിഴച്ചില്ല.