നദാൽ–അൽകാരസ്, ഇഗ സ്യാംതെക് പുറത്ത്
കളിമണ്ണിലെ കരുത്തരായ രണ്ടു പേർ ഒളിംപിക് ടെന്നിസ് മത്സരങ്ങളിൽ നിന്നു പുറത്ത്. 14 വട്ടം റൊളാങ് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിട്ടുള്ള റാഫേൽ നദാലിന്റെ ഒളിംപിക് യാത്ര ഇന്നലെ അതേ കോർട്ടിൽ അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിന്ന് നേരത്തേ പുറത്തായ നദാൽ ഇന്നലെ കാർലോസ് അൽകാരസിനൊപ്പം ഡബിൾസിലും പരാജയപ്പെട്ടു.

പാരിസ് ∙ കളിമണ്ണിലെ കരുത്തരായ രണ്ടു പേർ ഒളിംപിക് ടെന്നിസ് മത്സരങ്ങളിൽ നിന്നു പുറത്ത്. 14 വട്ടം റൊളാങ് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിട്ടുള്ള റാഫേൽ നദാലിന്റെ ഒളിംപിക് യാത്ര ഇന്നലെ അതേ കോർട്ടിൽ അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിന്ന് നേരത്തേ പുറത്തായ നദാൽ ഇന്നലെ കാർലോസ് അൽകാരസിനൊപ്പം ഡബിൾസിലും പരാജയപ്പെട്ടു. അമേരിക്കയുടെ രാജീവ് റാം–ഓസ്റ്റിൻ ക്രാജിസെക് സഖ്യത്തോടാണ് സ്പാനിഷ് സൂപ്പർ ജോടി പരാജയപ്പെട്ടത്. സ്കോർ: 6–2, 6–4. ബെംഗളൂരുവിൽനിന്ന് യുഎസിലേക്കു കുടിയേറിയ ദമ്പതികളുടെ മകനാണ് രാജീവ് റാം.
വനിതാ സിംഗിൾസിൽ കഴിഞ്ഞ മൂന്നു വട്ടം ഫ്രഞ്ച് ഓപ്പൺ ജേതാവായ പോളണ്ടിന്റെ ഇഗ സ്യാംതെകും തോറ്റു പുറത്തായി. ചൈനയുടെ ഷെങ് ക്വിൻവെനാണ് ടോപ് സീഡായ സ്യാംതെകിനെ അട്ടിമറിച്ചത് (6–2,7–5). പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസ്, ഇറ്റലിയുടെ ലൊറൻസോ മുസെറ്റി എന്നിവർ സെമിയിലെത്തി.