ഒളിംപിക് പുരുഷ സിംഗിൾസ് ഫൈനൽ നാളെ ; കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിടും
ഒളിംപിക്സ് പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും നേർക്കുനേർ. ഇന്നലെ നടന്ന സെമിഫൈനലിൽ സെർബിയൻ താരം ജോക്കോവിച്ച് ഇറ്റലിയുടെ ലൊറൻസോ മുസെറ്റിയെ തോൽപിച്ചു (6–4, 6–2). കനേഡിയൻ താരം ഫെലിക്സ് അലിയാസിമെയെ നിഷ്പ്രഭനാക്കി (6–1,6–1) സ്പാനിഷ് താരം അൽകാരസ് നേരത്തേ ഫൈനലിലെത്തിയിരുന്നു.

പാരിസ് ∙ ഒളിംപിക്സ് പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും നേർക്കുനേർ. ഇന്നലെ നടന്ന സെമിഫൈനലിൽ സെർബിയൻ താരം ജോക്കോവിച്ച് ഇറ്റലിയുടെ ലൊറൻസോ മുസെറ്റിയെ തോൽപിച്ചു (6–4, 6–2). കനേഡിയൻ താരം ഫെലിക്സ് അലിയാസിമെയെ നിഷ്പ്രഭനാക്കി (6–1,6–1) സ്പാനിഷ് താരം അൽകാരസ് നേരത്തേ ഫൈനലിലെത്തിയിരുന്നു. നാളെയാണ് ഫൈനൽ.
കഴിഞ്ഞ രണ്ടു തവണത്തെയും വിമ്പിൾഡൻ ഫൈനലിന്റെ ആവർത്തനം കൂടിയാണ് മത്സരം. രണ്ടു ഫൈനലുകളിലും അൽകാരസിനായിരുന്നു ജയം. വെങ്കല മെഡൽ മത്സരത്തിൽ മുസെറ്റിയും അലിയാസിമെയും ഇന്ന് ഏറ്റുമുട്ടും.
∙ വനിതാ ഫൈനൽ ഇന്ന്
പാരിസ് ∙ ഒളിംപിക്സ് വനിതാ സിംഗിൾസ് ഫൈനലിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചും ചൈനയുടെ ഷെങ് ക്വിൻവെനും മത്സരിക്കും. ഇതുവരെ ഒരു ഗ്രാൻസ്‌ലാം കിരീടം നേടാത്തവരാണ് ഇരുവരും. ഇരുപത്തിയൊന്നുകാരി ഷെങ് കഴിഞ്ഞ ഓസ്ട‌്രേലിയൻ ഓപ്പൺ ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയോടു പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ വിമ്പിൾഡനിൽ സെമിഫൈനലിലെത്തിയതാണ് ഇരുപത്തിയെട്ടുകാരി വെകിച്ചിന്റെ മികച്ച ഗ്രാൻസ്‌ലാം നേട്ടം. ഇന്നലെ നടന്ന മൂന്നാം സ്ഥാന മത്സരത്തിൽ സ്‌ലൊവാക്യയുടെ അന്ന ഷ്മീഡ്‌ലോവയെ തോൽപിച്ച് പോളണ്ടിന്റെ ഇഗ സ്യാംതെക് വെങ്കലം നേടി (6–2, 6–1).