ADVERTISEMENT

ന്യൂയോർക്ക് ∙ വിമ്പിൾഡനിലെ പുൽകോർട്ടിൽ കിരീടം ചൂടിയ ബാർബറ ക്രെജിക്കോവ യുഎസ് ഓപ്പണിലെ ഹാർഡ് കോർട്ടിൽ രണ്ടാം റൗണ്ടിൽ തന്നെ വീണു. യോഗ്യതാ റൗണ്ട് കടന്നെത്തിയ റുമാനിയയുടെ എലെന ഗബ്രിയേല റൂസ് ആണ് ചെക്ക് റിപ്പബ്ലിക് താരം ക്രെജിക്കോവയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയത് (6–4,7–5). ഇവിടെ 8–ാം സീഡായിരുന്നു ക്രെജിക്കോവ. ലോക റാങ്കിങ്ങിൽ 122–ാം സ്ഥാനത്തുള്ള ഇരുപത്തിയാറുകാരി ഗബ്രിയേല ഇതാദ്യമായിട്ടാണ് എതെങ്കിലും ഗ്രാൻസ്‌ലാം ടൂർണമെന്റിൽ രണ്ടാം റൗണ്ടിനപ്പുറം മുന്നേറുന്നത്.

റഷ്യയുടെ 12–ാം സീഡ് ദാരിയ കസാറ്റ്കിനയും രണ്ടാം റൗണ്ടിൽ പുറത്തായി. യുഎസിന്റെ പീറ്റൻ സ്റ്റിയേൺസാണ് കസാറ്റ്കിനയെ തോൽപിച്ചത് (6–1,7–6). മറ്റു മുൻനിര താരങ്ങളായ മാഡിസൻ കീസ്, കൊക്കോ ഗോഫ്, പൗള ബഡോസ, അരീന സബലേങ്ക, വിക്ടോറിയ അസരെങ്ക, ഷെങ് ക്വിൻവെൻ എന്നിവർ മൂന്നാം റൗണ്ടിലെത്തി.

പുരുഷൻമാരിൽ നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ്, ടെയ്‌‌ലർ ഫ്രിറ്റ്സ്, കാസ്പർ റൂഡ്, ബെൻ ഷെൽട്ടൻ എന്നിവരും മുന്നേറി. ജോക്കോവിച്ച് 6–4,6–4,2–0 എന്ന നിലയിൽ ലീഡെടുത്തു നിൽക്കവെ എതിരാളിയും സ്വന്തം നാട്ടുകാരനുമായ ലാസ്‌ലോ ജെരെ പരുക്കു മൂലം പിൻമാറുകയായിരുന്നു. പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങളായ ശ്രീറാം ബാലാജിയും യൂകി ഭാംബ്രിയും രണ്ടാം റൗണ്ടിലെത്തി.    അർജന്റീന താരം ഗുയ്ഡോ ആൻഡ്രിയോസിക്കൊപ്പമാണ് ബാലാജി മത്സരിക്കുന്നത്. ഫ്രഞ്ച് താരം ആൽബനോ ഒലിവെറ്റിയാണ് ഭാംബ്രിയുടെ പങ്കാളി.

English Summary:

Gabriela defeated Krejcikova in US open tennis match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com