യുഎസ് ഓപ്പണിൽ സെമി ഫൈനലിൽ തോറ്റ് രോഹന്‍ ബൊപ്പണ്ണ–അൽദില സുജിയാദി സഖ്യം
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ തോറ്റ് രോഹന്‍ ബൊപ്പണ്ണ–അൽദില സുജിയാദി സഖ്യം. യുഎസിന്റെ ടെയ്‍ലർ ടൗൺസെന്‍ഡ്– ഡോണൾഡ് യങ് സഖ്യത്തോട് 6–3, 6–4 എന്ന സ്കോറിനാണ് ഇന്ത്യ– തായ്‍ലൻഡ് സഖ്യം തോറ്റത്.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ തോറ്റ് രോഹന്‍ ബൊപ്പണ്ണ–അൽദില സുജിയാദി സഖ്യം. യുഎസിന്റെ ടെയ്‍ലർ ടൗൺസെന്‍ഡ്– ഡോണൾഡ് യങ് സഖ്യത്തോട് 6–3, 6–4 എന്ന സ്കോറിനാണ് ഇന്ത്യ– തായ്‍ലൻഡ് സഖ്യം തോറ്റത്. മിക്സഡ് ഡബിൾസ് ഫൈനലിൽ ഇറ്റലിയുടെ സാറ എറാനി, ആന്ദ്രെ വവസോറി എന്നിവരെ യുഎസ് താരങ്ങൾ നേരിടും.
മാത്യു എബ്ദൻ–ബാർബറ ക്രെജിക്കോവ സഖ്യത്തെ വീഴ്ത്തിയാണ് ബൊപ്പണ്ണ–അൽദില സുജിയാദി സഖ്യം സെമിയിൽ കടന്നത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവാണ് ഇന്ത്യ– ഇന്തൊനീഷ്യ സഖ്യം സെമിയിൽ പ്രവേശിച്ചത്. ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിൽ 7–6 (7–4), 2–6), 10–7 എന്ന സ്കോറിനായിരുന്നു ബൊപ്പണ്ണയുടെ മുന്നേറ്റം.
പുരുഷ ഡബിൾസിൽ രണ്ടാം സീഡായ രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യം നേരത്തേ പുറത്തായിരുന്നു. അർജന്റീന താരങ്ങളായ മാക്സിമോ ഗോൺസാലസ്–ആന്ദ്രെ മോൾട്ടനി എന്നിവരോടാണ് പ്രീക്വാർട്ടറിൽ ഇരുവരും തോൽവി സമ്മതിച്ചത് (6–1,7–5). 16–ാം സീഡായ അർജന്റീന സഖ്യത്തിനെതിരെ പിടിച്ചുനിൽക്കാൻ ഓസ്ട്രേലിയൻ ഓപ്പൺ ജേതാക്കളായ ഇന്ത്യൻ–ഓസ്ട്രേലിയൻ കൂട്ടുകെട്ടിനായില്ല.