വിരമിക്കൽ ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ റാഫേൽ നദാലിനു തോൽവി
വിരമിക്കൽ ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് താരം റാഫേൽ നദാലിനു തോൽവി. ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ സ്പെയിനിന്റെ ആദ്യ സിംഗിൾസ് മത്സരത്തിനിറങ്ങിയ മുപ്പത്തിയെട്ടുകാരൻ നദാൽ ഇരുപത്തിയൊൻപതുകാരൻ ബോട്ടിക് വാൻ ഡെ സാൻഡ്ഷുൽപിനോടാണ് പരാജയം സമ്മതിച്ചത്. സ്കോർ: 6–4, 6–4.

മലാഗ (സ്പെയിൻ) ∙ വിരമിക്കൽ ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് താരം റാഫേൽ നദാലിനു തോൽവി. ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ സ്പെയിനിന്റെ ആദ്യ സിംഗിൾസ് മത്സരത്തിനിറങ്ങിയ മുപ്പത്തിയെട്ടുകാരൻ നദാൽ ഇരുപത്തിയൊൻപതുകാരൻ ബോട്ടിക് വാൻ ഡെ സാൻഡ്ഷുൽപിനോടാണ് പരാജയം സമ്മതിച്ചത്. സ്കോർ: 6–4, 6–4.
രണ്ടാം സെറ്റിൽ നദാൽ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയെടുക്കാനായില്ല. ഡേവിസ് കപ്പിൽ 29 മത്സരങ്ങൾ നീണ്ട നദാലിന്റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. അടുത്ത സിംഗിൾസിലും ഡബിൾസിലും ജയിച്ചില്ലെങ്കിൽ സ്പെയിൻ ടൂർണമെന്റിൽ നിന്നു പുറത്താകും. അതോടെ നദാലിന്റെ അവസാന മത്സരവും ഇതു തന്നെയാകും.