സാനിയയുടെ മനസ്സ് സബലേങ്കയ്ക്കൊപ്പം
ഹാപ്പി സ്‌ലാം എന്നൊരു വിളിപ്പേരുകൂടിയുണ്ട് പുതുവർഷത്തിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണ്. നവവത്സരത്തിൽ നവോന്മേഷത്തോടെ എത്തുന്ന താരങ്ങൾക്ക് മികച്ച മത്സരാന്തരീക്ഷമൊരുക്കുന്ന ടൂർണമെന്റിന് സ്വിസ് ഇതിഹാസം റോജർ ഫെഡറർ നൽകിയ പേരാണത്. ഫെഡറർക്കു പിന്നാലെ റാഫേൽ നദാലും വിരമിച്ചശേഷമുള്ള ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ചിന്റെ സാധ്യതകളെങ്ങനെ ? ആരാകും വനിതാ സിംഗിൾസ് ജേതാവ്? 12ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിലെ ജേതാക്കളെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ.

ഹാപ്പി സ്‌ലാം എന്നൊരു വിളിപ്പേരുകൂടിയുണ്ട് പുതുവർഷത്തിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണ്. നവവത്സരത്തിൽ നവോന്മേഷത്തോടെ എത്തുന്ന താരങ്ങൾക്ക് മികച്ച മത്സരാന്തരീക്ഷമൊരുക്കുന്ന ടൂർണമെന്റിന് സ്വിസ് ഇതിഹാസം റോജർ ഫെഡറർ നൽകിയ പേരാണത്. ഫെഡറർക്കു പിന്നാലെ റാഫേൽ നദാലും വിരമിച്ചശേഷമുള്ള ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ചിന്റെ സാധ്യതകളെങ്ങനെ ? ആരാകും വനിതാ സിംഗിൾസ് ജേതാവ്? 12ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിലെ ജേതാക്കളെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന സോണി ടെൻ ചാനലിന്റെ കമന്റേറ്ററാകാൻ തയാറെടുക്കുന്ന സാനിയ മിർസ ഓൺലൈൻ അഭിമുഖത്തിൽ ‘മനോരമ’യോടു സംസാരിച്ചപ്പോൾ...
ജോക്കോവിച്ചിന് കടുപ്പം
കരിയറിലെ 25–ാം ഗ്രാൻസ്‌ലാം ട്രോഫിക്കായി ഒന്നര വർഷമായി കാത്തിരിക്കുന്ന നൊവാക് ജോക്കോവിച്ചിന് കാര്യങ്ങൾ അത്ര ഈസിയല്ല. കഴിഞ്ഞവർഷം ഒരു ഗ്രാൻസ്‌ലാം ട്രോഫി പോലും നേടാനാകാത്ത ജോക്കോ ബ്രിട്ടന്റെ മുൻ സൂപ്പർതാരം ആൻഡി മറെയെ പരിശീലകനാക്കിയാണ് ഓസ്ട്രേലിയൻ ഓപ്പണിനെത്തുന്നത്. 2 ഇതിഹാസ താരങ്ങൾ തമ്മിലുള്ള ഈ കൂട്ടുകെട്ട് ടൂർണമെന്റിലെ കൗതുകങ്ങളിലൊന്നാകും. നിലവിലെ ചാംപ്യൻ ഇറ്റലിയുടെ യാനിക് സിന്നർ പുരുഷ വിഭാഗത്തിൽ വീണ്ടും ജേതാവാകുമെന്നാണ് എന്റെ പ്രവചനം. മൂന്നാം സീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസാകും സിന്നറിനു വെല്ലുവിളിയാകുന്ന ഒരാൾ.
സബലേങ്ക ഫേവ്റിറ്റ്
വനിതാ സിംഗിൾസിൽ തുടർച്ചയായ മൂന്നാം ഓസ്ട്രേലിയൻ ഓപ്പൺ വിജയം ലക്ഷ്യമിട്ടെത്തുന്ന ബെലാറൂസിന്റെ അരീന സബലേങ്കയാണ് ഫേവ്റിറ്റ്. കരിയറിന്റെ തുടക്കത്തിൽ സെർവിലെ ഡബിൾ ഫോൾട്ടുകളുടെ പേരിൽ സബലേങ്ക ഏറെ വിമർശനം നേരിട്ടിരുന്നു. എന്നാൽ പിഴവുകളെല്ലാം തിരുത്തി മുന്നേറിയ താരത്തിന്റെ ഏറ്റവും വലിയ കരുത്ത് ഇന്ന് അതിവേഗ സെർവുകളാണ്. സബലേങ്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഹാർഡ് കോർട്ടിലാണ് ഈ മത്സരം. ഉത്തേജകം ഉപയോഗിച്ചെന്ന വിവാദത്തിൽ കുറ്റവിമുക്തയായെത്തുന്ന രണ്ടാം സീഡ് ഇഗ സ്യാംതെക്കിനുമേൽ മാനസിക മേധാവിത്തം സബലേങ്കയ്ക്കുണ്ട്. (12ന് മെൽബണിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരങ്ങൾ രാവിലെ 5.30 മുതൽ സോണി ടെൻ ചാനലുകളിൽ തൽസമയം കാണാം.)