സൗന്ദര്യമെന്ന വാക്കിനൊപ്പം ഒരുകാലത്ത് ചേർത്തുവച്ചിരുന്ന പേരുണ്ട്– ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടേത്. നിഗൂഢത നിറഞ്ഞതായിരുന്നു അവരുടെ ജീവിതവും മരണവും. ജീവിച്ചിരുന്നപ്പോൾ എന്നപോലെ അവരുടെ മരണാനന്തര ജീവിതവും രഹസ്യങ്ങളുടെ കൂടാരമായി. ക്ലിയോപാട്രയുടെ മൃതദേഹം എവിടെയെന്നത് എന്നും ചരിത്രകാരന്മാരുടെയും പുരാവസ്തുഗവേഷകരുടെയും ഉറക്കം കെടുത്തുന്ന ചോദ്യമാണ്. എന്നാൽ ആ രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറക്കുന്ന വിവരങ്ങളാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. മെഡിറ്ററേനിയൻ തീരത്തെ തുറമുഖ നഗരമായ, ഈജിപ്തിലെ അലക്സാൻഡ്രിയയ്ക്ക് സമീപം തപോസിറിസ് മാഗ്ന ക്ഷേത്രത്തിനടുത്തു കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. ഡൊമിനിക്കൻ റിപബ്ലിക് സ്വദേശി ഡോ.കാത്‍ലീൻ മാർട്ടിനസും സംഘവും നടത്തുന്ന ​ഗവേഷണത്തിലാണു സുപ്രധാനമായ ഈ കണ്ടെത്തൽ. ക്ലിയോപാട്രയുടെ കല്ലറയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർക്കു ലഭിച്ചതായാണ് വിവരം. ഡൊമിനിക്കൻ റിപബ്ലിക്കിലെ സാന്റോ ഡൊമിങ്കോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകയായ മാർട്ടിനസ് 20 വർഷമായി ക്ലിയോപാട്രയുടെ ശവകുടീരം തേടിയുള്ള യാത്രയിലായിരുന്നു! അങ്ങനെയാണ് ആ തുരങ്കത്തിനു മുന്നിലെത്തിയത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് 13 അടി താഴ്ചയിലാണ് തുരങ്കം. നീളം ഏകദേശം 4200 അടി. പല തട്ടുകളിലായുള്ള പാറകൾ തുരന്നാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ക്ലിയോപാട്രയുടെ അന്ത്യവിശ്രമസ്ഥലത്തേക്കു തുരങ്കം നയിക്കുമെന്നാണ് ഗവേഷക വിശ്വസിക്കുന്നത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യമെന്ന വാക്കിനൊപ്പം ഒരുകാലത്ത് ചേർത്തുവച്ചിരുന്ന പേരുണ്ട്– ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടേത്. നിഗൂഢത നിറഞ്ഞതായിരുന്നു അവരുടെ ജീവിതവും മരണവും. ജീവിച്ചിരുന്നപ്പോൾ എന്നപോലെ അവരുടെ മരണാനന്തര ജീവിതവും രഹസ്യങ്ങളുടെ കൂടാരമായി. ക്ലിയോപാട്രയുടെ മൃതദേഹം എവിടെയെന്നത് എന്നും ചരിത്രകാരന്മാരുടെയും പുരാവസ്തുഗവേഷകരുടെയും ഉറക്കം കെടുത്തുന്ന ചോദ്യമാണ്. എന്നാൽ ആ രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറക്കുന്ന വിവരങ്ങളാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. മെഡിറ്ററേനിയൻ തീരത്തെ തുറമുഖ നഗരമായ, ഈജിപ്തിലെ അലക്സാൻഡ്രിയയ്ക്ക് സമീപം തപോസിറിസ് മാഗ്ന ക്ഷേത്രത്തിനടുത്തു കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. ഡൊമിനിക്കൻ റിപബ്ലിക് സ്വദേശി ഡോ.കാത്‍ലീൻ മാർട്ടിനസും സംഘവും നടത്തുന്ന ​ഗവേഷണത്തിലാണു സുപ്രധാനമായ ഈ കണ്ടെത്തൽ. ക്ലിയോപാട്രയുടെ കല്ലറയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർക്കു ലഭിച്ചതായാണ് വിവരം. 

തപോസിറിസ് മാഗ്ന ക്ഷേത്രം. ഡോ. കാത്‌ലീൻ മാർട്ടിനസ് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം: instagram/drkathleenmartinez
ADVERTISEMENT

ഡൊമിനിക്കൻ റിപബ്ലിക്കിലെ സാന്റോ ഡൊമിങ്കോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകയായ മാർട്ടിനസ് 20 വർഷമായി ക്ലിയോപാട്രയുടെ ശവകുടീരം തേടിയുള്ള യാത്രയിലായിരുന്നു! അങ്ങനെയാണ് ആ തുരങ്കത്തിനു മുന്നിലെത്തിയത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് 13 അടി താഴ്ചയിലാണ് തുരങ്കം. നീളം ഏകദേശം 4200 അടി. പല തട്ടുകളിലായുള്ള പാറകൾ തുരന്നാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ക്ലിയോപാട്രയുടെ അന്ത്യവിശ്രമസ്ഥലത്തേക്കു തുരങ്കം നയിക്കുമെന്നാണ് ഗവേഷക വിശ്വസിക്കുന്നത്.

2000 വർഷങ്ങൾക്ക് മുൻപ് ക്ലിയോപാട്രയെയും മാർക്ക് ആന്റണിയെയും അടക്കം ചെയ്തത് തപോസിറിസ് മാഗ്ന ക്ഷേത്ര വളപ്പിലാണെന്നാണ് ഈജിപ്തുകാർ വിശ്വസിക്കുന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം ഇപ്പോൾ മെഡിറ്ററേനിയൻ കടലിന് അടിയിലാണ്. രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള തന്റെ കണ്ടെത്തൽ ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലായിരിക്കുമെന്നും മാർട്ടിനസ് പറയുന്നു.

അലക്സാൻഡ്രിയയുടെ സമീപത്തായുള്ള 20 ക്ഷേത്രങ്ങളിൽ ഗവേഷക സംഘം പഠനം നടത്തിയിരുന്നു. അങ്ങനെയാണ് തപോസിറിസ് മാഗ്ന ഷേത്രത്തിന്റെ ഭൂമിക്കടിയിൽ തുരങ്കങ്ങളും പാതകളും കണ്ടെത്തുന്നത്. ക്ലിയോപാട്രയുടെയും അലക്സാണ്ടർ ചക്രവർത്തിയുടെയും പേരുകളുള്ള നാണയങ്ങൾ, ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ പുരാതന പ്രതിമകൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ പുരാവസ്തുക്കൾ ഗവേഷണത്തിനിടെ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലത്ത് മുൻപു നടത്തിയ ഖനനങ്ങളിൽ സ്വർണ നാവുകളുള്ള മമ്മികളും ക്ഷേത്രത്തിന് അഭിമുഖമായി ‘മമ്മിഫൈ’ ചെയ്യപ്പെട്ട മൃതദേഹങ്ങളുള്ള സെമിത്തേരിയും കണ്ടെത്തിയിരുന്നു. ഒരു രാജകീയ ശവകുടീരം സമീപത്ത് സ്ഥിതി ചെയ്യുന്നതിന്റെ അടയാളങ്ങളും കണ്ടെത്തിയെന്നാണ് മാർട്ടിനസിന്റെ അവകാശവാദം.

ADVERTISEMENT

ഏകദേശം 300 വർഷത്തോളം പുരാതന ഈജിപ്ത് ഭരിച്ച ടോളമികൾ എന്ന് വിളിക്കപ്പെടുന്ന ഭരണാധികാരികളുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു ക്ലിയോപാട്രാ. ഈജിപ്ത്, സൈപ്രസ്, ആധുനിക ലിബിയയുടെ ചില ഭാഗങ്ങൾ, മധ്യ പൗരസ്ത്യ ദേശത്തെ മറ്റ് പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സാമ്രാജ്യം തന്നെ അവർ അക്കാലത്തു ഭരിച്ചു. റോമൻ സ്വേച്ഛാധിപതി ജൂലിയസ് സീസറുമായും മാർക്ക് ആന്റണിയുമായുള്ള ക്ലിയോപാട്രയുടെ പ്രണയബന്ധങ്ങളും അധികാര പോരാട്ടങ്ങളും ഈജിപ്ഷ്യൻ, റോമൻ ചരിത്രത്തിന്റെ ഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തിയതായാണു വിശ്വസിക്കപ്പെടുന്നത്. അഗസ്റ്റ്യസ് സീസറുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ക്ലിയോപാട്രയും മാർക് ആന്റണിയും ജീവനൊടുക്കിയത്. 100 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ തുത്തൻഖാമൻ രാജാവിന്റെ ശവകുടീരമാണ് ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തുകേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയാൽ തുത്തൻഖാമനും അദ്ദേഹത്തിന്റെ ശാപകഥകളുമെല്ലാം പഴങ്കഥയാകും. അത്രയേറെയുണ്ട് ക്ലിയോപാട്രയുമായി ബന്ധപ്പെട്ടു കിടക്കുന്ന നിഗൂഢതകൾ.

∙ ക്ലിയോപാട്ര, ദുരൂഹതകളുടെ രാജ്ഞി

ADVERTISEMENT

വിഷത്തോളം മാരകമെന്നു ലോകം വിശേഷിപ്പിച്ച ക്ലിയോപാട്രയുടെ ജീവിതവും മരണവും ദുരൂഹതകൾക്കും അപ്പുറത്തായിരുന്നു. ബലിഷ്ഠകായരായ നീഗ്രോ അടിമകളെ വിഷം കുടിപ്പിച്ചും ഉഗ്രസർപ്പങ്ങളെക്കൊണ്ടു കടിപ്പിച്ചും മരണവേദന നോക്കി രസിച്ചവൾ. കാർകൂന്തലിൽ വിഷംതേച്ച വെള്ളപ്പൂക്കളണിഞ്ഞ്, കാമുകന്മാരെ ഉറക്കറയിലേക്ക് ക്ഷണിച്ചുവരുത്തി ആശ്ലേഷിച്ച്, മോഹനിദ്രയിലാക്കി ആ പാവങ്ങളെ തലമുടിക്കയർ കൊണ്ടു കഴുത്തു മുറുക്കി ശ്വാസംമുട്ടിച്ചുകൊല്ലുന്നതും അവളുടെ ഒരു വിനോദമായിരുന്നു. ചോരച്ചൂടിന്റെ നനവുള്ള മനുഷ്യമാംസം കൊടുത്തു തീറ്റി വളർത്തിയ ആരൽമത്സ്യങ്ങളായിരുന്നു അവളുടെ പ്രിയപ്പെട്ട ആഹാരം.

ഇങ്ങനെ, ക്ലിയോപാട്രയെക്കുറിച്ചുള്ള കേട്ടറിവുകളും കഥകളും സീമകളില്ലാത്തതായിരുന്നു. ക്രൂരതയുടെ പര്യായമായും കൗശലത്തിന്റെ ആൾരൂപമായും സൗന്ദര്യത്തിന്റെ പര്യായമായും പലരും  ക്ലിയോപാട്രയെ രേഖപ്പെടുത്തി. ശരിയെന്നോ, തെറ്റെന്നോ കണക്കാക്കാതെ ലോകം അതെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 18 വയസ്സുള്ളപ്പോൾ ടോളമി രാജവംശപരമ്പരയിൽ ഏഴാം കിരീടമണിഞ്ഞ ക്ലിയോപാട്ര, 39 വയസ്സുള്ളപ്പോൾ മാറിൽ വിഷസർപ്പത്തെക്കൊണ്ടു കടിപ്പിച്ചു മരണം വരിച്ചു എന്നും ചരിത്രം പറയുന്നു.

അലക്‌സാൻഡ്രിയയിലെ ആന്റിറോഡോ ദ്വീപിലാണ്  അവരുടെ ഈജിപ്ഷ്യൻ കൊട്ടാരം നിലനിന്നിരുന്നത്. ബിസി 25 മുതൽ 19 വരെ ഈജിപ്തിലുണ്ടായിരുന്ന ഗ്രീക്ക് ഭൗമശാസ്ത്രജ്ഞന്മാർ ക്ലിയോപാട്രയുടെ അത്യാഡംബര കൊട്ടാരത്തെപ്പറ്റിയും കല്ലു പാകിയ 150 അടിയോളം വീതിയുള്ള തെരുവുകളെപ്പറ്റിയുമെല്ലാം എഴുതിയിട്ടുണ്ട്. ക്ലിയോപാട്രയുടെ  ആത്മഹത്യയ്ക്കുശേഷം കൊട്ടാരവും അനുബന്ധ നിർമിതികളും ഉപേക്ഷിക്കപ്പെടുകയായിരുന്നു. എഡി 365 ലെ വൻ ഭൂമികുലുക്കവും തുടർന്നുണ്ടായ സൂനാമികളും കൊട്ടാരത്തെ സമുദ്രത്തിനടിയിലാക്കുകയായിരുന്നു.

∙ അവശേഷിക്കുന്ന തെളിവുകൾ

ജർമനിയിലെ ആൾടെസ് മ്യൂസിയത്തിൽ ക്ലിയോപാട്രയുടെ ഒരു അർധകായ പ്രതിമയുണ്ട്. അവരെപ്പറ്റി നേരിട്ടു സൂചന നൽകുന്ന ഏക ചരിത്രാവശിഷ്ടം. ബിസി 46 നും 44 നും ഇടയ്ക്കു ക്ലിയോപാട്ര റോം സന്ദർശിച്ചപ്പോൾ നിർമിച്ചതാകാം ഇതെന്നു കരുതുന്നു. രത്‌നാലംകൃതമായ കിരീടം ധരിച്ചിരിക്കുന്ന രീതിയിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ഈജിപ്തിലുള്ള ദെൻദ്രെ ക്ഷേത്രഭിത്തിയുടെ കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നതാണു മറ്റൊന്ന്. ക്ലിയോപാട്ര, സീസറിലുണ്ടായ പുത്രൻ സിസേറിയനോടൊപ്പം ക്ഷേത്രത്തിൽ കാഴ്ചയർപ്പിക്കുന്നതാണ് ഈ കല്ലിലെ ചിത്രം. നാണയങ്ങളിൽ മുദ്രണം ചെയ്തിട്ടുള്ള മുഖം വ്യക്തമായി കാണാം. ബാക്കിയുള്ളതു സാഹിത്യത്തിലും കലയിലുമുള്ള വിവരണങ്ങളാണ്. ബിസി 1213 ൽ മരിച്ച റാംസെസ് രണ്ടാമന്റെയും ബിസി 1324ൽ മരിച്ച തുത്തൻഖാമന്റെയും മമ്മിഫൈ ചെയ്ത ശരീരങ്ങളും, മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട നൂറുകണക്കിനു വസ്തുക്കളും ഇന്നും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിയോപാട്ര മാത്രം ഏകയായി നമ്മിൽനിന്നു പൂർണമായി മറഞ്ഞുനിൽക്കുന്നു. എംബാം ചെയ്ത ക്ലിയോപാട്രയുടെയും മാർക്ക്ആന്റണിയുടെ ശവശരീരങ്ങൾ ഒരു കുടീരത്തിൽ ഒരുമിച്ചു സംസ്‌കരിക്കപ്പെട്ടിരിക്കുന്നതായാണ് വിശ്വാസം. 

∙ കാത്‌ലീൻ മാർട്ടിനസിന്റെ കണ്ടെത്തലുകൾ

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ക്രിമിനൽ വക്കീലായ കാത്‍ലീൻ മാർട്ടിനസ് ഒരുദിവസം ക്ലിയോപാട്രയുടെ ശവകുടീരം തേടിയിറങ്ങുകയായിരുന്നു. 30ാം വയസ്സിലാണ് കാത്‍ലീന് പുരാവസ്തു ഗവേഷണത്തോടു പ്രണയം തോന്നുന്നത്. പുരാവസ്തു ഗവേഷകരുടെ എക്കാലത്തെയും കൗതുകമായ, ക്ലിയോപാട്രയുടെ ശവകുടീരം എന്ന ചുരുളഴിക്കുകയായിരുന്നു ലക്ഷ്യം. 2005ൽ തന്റെ സ്വപ്നത്തിനു പിന്നാലെ, ഈജിപ്തിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ കുടുംബം വിലങ്ങുതടിയായി. ഭർത്താവിൽ നിന്നോ വീട്ടുകാരിൽ നിന്നോ യാതൊരു പ്രോത്സാഹനവും ലഭിച്ചില്ല. ഒടുക്കം തന്റെ 2 കുട്ടികളെയും ഒപ്പം കൂട്ടി മാർട്ടിനസ് ഈജിപ്തിലേക്കു പുറപ്പെടുകയായിരുന്നു. ചരിത്രം വല്ലാതെ തെറ്റിദ്ധരിപ്പിച്ച ക്ലിയോപാട്ര എന്ന രാജ്ഞിയുടെ ജീവിതത്തോടു തോന്നിയ അടങ്ങാത്ത കൗതുകവും ആരാധനയുമായിരുന്നു കാത്‍ലീനെ മുന്നോട്ടു നയിച്ചത്. ഈജിപ്ഷ്യൻ പുരാവസ്തുവകുപ്പിൽ നിന്നു ഗവേഷണാനുമതി ലഭിക്കാൻ ഏകദേശം ഒരു വർഷത്തോളം എടുത്തു.

അലക്‌സാൻഡ്രിയയിൽ നിന്ന് 50 കിലോമീറ്റർ അകലെ തപോസിറിസ് മാഗ്നാ ക്ഷേത്രത്തിനടുത്തായിരിക്കും ക്ലിയോപാട്രയുടെ മൃതദേഹം മാർക്ക് ആന്റണിയോടൊപ്പം മറവു ചെയ്തത് എന്നുള്ള ഒരു പുതിയ തിയറി മാർട്ടിനസ് മുന്നോട്ടുവച്ചു. ഐസിസ് ദേവതയ്ക്കായി സമർപ്പിക്കപ്പെട്ട പട്ടണമാണ് അലക്സാൻഡ്രിയ. മാതൃത്വത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും മാന്ത്രികശക്തിയുടെയും ദേവതയായിരുന്നു ഐസിസ്. ക്ലിയോപാട്ര തന്നെത്തന്നെ എപ്പോഴും ഐസിസുമായി താരതമ്യപ്പെടുത്തുകയും അവരുടെ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഐസിസിന്റെ ഭർത്താവായിരുന്ന ഒസിറിസ്‌ ദേവന്റെ സ്ഥാനത്തു ക്ലിയോപാട്ര തന്റെ കാമുകനായിരുന്ന മാർക്ക് ആന്റണിയെ പ്രതിഷ്ഠിച്ചു. മരണാനന്തരം ജീവിതത്തിൽ ആന്റണിയോടൊപ്പം ഒരു നിത്യഹരിത ജീവിതം നയിക്കാമെന്ന് സ്വപ്നം കാണുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഒസിറിസിനോടോ ഐസിസിനോടോ ബന്ധമുള്ള, തപോസിറിസ് ക്ഷേത്രത്തിലോ പരിസരത്തോ രഹസ്യമായി അവർ സംസ്‌കരിക്കപ്പെട്ടിരിക്കാമെന്ന് കാത്‌ലീൻ വിശ്വസിക്കുന്നു. 

കഴിഞ്ഞ 20 വർഷമായി കാത്‌ലീന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ ക്ലിയോപാട്രയുടെ ശവകുടീരം തേടി ഖനനവും പര്യവേക്ഷണവും നടത്തുകയായിരുന്നു. 2000ൽ അവർ കണ്ടെത്തിയ ഒരു ശവകുടീരത്തിൽ ക്ലിയോപാട്രയുടെ പേരു രേഖപ്പെടുത്തിയിട്ടുള്ള 200 നാണയങ്ങളും അവരുടെ പിതാവിന്റെ പ്രതിമയും രണ്ട് ഉന്നതോദ്യോഗസ്ഥരുടെ മമ്മികളും ഉണ്ടായിരുന്നു. ഏകദേശം 21 സംസ്‌കാരസ്ഥലങ്ങൾ പഠിച്ചതിനുശേഷമാണ് കാത്‌ലീൻ മാഗ്നായിൽ എത്തിയത്. ഓരോ വർഷവും ക്ലിയോപാട്രയെക്കുറിച്ചുള്ള വ്യത്യസ്ത വിവരങ്ങൾ മാർട്ടിനസിനും സംഘത്തിനും ലഭിച്ചുകൊണ്ടിരുന്നു. അവയെല്ലാം ഒരു പസിൽ പോലെ കൂട്ടിയും കുറച്ചും അവർ ഉത്തരങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്നു.

∙ ചരിത്രം ക്ലിയോപാട്രയോടു കാണിച്ച ക്രൂരത 

കാത്‌ലീൻ മാർട്ടിനസിന്റെ മറ്റൊരു കണ്ടെത്തലായിരുന്നു, ചരിത്രം ക്ലിയോപാട്രയോടു ക്രൂരത കാട്ടിയെന്നത്. ഇതു പ്രധാനമായും റോമൻ പ്രചാരണം മൂലമാണെന്നും അവർക്ക് അഭിപ്രായമുണ്ട്. ക്ലിയോപാട്രയുടെ മരണശേഷം റോമക്കാർ അവരെ നിഷ്‌കരുണം വിസ്മരിക്കുകയും അവൾക്കെതിരായുള്ള പ്രചാരണങ്ങൾ ശക്തമാക്കുകയും ചെയ്തു. ജൂലിയസ് സീസറിനുശേഷം മാർക്ക് ആന്റണിയെയും തന്റെ സ്വാധീന വലയത്തിലെത്തിച്ച ഒരു സ്ത്രീയായാണ് അവർ ചിത്രീകരിക്കപ്പെട്ടത്. തന്റെ വശീകരണശക്തിയും കുടിലതന്ത്രങ്ങളുംകൊണ്ട്, വിഘടിച്ചുനിന്ന റോമിന്റെ ഘടകങ്ങളെ തമ്മിലടിപ്പിച്ചു റോമിനെ ദുർബലമാക്കി ഈജിപ്തിനെ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ സാമ്രാജ്യശക്തിയായി വളർത്താൻ അവർ പരിശ്രമിച്ചതായി റോം കരുതിയിരിക്കാം. അതുകൊണ്ടാവാം ചരിത്രസ്മാരകങ്ങളിലും ക്ഷേത്രഭിത്തികളിലുംനിന്ന് അവർ അപ്രത്യക്ഷയായത്.

20 വർഷമായി തുടരുന്ന കാത്‌ലീൻ മുതലുള്ളവരുടെ അന്വേഷണങ്ങൾ കാര്യമായി ഒരിടത്തും എത്തിയിട്ടില്ല. അവർ നിത്യവിശ്രമം കൊള്ളുന്ന കല്ലറയുടെ വാതിൽക്കൽ ആരും ഇതുവരെ മുട്ടിവിളിച്ചിട്ടില്ല. ഷേക്‌സ്പിയർ പറഞ്ഞതുപോലെ, ലോകത്തിലെ ഏറ്റവും പ്രശസ്തരായ പ്രണയജോടികളുടെ കല്ലറ ഒരു ദിവസം കണ്ടെത്തിയെന്നിരിക്കാം. എങ്കിൽ, അത് തുത്തൻഖാമന്റെ മമ്മിയും കല്ലറയും ഗവേഷകൻ ഹോവാർഡ് കണ്ടെത്തിയതുപോലുള്ള ഒരു അദ്ഭുത സംഭവമായിരിക്കും. അതുവരെ ഐതിഹ്യങ്ങളുടെയും അവിശ്വസനീയ കഥകളുടെയും ലോകത്തിലെ ഏറ്റവും നിറപ്പകിട്ടാർന്ന രൂപമായി അവർ നിലനിൽക്കും. ചരിത്രത്തിലും സാഹിത്യത്തിലും തത്വചിന്തയിലും രാഷ്ട്രമീമാംസയിലും ആർക്കും പിടികിട്ടാതെ, എന്നാൽ, ആർക്കും മറയ്ക്കാനോ മറക്കാനോ കഴിയാതെ ക്ലിയോപാട്ര ഉണ്ടായിരിക്കും, ഒരു അനശ്വരസത്യവും സ്വപ്നവുമായി.

∙ ചില കേൾവികളും കഥകളും

ക്ലിയോപാട്ര നല്ല നർമബോധം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഭർത്താവായ ആന്റണിയുടെ കൂടെ അവൾ തടാകത്തിൽ ചൂണ്ടയിട്ടു മീൻപിടിക്കാൻ പോയപ്പോൾ മുങ്ങൽക്കാരനായ ഒരു അടിമയെ മുൻകൂട്ടി ചട്ടംകൂട്ടി ഒരു പണിപറ്റിച്ചു: തന്റെ ചൂണ്ടലിൽ ഒരു മീൻ കുടുങ്ങിയതായി അറിഞ്ഞു ആന്റണി പെരുത്ത പ്രതീക്ഷയോടെ ചൂണ്ടൽ പൊക്കി നോക്കിയപ്പോൾ ചൂണ്ടലിൽ കുടുങ്ങിയിരിക്കുന്നു ഒരൂക്കൻ ഉണക്കമീൻ! വിഡ്ഢിയാക്കപ്പെട്ട ആന്റണിയെ നോക്കി എല്ലാവരും പൊട്ടിച്ചിരിച്ചു. അവൾ അസാമാന്യമായ സൂത്രശാലിയുമായിരുന്നു. ഒരിക്കൽ അവളും സീസർ ചക്രവർത്തിയും തമ്മിൽ ഒരു വാതുവയ്പ് നടന്നു: ഈജിപ്തിലെ മഹാറാണിയും റോമാചക്രവർത്തിയും എന്ന നിലകളിൽത്തന്നെ. കൂടുതൽ ചെലവുവരുന്ന ഒരു നേരത്തെ ഭക്ഷണം ആർക്കാണ് ഒരുക്കാൻ കഴിയുക എന്നായിരുന്നു പന്തയം. നാനാ വിഭവസമൃദ്ധമായ ഒരു വിരുന്നു റോമാചക്രവർത്തി തരപ്പെടുത്തി. പിറ്റേന്ന് ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു. അതു ലളിതമായിരുന്നു. എന്നാൽ, വിരുന്നിലെ പാനീയം വിലമതിക്കാൻ കഴിയാത്ത ഒന്നായിരുന്നു. മഹാറാണി തന്റെ കർണാഭരണത്തിലെ അമൂല്യമായ മുത്ത് സുർക്കയിൽ അലിയിച്ച് റോമാചക്രവർത്തിക്കു കുടിക്കാൻ കൊടുത്ത് പന്തയം ജയിച്ചു എന്നാണു കഥ.

∙ ശവകുടീരം തേടി പലരും

ക്ലിയോപാട്രയുടെ ശവകുടീരം തേടി ഇതിനുമുൻപും പല ഗവേഷകരും സഞ്ചരിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ ഗവേഷകനായ സാഹി ഹവാസ് 2019ൽ, ക്ലിയോപാട്രയുടെ ശവകുടീരം താൻ കണ്ടെത്താൻ പോകുന്നു എന്നു പ്രഖ്യാപിച്ചിരുന്നു. ഡോ.കാത്‍ലീൻ മാർട്ടിനസും സംഘവും ഗവേഷണം നടത്തുന്ന തപോസിറിസ് മാഗ്ന  ക്ഷേത്രത്തിനു സമീപം  തന്നെയാണ് സാഹി ഹവാസും പഠനം നടത്തിയിരുന്നത്. 130 മീറ്റർ നീളത്തിലുള്ള തുരങ്കം  കണ്ടെത്തിയെന്നായിരുന്നു ഗവേഷകരുടെ അവകാശവാദം. ക്ലിയോപാട്രയുടെ മുഖം പതിച്ച  നാണയങ്ങളും പ്രതിമകളും കണ്ടെത്തിയെന്നും ഹവാസ് അവകാശപ്പെട്ടു. അധികം താമസിയാതെ ശവകുടീരം  കണ്ടെത്താൻ സാധിക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ ഒന്നും സംഭവിച്ചില്ല.

∙ ഫ്രാങ്ക് ഗോഡിയോ

സമുദ്രജലത്തിനു താഴെയുള്ള കാര്യങ്ങളെപ്പറ്റി പഠിക്കുന്ന ചരിത്രാന്വേഷകനായിരുന്നു ഫ്രഞ്ചുകാരനായ ഫ്രാങ്ക് ഗോഡിയോ. അദ്ദേഹം അലക്‌സാൻഡ്രിയയുടെ തീരത്തിനടുത്തുള്ള കടലിൽ പത്തുമീറ്ററോളം ആഴത്തിൽ ക്ലിയോപാട്രയുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. 1990കളുടെ അവസാനമായിരുന്നു അത്. 90 മീറ്ററോളം നീളം വരുന്ന തറയും അതുപോലെ വലിയ തൂണുകളും പ്രതിമകളും, നാണയങ്ങളുമെല്ലാം അവയിൽപ്പെടും. പക്ഷേ, അവിടെയൊന്നും അവരുടെ ശവകുടീരം കണ്ടെത്താനായില്ല. 

English Summary: Mysterious Life of Cleopatra and the Tunnel that may lead to her Tomb