ചവറ തട്ടാശ്ശേരിയിലെ സുദർശനാ ടാക്കീസിന്റെ 24 അടിവരുന്ന സ്റ്റേജിൽ നിന്ന് 1952 ഡിസംബർ ആറിന് രാത്രി ഒമ്പതിനാണ് മണ്ണിന്റെ മണവും വിയർപ്പിന്റെ ഗന്ധവും കണ്ണീരിന്റെ ഉപ്പും വിപ്ലവത്തിന്റെ വീര്യവും ചേർന്ന ഒരുകൂട്ടം കഥാപാത്രങ്ങൾ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിൽ നിന്നിറങ്ങി ജനമനസ്സുകൾക്കൊപ്പം നടന്നത്. നേർക്കു നേരെ നിന്നു തങ്ങൾ പലതവണ പലരോടും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഗോപാലനും മാത്യുവും മാലയും ഒടുവിലാണെങ്കിലും പരമുപിള്ളയും നെഞ്ചുവിരിച്ചു നിന്ന് പറയുന്നത് കണ്ടും കേട്ടും ഇരുപ്പുറയ്ക്കാതിരുന്ന കാണികൾ നാടകം നൽകിയ ആത്മവിശ്വാസത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് നാട്ടിലേക്കിറങ്ങുകയായിരുന്നു. കേരളത്തിൽ മാറ്റത്തിന്റെ വലിയൊരു കൊടുങ്കാറ്റ് ആ നാടകത്തിനൊപ്പം വീശി. മനുഷ്യമനസ്സുകളെ ഉഴുതുമറിച്ച് നാടിന്റെ സാമൂഹിക സങ്കൽപ്പങ്ങളെ മാറ്റിയെഴുതാൻ നിലമൊരുക്കിയ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി ഇന്ന് എഴുപതിലെത്തി നിൽക്കുന്നു. ജനമനസ്സിൽ കർട്ടൻ ഉയർത്തി വലിയ കാര്യങ്ങൾ അന്നു മുതൽ പറഞ്ഞു തുടങ്ങിയ നാടകം ഇനിയും ഓടിത്തീർന്നിട്ടില്ല. ചരിത്രത്തിലൂടെ നിർത്താതെയുള്ള ആ നാടക വണ്ടിയുടെ ഓട്ടം തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തെ തോപ്പിൽ തറവാട്ടിൽ നിന്നാണ്... തോപ്പിൽ ഭാസിയുടെ ഒളിവു ജീവിതത്തിൽ നിന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അങ്ങനെ ആ രാത്രി നാടകം പിറന്നു

ADVERTISEMENT

ശൂരനാട് വയലിറമ്പിലെ പുറമ്പോക്ക് കുളത്തിൽ മീൻപിടിക്കുന്നതുമായി ബന്ധപ്പെട്ട് 1949 ഡിസംബർ അവസാനം രണ്ട് കൂട്ടർ തമ്മിലുണ്ടായ  തർക്കം നാടിന്റെ മണ്ണിനെ ചുവപ്പിക്കുകയായിരുന്നു. ഒരു പക്ഷം പിടിച്ചു പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരെ നാട്ടിലെ യുവാക്കൾ സംഘടിച്ചു നടത്തിയ തിരിച്ചടിയിൽ ഡിസംബർ 31ന് ഒരു സബ്ഇൻസ്പെക്ടറും നാലു പൊലീസുകാരും കൊല്ലപ്പെട്ടു. 1950 ജനുവരി ഒന്നിന് കമ്യുണിസ്റ്റ് പാർട്ടിയേയും അതിന്റെ നേതൃത്വത്തിലുള്ള ബഹുജന സംഘടനകളെയും നിരോധിച്ചു. പൊലീസ് നടപടി കർശനമാക്കുന്നതിനിടെ  അന്നത്തെ മുഖ്യമന്ത്രി ടി.കെ. നാരായണപിള്ള ശൂരനാട്ടെത്തി നിശാനിയമം പ്രഖ്യാപിച്ചു. അതോടെ പൊലീസ് നടപടികൾ  കടുപ്പിച്ചു. അന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ കായംകുളം ജില്ലാകമ്മിറ്റിയുടെ കീഴിലുള്ള വള്ളികുന്നം ലോക്കൽ സെക്രട്ടറിയായിരുന്ന തോപ്പിൽ ഭാസിയും ശുരനാട് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടു. ഇതോടെ പാർട്ടി നിർദേശമനുസരിച്ച് അദ്ദേഹം ഒളിവിൽ പോയി. പല ഷെൽറ്ററുകൾ മാറിമാറി കഴിഞ്ഞു. ശൂരനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് അഭയം നൽകാൻ ഭൂരിഭാഗം പേരും വിമുഖത കാട്ടി. ഒരു രാത്രി ഒരു പുലയക്കുടിലിൽ അഭയം തേടിയ ഭാസി ആ ദിവസം അവിടെ കഴിയാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. ഭാസിയെ പുറത്തു നിർത്തിയ ശേഷം അകത്തേക്ക് പോയ ഗൃഹനാഥൻ കുറച്ചു കഴിഞ്ഞെത്തി അദ്ദേഹത്തെ ഉള്ളിലേക്ക് വിളിച്ച് നിവർത്തിയിട്ട ചിക്കുപായയിൽ ഇരുത്തിയ ശേഷം വാതിലും ചാരി പോയി. ചിക്കുപായയിൽ ഇരുന്ന ഭാസിക്ക് വല്ലാത്ത ഒരു ചൂട് അനുഭവപ്പെട്ടു.അദ്ദേഹം പായ മാറ്റി നോക്കി. തീകത്തിച്ചിരുന്ന അടുപ്പ് കല്ല് നീക്കിയ ശേഷമാണ് വീട്ടുകാരൻ തനിക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ആ കാഴ്ച ഭാസിയുടെ ഉള്ളം വല്ലാതെ നീറ്റി. ആ രാത്രി ആ ചിക്കുപായയിലിരുന്നുള്ള ആലോചന ഇതിഹാസോജ്ജലമായ നാടകത്തിന്റെ പിറവിയിലേക്ക് ഭാസിയെ കൊണ്ടെത്തിച്ചു. ചാത്തൻ പുലയനും ജന്മിത്തമ്പുരാനും തമ്മിലുള്ള സംഘർഷം പ്രമേയമാക്കി മുന്നേറ്റമെന്ന പേരിൽ ഒരു എകാങ്കനാടകം സോമൻ എന്ന തൂലികാ നാമത്തിൽ ഭാസി രചിച്ചു. പിന്നീട് കഥസന്ദർഭങ്ങളെ കൂടുതൽ വികസിപ്പിച്ച് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന വിഖ്യാത നാടകമാക്കി മാറ്റി

2005 മാർച്ച് 4ന് കെപിഎസി നാടകം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി കോട്ടയത്ത് അവതരിച്ചിപ്പപ്പോൾ

∙ പേരുവന്ന വഴി

സ്വാതന്ത്രാനന്തര കാലത്ത് കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ നിലനിന്ന ചൂഷണത്തിനും അസ്വമത്വത്തിനും എതിരെ കലാലയങ്ങളിൽ ചെറുത്തു നിൽപ് ശക്തമായിരുന്നു. പുരോഗമനാശയങ്ങളോട് പൊരുത്തപ്പെട്ടു സഞ്ചരിച്ച എറണാകുളം ലോകോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ‘ഇടതു പക്ഷം’ എന്ന പേരിൽ ഒരു വാരിക തുടങ്ങിയത് ഇക്കാലത്താണ്. മലയാറ്റൂർ രാമകൃഷ്ണൻ, പുനലൂർ രാജഗോപാലൻ നായർ, ടി.എ.നാരായണൻ എന്നിവരായിരുന്നു ഇടതുപക്ഷത്തിന്റെ പത്രാധിപ സമിതി അംഗങ്ങൾ. എന്നാൽ നാലോ, അഞ്ചോ ലക്കം പ്രസിദ്ധീകരിച്ചപ്പോഴേക്കും സാമ്പത്തികപരമായ പ്രയാസങ്ങൾ കാരണം വാരിക നിലച്ചു. അതോടെ ആശയപരമായ പ്രചാരണത്തിനുള്ള സംഘത്തിന്റെ വഴി അടഞ്ഞു. ഈ സമയത്താണ് ലോകോളജ്  ദിനാഘോഷം വന്നുചേർന്നത്. തങ്ങളുടെ ആശയങ്ങളുടെ പ്രചാരണത്തിനായി ഒരു നാടകം അവതരിപ്പിക്കാമെന്ന ചിന്ത ‘ഇടതുപക്ഷം’ പ്രവർത്തകർക്കിടയിൽ ഉണ്ടായി. എന്നാൽ ആരു നാടകം എഴുതും എന്നായി പ്രശ്നം. ഈ വഴിയിലേക്ക് രാജഗോപാലൻനായരുടെ സതീർഥ്യനായിരുന്ന കായംകുളം സ്വദേശി ജി. ജനാർദനക്കുറുപ്പ് കടന്നു വരുന്നത് അപ്പോഴാണ്. ഇരുവരും ചേർന്ന് കൊറിയൻ യുദ്ധത്തെ അടിസ്ഥാനമാക്കി ‘പൊരുതുന്ന കൊറിയ’ എന്ന പേരിൽ ഒരു ഷാഡോ പ്ലേ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. നാടകം വിജയിച്ചുവെങ്കിലും അക്കൊല്ലം പഠനം അവസാനിച്ചതോടെ പലരും പലവഴിക്കു പിരിഞ്ഞു. ജന്മനാടായ പുനലൂരിൽ എത്തിയ രാജഗോപാലൻ നായർ അവിടെ നിന്ന് തിരുവിതാംകൂർ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ തിരുവനന്തപുരമായി പ്രവർത്തന കേന്ദ്രം. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയതോടെ  ജനാർദനക്കുറുപ്പും തിരുവനന്തപുരത്ത് എത്തി. പഴയ നാടാകാഭിമുഖ്യം ഇരുവരും ചേർന്നു വീണ്ടും പൊടിതട്ടിയെടുത്തു. സംഗതി കാര്യമായതോടെ കുറുപ്പിന്റെ കായംകുളത്തെ വീട്ടിലിരുന്ന് രചന പൂർത്തിയാക്കി. ഒരു ക്രിസ്ത്യൻ ജന്മിയുടെ സങ്കുചിതത്വവും സ്വാർഥതയും അതിനെതിരെ പോരാടുന്ന മകനും ആയിരുന്നു മുഖ്യ കഥാപാത്രങ്ങൾ. മകന്റെ ആശയങ്ങൾ ശരിയെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെടുന്നതോടെ പരിവർത്തനത്തിന് പിതാവ് തയ്യാറാകുന്നു. അതോടെ നാടകത്തിന് തിരശ്ശീല വീഴും. പ്രമേയപരമായി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തോട് അടുത്തുനിന്ന നാടകത്തിന് – ‘എന്റെ മകനാണു ശരി’ – എന്നു പേരും നൽകി. 

2005 മാർച്ച് 4ന് കെപിഎസി നാടകം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി കോട്ടയത്ത് അവതരിച്ചിപ്പപ്പോൾ

∙ 75 രൂപ സംഭാവന, കടം കൊണ്ട പേര് 

ADVERTISEMENT

ടിക്കറ്റ് വച്ച് തിയറ്ററുകളിലാണ് അക്കാലത്ത് നാടകം അവതരിപ്പിച്ചിരുന്നത്. അതിനായി നാടകക്കമ്പനി റജിസ്റ്റർ ചെയ്യണം. കെ.എസ്. രാജാമണി എന്നയാൾ സംഭാവനയായി നൽകിയ 75 രൂപയുമായി നാടകക്കമ്പനി റജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ സ്ഥാപനത്തിന് ഒരു പേരു വേണമെന്ന് നിർബന്ധം. പൊരുതുന്ന കൊറിയയുടെ അവതരണത്തിനു ശേഷം ദസ്തേവിസ്കിയുടെ ‘ബ്രദേഴ്സ് കാരമസോവിലെ’ ഏതാനും ഭാഗങ്ങൾ ഉൾപ്പെടുത്തി രാജഗോപാലൻനായരും കുറുപ്പും ചേർന്ന് മറ്റൊരു നാടകം തയാറാക്കിയിരുന്നു. ഈ നാടകം അവതരിപ്പിക്കുന്നതിനായി കേരള പീപ്പിൾസ് ആർട്സ് ക്ലബ് (കെപിഎസി) – എന്ന പേരിൽ നോട്ടീസും തയാറാക്കിയെങ്കിലും നാടകാവതരണം അന്നു നടന്നിരുന്നില്ല. ഈ പേര് കടംകൊണ്ടാണ് കെപിഎസി എന്ന പേരിൽ നാടകസമിതി റജിസ്റ്റർ ചെയ്തത്. കേരളത്തിന്റെ നാടകചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ പിറവിയുടെ തുടക്കമായിരുന്നു അത്. രാജഗോപാലൻനായർക്കും ജനാർദനക്കുറുപ്പിനും പുറമേ മൈതീൻകുഞ്ഞ് എംഎൽഎ, തോപ്പിൽ കൃഷ്ണപിള്ള, എം.പി.കുട്ടപ്പൻ, സുലോചന എന്നിവരായിരുന്നു നടീനടൻമാർ.  

ഹിന്ദി സിനിമാ ഗാനങ്ങളുടെ ഈണത്തിൽ പുനലൂർ രാജൻ രചിച്ച ഗാനങ്ങളാണ് നാടകത്തിലുണ്ടായിരുന്നത് പുനലൂർ പേപ്പർമില്ലിൽ തൊഴിലാളിയായിരുന്ന കെ.എസ്. ജോർജായിരുന്നു ഗായകൻ. തിരുവനന്തപുരത്ത് പ്രഫ. എം.പി.പോൾ നടത്തിയിരുന്ന ടൂട്ടോറിയലിലായിരുന്നു റിഹേഴ്സൽ. തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു ‘എന്റെ മകനാണു ശരി’യുടെ ആദ്യ അവതരണം. ഒരു വലിയ പ്രസ്ഥാനത്തിന് തുടക്കമിട്ടെങ്കിലും ‘എന്റെ മകനാണു ശരി’ – നാടകരംഗത്ത് കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ല. മാത്രമല്ല കുബുദ്ധികളിൽ ചിലർ നാടകത്തിന്റെ പേരിന് – എന്റെ മകൻ നാണു ആശാരി- എന്നൊരു മാറ്റവും വരുത്തി. നാടകം വിജയിച്ചില്ലെങ്കിലും തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാക്കളായ ശങ്കരനാരായണൻ തമ്പി, എം.എൻ. ഗോവിന്ദൻ നായർ, കാമ്പിശ്ശേരി കരുണാകരൻ, ഒഎൻവി. കുറുപ്പ് , കേശവൻപോറ്റി തുടങ്ങിയവരെല്ലാം കെപിഎസ്‌സിയുമായി അടുത്ത് സഹകരിച്ചു തുടങ്ങി. പുതിയ നാടകത്തിനായി എല്ലാവരും ചേർന്നു കൂട്ടായി അന്വേഷണം തുടങ്ങി. ഈ സമയത്താണ് ശൂരനാട് കേസിന്റെ ധനശേഖരണാർത്ഥം സോമൻ എന്ന തൂലികാനാമത്തിൽ തോപ്പിൽ ഭാസി എഴുതി പുസ്തകമാക്കിയ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ശ്രദ്ധയിൽപെട്ടത്. ശൂരനാട് കേസുമായി ബന്ധപ്പെട്ട് അടൂർ ലോക്കപ്പിൽ കഴിഞ്ഞിരുന്ന തോപ്പിൽ ഭാസിയെ നേരിൽ കണ്ട് നാടകത്തിനുള്ള അനുമതി ശങ്കരനാരായണൻ തമ്പിയും കേശവൻപോറ്റിയും വാങ്ങി. ജനാർദനക്കുറുപ്പിന്റെ സംവിധാനത്തിൽ വൈകാതെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അരങ്ങിലെത്തി.

2005 മാർച്ച് 4ന് കെപിഎസി നാടകം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി കോട്ടയത്ത് അവതരിച്ചിപ്പപ്പോൾ

∙ പള്ളിക്കൂടത്തിൽ നിന്ന് അരങ്ങിലേക്ക്

കൊല്ലം കന്റോൺമെന്റ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്  കൊല്ലം പട്ടത്താനം കിഴക്കേവീട്ടിൽ ഭാർഗവിയമ്മ വിജയകുമാരി എന്ന വിജയകുമാരി ഒ. മാധവൻ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ ഭാഗമാകുന്നത്. ഒരു വെള്ളിയാഴ്ച ഉച്ചസമയത്ത് മറ്റു കൂട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരുന്ന വിജയകുമാരിയെ അന്വേഷിച്ച് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിൽ മീനാക്ഷിയുടെ വേഷം അവതരിപ്പിക്കുന്നതിനായി കാമ്പിശ്ശേരി കരുണാകരൻ, അഡ്വ. ജി. ജനാർദനക്കുറുപ്പ്, കോടാകുളങ്ങര വാസുപിള്ള എന്നിവർ സ്കൂളിലെത്തുകയായിരുന്നു. വിജയകുമാരിയുടെ അപ്പച്ചിയുടെ മകൾ സുധർമ്മ ഇതേ നാടകത്തിൽ മാലയുടെ വേഷം അഭിനയിക്കുന്നതിനുള്ള റിഹേഴ്സലിനായി പോയിരുന്നു. സുധർമ പറഞ്ഞതനുസരിച്ചായിരുന്നു വിജയകുമാരിയെ അന്വേഷിച്ച് നാടകസംഘാടകർ എത്തിയത്. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ഒരു തവണത്തേക്ക് മകളെ അയയ്ക്കാമെന്ന് ഭാർഗവിയമ്മ സമ്മതിച്ചു. വെള്ളി ,ശനി, ഞായർ ദിവസങ്ങളിൽ റിഹേഴ്സൽ, ബാക്കി ദിവസം സ്കൂളിൽ പോകണം. ഒരു മാസത്തെ റിഹേഴ്സലിനു ശേഷം 1952 ഡിസംബർ ആറിന് ചവറ തട്ടാശ്ശേരി തിയറ്ററിൽ നാടകത്തിന്റെ ആദ്യ അവതരണം. ആദ്യാവതരണം കഴിഞ്ഞപ്പോൾ തന്നെ നാടകത്തിന് 32 ബുക്കിങ്. അതോടെ വിജയകുമാരി പഠിത്തം വിട്ടു. നാടകമായി എല്ലാം. പിന്നീടങ്ങോട്ട് 56 വർഷം നീണ്ട ആ അഭിനയജീവിതം നാൽപതിലേറെ നാടങ്ങളിലൂടെ കീഴടക്കിയത് 10,028 വേദികളെ. നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി എഴുപതിലേക്ക് കടക്കുമ്പോൾ ആദ്യാവതരണത്തിൽ പങ്കാളിയായവരിൽ ജീവിച്ചിരിക്കുന്നത് വിജയകുമാരി മാത്രം.

ADVERTISEMENT

∙ കാഴ്ചക്കാർ തിരുത്തിയ നാടകം

ആസ്വാദകരുടെ അഭിപ്രായം കൂടി പരിഗണിച്ച് നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി നാടകത്തിൽ തിരുത്തലുകൾ വരുത്തുന്നതിൽ കെപിഎസ്‌സി എക്കാലവും അയഞ്ഞ സമീപനമാണ് സ്വീകരിച്ചു പോന്നത്. സ്റ്റേജിനു വേണ്ടി ഈ നാടകം അണിയിച്ചൊരുക്കിയപ്പോൾ കുറുപ്പു ചേട്ടനും രാജനും വരുത്തിയ മാറ്റങ്ങൾ കുടാതെ, ഓരോ കാലത്തും ഇതിലഭിനയിച്ചവരും കാണികളും ചേർന്ന് ഒട്ടേറെ മാറ്റങ്ങൾ ഇതിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് തോപ്പിൽ ഭാസി പറഞ്ഞത് ഇക്കാരണത്താലാണ്. അഞ്ചരമണിക്കൂർ ഉണ്ടായിരുന്ന നാടകം പിന്നീട് രണ്ടരമണിക്കൂറിലേക്ക് ചുരുക്കിയത് ഈവിധമാണ്.

2005 മാർച്ച് 4ന് കെപിഎസി നാടകം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി കോട്ടയത്ത് അവതരിച്ചിപ്പപ്പോൾ

∙ എൺപതംഗ സംഘത്തിന്റെ കാവൽ

ജന്മിത്വ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്ന നാടകത്തിന്റെ അവതരണത്തെക്കുറിച്ച് നാടറിഞ്ഞപ്പോൾ മുതൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നു. ചവറ, പന്മന, തെക്കുഭാഗം പ്രദേശങ്ങളിൽ നാടകത്തിന്റെ അവതരണം എങ്ങനെയും തടയാനായി ചില നീക്കം നടക്കുന്ന വിവരം അറിഞ്ഞതോടെ എന്തു വില കൊടുത്തും നാടകം അവതരിപ്പിക്കുകയെന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അഭിമാന പ്രശ്നമായി. അതോടെ തട്ടാശ്ശേരി ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ യുവാക്കൾ ഉൾപ്പെടുന്ന എൺപതുപേരുടെ പ്രതിരോധ സേനയെ തയാറാക്കി. തിയറ്ററിനു ചുറ്റും ഇവരുടെ കാവലിലായിരുന്നു ആദ്യ അവതരണം. ആദ്യ രംഗം കഴിഞ്ഞതോടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയും നാടക രചയിതാവ് സോമന്റെ മോചനത്തിന് വേണ്ടിയും തിയറ്ററിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. നാടകത്തിന്റെ അവസാന രംഗത്തിൽ പരമുപിള്ള ചെങ്കൊടി ഉയർത്തിയപ്പോൾ തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ കാണികൾ കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി.

∙ നാടകപ്പോരാട്ടം

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുമായി  ആശയപരമായ തുറന്ന പോരാട്ടം കനത്തത് നാടകം അരങ്ങിലെത്തി 50 വർഷം പിന്നീട്ടപ്പോഴാണ്. ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്ന സിവിക് ചന്ദ്രന്റെ നാടകത്തിന്റെ വരവോടെ ആശയപ്പോരിന്റെ ഗ്വോഗ്വാ വിളി ഉച്ചത്തിലായി. തോപ്പിൽ ഭാസിയുടെ ഇരുപതോളം നാടകങ്ങളുടെ തുടരവതരണങ്ങൾക്കിടയിലും ‘ഭഗവാൻ കാലുമാറുന്നു’ ഉൾപ്പെടുയുള്ള നാടകങ്ങൾ കെപിഎസ്‌സിക്കു വേണ്ടി എഴുതിയ കണിയാപുരം രാമചന്ദ്രനായിരുന്നു സിവിക്കിന് നാടകത്തിലൂടെ മറുപടിയുമായി ആദ്യ അരങ്ങിലെത്തിയത്. ‘തന്തയെ കമ്യൂണിസ്റ്റാക്കി’ എന്ന് പേരിലടക്കം സഭ്യതയുടെ വരമ്പുകൾ ലംഘിച്ചു കൊണ്ടായിരുന്നു കണിയാപുരത്തിന്റെ ഏറ്റുമുട്ടൽ. 

2005 മാർച്ച് 4ന് കെപിഎസി നാടകം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി കോട്ടയത്ത് അവതരിച്ചിപ്പപ്പോൾ

എന്നാൽ ആശയപരമായ ഈ പോരാട്ടം മറ്റൊരു തലത്തിലേക്ക് കടന്നത് ഭാസിയുടെ മകനായ സോമൻ രചിച്ച ‘ഏനും എന്റെ തമ്പ്രാനും’ എന്ന നാടകത്തിന്റെ വരവോടെയായിരുന്നു. അച്ഛന്റെ പേരിൽ മകൻ തുടങ്ങിയ തോപ്പിൽ ഭാസി തിയറ്റേഴ്സിന്റെ പ്രഥമ നാടകമായ ഏനും എന്റെ തമ്പ്രാനിലും  കമ്യൂണിസ്റ്റാക്കി നാടകത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ പരമുപിള്ളയും കല്യാണിയമ്മയും കറമ്പനും പുതിയ കാലത്തിന്റെ വേഷപ്പകർച്ചയോടെ പുനരവതരിച്ചു. നിങ്ങളെന്ന കമ്യുണിസ്റ്റാക്കിയുടെ അവസാന രംഗത്ത് മാലയിൽ നിന്ന് ചെങ്കൊടി ഏറ്റുവാങ്ങി ഉയർത്തിപ്പിടിച്ചു കൊണ്ട് ഇതെനിക്കു പൊക്കിപൊക്കിപ്പിടിക്കണം എന്നു പറയുന്ന പരമുപിള്ള അൻപതാണ്ടുകൾക്കിപ്പുറം താൻ അന്നേന്തിയ ചെങ്കൊടി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾ  ലക്ഷ്യം കണ്ടില്ല എന്ന തിരിച്ചറിവോടെ പരിതപിക്കുന്നിടത്താണ് സോമന്റെ നാടകത്തിന് തിരശീലവീഴുന്നത്. ഇതിനോട് സമാനമായ ഇതിവൃത്തവുമായിട്ടായിരുന്നു കോൺഗ്രസിന്റെ നാടകകമ്പനിയായ സാഹിതി അവതരിപ്പിച്ച ‘പുലരിപ്പാട്ട്’ അരങ്ങിലെത്തിയത്. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ ഏനും എന്റെ തമ്പ്രാനും, പുലരിപ്പാട്ടും എല്ലാം അരങ്ങിനു പുറത്തായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ഇന്നും അരങ്ങ് വാഴുന്നു.

English Summary: The Legacy and Significance of Ningal Enne Communistakki Drama