മാനുകൾ വലിക്കുന്ന മഞ്ഞുവണ്ടിയിൽ, മഞ്ഞോളം വെളുത്ത താടിയുമായി, ചുവന്ന കോട്ടും തൊപ്പിയും ധരിച്ച്, കുട്ടികൾക്കുള്ള സമ്മാനങ്ങളുടെ ഭാണ്ഡവുമായി വരുന്ന സാന്താക്ലോസ് ക്രിസ്മസിന്റെ മുഖചിത്രമാണ്. ക്രിസ്മസ് അപ്പൂപ്പന്റെ വരവും കാത്ത് കുട്ടികൾ ഇരുളിലേക്കു കണ്ണെറിയാറുണ്ട്. വീടിനു വെളിയില്‍ കൊച്ചുമണിനാദം കേൾക്കുന്നുണ്ടോയെന്നു ചെവി കൂർപ്പിക്കാറുണ്ട്. സാന്താക്ലോസ് ഒരു കെട്ടുകഥ മാത്രമാണെന്നും അതല്ല ജീവിച്ചിരുന്ന വ്യക്തിയാണെന്നും കാലങ്ങളായുള്ള തർക്കമാണ്. കുഞ്ഞുങ്ങൾക്കു പക്ഷേ, അദ്ദേഹം മരണമില്ലാത്തവനാണ്. അവർക്കിടയിൽ ഒരു സർവേ നടത്തിയാൽപ്പോലും ഭൂരിപക്ഷവും പറയും–സാന്താക്ലോസ് യഥാർഥത്തിൽ ഉണ്ടെന്ന്. എന്നാൽ അടുത്തകാലത്ത് കേള്‍ക്കുന്ന ചില വാർത്തകൾ വെളിച്ചംവീശുന്നത് ഈ നാടോടിക്കഥള്‍ക്കു പിന്നിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുണ്ടെന്നാണ്. 16,000 വർഷങ്ങൾക്കു മുൻപു സാന്താക്ലോസ് മരിച്ചുപോയെന്നും അദ്ദേഹത്തിന്റെ യഥാർഥ ശവകുടീരം കണ്ടെത്തിയിരിക്കുന്നു എന്നും അവകാശപ്പെടുന്നത് തുർക്കിയിലെ ഒരു കൂട്ടം പുരാവസ്തു ഗവേഷകരാണ്. എന്നാൽ കുട്ടികളോട് ഈ കഥ പറയരുത്, കാരണം അവരുടെ സ്വപ്നങ്ങളിൽ സാന്താക്ലോസ് മരണമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റ ഈ വെളിപ്പെടുൽ അവർ വിശ്വസിക്കില്ല. അഥവാ പറഞ്ഞാൽ തന്നെ അവരുടെ മറുപടി, കണ്ടെത്തിയിരിക്കുന്നത് വിശുദ്ധ നിക്കൊളാസിന്റെ ഭൗതിക അവശിഷ്ടമാണ്, അതൊരിക്കലും ഞങ്ങളുടെ സാന്താക്ലോസിന്റേതല്ല എന്നായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ വിശുദ്ധ നിക്കൊളാസും സാന്താക്ലോസും

തുർക്കിയിലെ ഒരു കൂട്ടം പുരാവസ്തു ഗവേഷകരാണ്, വര്‍ഷങ്ങളായുള്ള തർക്കങ്ങളുടെ പരിഹാരത്തിലേക്കു വഴി തെളിച്ചിരിക്കുന്നത്. സാന്താക്ലോസ് സങ്കൽപത്തിനു കാരണക്കാരനായ വിശുദ്ധ നിക്കൊളാസിന്റെ ശവകുടീരത്തിലേക്കാണ് ഇതോടെ വെളിച്ചം വീണിരിക്കുന്നത്. വിശുദ്ധ നിക്കൊളാസിന്റെ ശവകുടീരം എവിടെയെന്ന ചോദ്യം കാലങ്ങളായി ഗവേഷകരെ അലട്ടിയിരുന്ന വിഷയമാണ്. പല ചർച്ചകളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തീർച്ചയുണ്ടായിരുന്നില്ല. അത്തരം സംശയങ്ങള്‍ക്കും ചർച്ചകൾക്കും ഉത്തരമാവുകയാണ് തുർക്കിഷ് ഗവേഷകനായ സെമിൽ കരാബെയ്റമിന്റെയും സംഘത്തിന്റെയും കണ്ടെത്തൽ.

നാലാം നൂറ്റാണ്ടിൽ മരിച്ച നിക്കൊളാസിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്, ദക്ഷിണ തുർക്കിയിലെ അന്റാലിയ പ്രവിശ്യയിലെ സെന്റ് നിക്കൊളാസ് ബൈസന്റൈൻ പള്ളിക്കടിയിലാണെന്നാണ് ഇലക്ട്രോണിക് സർവേയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. പലതവണ പുതുക്കിപ്പണിത, യുനെസ്കോ പൈതൃക പട്ടികയിലുള്ള ബൈസന്റൈൻ പള്ളിയിൽ ഇപ്പോഴും നശിക്കാതെ ശവകുടീരം ഉണ്ടെന്നാണ് ഗവേഷകരുടെ വാദം. ശവകുടീരത്തിനു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇലക്ട്രോണിക് സർവേയിലൂടെ മനസ്സിലാക്കിയെങ്കിലും അതിലേക്ക് എത്തുക വിഷമമേറിയ കാര്യമാണെന്നും ഗവേഷക സംഘം ഡയറക്ടർ സെമിൽ കരാബെയ്റം പറയുന്നു. വലിയ തോതിൽ മൊസൈക്കുകളും ശിലകളും അടങ്ങിയ ഭാഗത്തിനും താഴെയായിട്ടാണ് ശവകുടീരം എന്നാണ് വിലയിരുത്തൽ. അതിലേക്ക് എത്താനുള്ള പര്യവേക്ഷണം ആരംഭിച്ചുവെന്നും ഇനിയാണ് യഥാർഥ ജോലി തുടങ്ങുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ADVERTISEMENT

∙ ഇറ്റലിയിലെ നിക്കൊളാസ്

ഇക്കാലമത്രയും കത്തോലിക്കാ സഭയും ലോകവും വിശ്വസിച്ചിരുന്നത് വിശുദ്ധ നിക്കൊളാസിന്റെ ഭൗതിക ശരീരം ഇറ്റലിയിലായിരുന്നുവെന്നാണ്. മൈറ ഭദ്രാസനത്തിലെ മെത്രാനായിരുന്ന നിക്കൊളാസ് എഡി 343ലാണു കാലംചെയ്തത്. അദ്ദേഹത്തെ മൈറയിലെ ഓർത്തഡോക്സ് പള്ളിയിൽ കബറടക്കിയെങ്കിലും ഭൗതികാവശിഷ്ടങ്ങൾ 1087 ൽ ഇറ്റലിക്കാർ ബാരിയിലെ സെന്റ് നിക്കൊളസ് ദേവാലയത്തിലേക്കു കൊണ്ടുപോയെന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ, അന്ന് ഇറ്റലിക്കാർ കൊണ്ടുപോയത് മറ്റേതോ പുരോഹിതന്റെ ഭൗതികാവശിഷ്ടമാണെന്നും സെന്റ് നിക്കൊളാസിന്റെ കുടീരം ഭദ്രമാണെന്നും പ്രാദേശിക രേഖകളുടെ കൂടെ പിൻബലത്തിൽ ഇപ്പോഴത്തെ ഗവേഷകസംഘം പറയുന്നു.

ADVERTISEMENT

∙ നാടോടിക്കഥപോലെ ജീവിതം

സാന്താക്ലോസെന്ന നാടോടി മിത്തിനു കാരണഭൂതനായ ഈ വിശുദ്ധന്റെ ജീവിതം അധികമൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും നിക്കൊളാസിന്റെ ഭൗതിക ശരീരത്തെ ചൊല്ലി നൂറ്റാണ്ടുകൾ‍ നീളുന്ന തർക്കമുണ്ട്. വിശുദ്ധ നിക്കൊളാസിന്റെ ജീവിതത്തിന്റെ ആദ്യകാല വിവരണങ്ങൾ പോലും മരണത്തിനും നൂറ്റാണ്ടുകൾക്കു ശേഷമാണ് എഴുതിയത്. നാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ചു മരിച്ച ഈ വിശുദ്ധൻ, കഥകളിലെ സാന്തായെപോലെ കുട്ടികൾക്കു സമ്മാനങ്ങൾ നൽകിയിരുന്നയാളാണ്. ഗ്രീക്ക് തുറമുഖമായ പടാരയിൽ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജനനം. അദ്ദേഹത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റി ധാരാളം കഥകളും പ്രചാരത്തിലുണ്ട്. 

സാന്താക്ലോസിൽനിന്നു സമ്മാനം ലഭിക്കണമെങ്കിൽ നല്ലവരായിരിക്കണമെന്ന് മാതാപിതാക്കൾ കുട്ടികളെ ഉപദേശിക്കുന്നു. നല്ല കൂട്ടികൾക്ക് സാന്താക്ലോസ് കൂടുതൽ സമ്മാനം നൽകുമെന്നാണ് വിശ്വാസം.

മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. നിക്കൊളാസിന്റെ കഥ ലോകം മുഴുവൻ പ്രചരിപ്പിച്ചത് നാവികരായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യകാല സംഭവങ്ങളിൽ പ്രധാനപ്പെട്ടതായി എഴുതപ്പെട്ടിരിക്കുന്നത് 3 പെൺകുട്ടികളെ രക്ഷിക്കുന്നതാണ്. അക്കാലത്ത് സ്ത്രീധനം നിർബന്ധമായിരുന്നു. അതു കൊടുക്കാൻ തരമില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിലെ 3 പെൺകുട്ടികളെ വിവാഹം കഴിക്കാന്‍ ആരും തയാറായില്ല. അതുകൊണ്ടുതന്നെ ആ പെണ്‍കുട്ടികളെ വിൽക്കാൻ അവരുടെ പിതാവ് തീരുമാനിച്ചു. അങ്ങനെ വന്നാൽ ലൈംഗിക തൊഴിലിലേക്ക്  അവരുടെ ജീവിതം വഴിമാറിപ്പോകും. ഇതറി‍ഞ്ഞ നിക്കോളസ് മൂന്നു സഞ്ചി നിറയെ സ്വർണനാണയങ്ങൾ അവരുടെ പിതാവിനു കൈമാറിയത്രെ. ആ പണം ഉപയോഗിച്ച് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ സാധിച്ചുവെന്നും കഥകള്‍ പറയുന്നു.

കടലിലെ കൊടുങ്കാറ്റിനെ ശമിപ്പിച്ചതും മൂന്ന് നിരപരാധികളായ സൈനികരെ തെറ്റായ വധശിക്ഷയിൽനിന്ന് രക്ഷിച്ചതുമെല്ലാം സെന്റ് നിക്കൊളാസിനെക്കുറിച്ചുള്ള ആദ്യകാല കഥകളിൽ വായിക്കാം. യാത്രകളെ സ്നേഹിച്ച അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഈജിപ്ത്, പലസ്തീൻ തുടങ്ങിയ നാടുകളിലെങ്ങും സഞ്ചരിച്ചിരുന്നു. തുടർന്നു മൈറയിലെ ബിഷപ്പായി. റോമൻ ചക്രവർത്തി ഡയോക്ലീഷ്യൻ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന കാലത്ത് നിക്കൊളാസ് ജയലിലാകുകയും പീഡനത്തിനു വിധേയനാകുകയും ചെയ്തു. നിക്കൊളാസിന്റെ മരണത്തിന് 200 വർഷങ്ങൾക്കു ശേഷം, അദ്ദേഹം ബിഷപ്പായി സേവനമനുഷ്ഠിച്ച മൈറയില്‍, തിയോഡോഷ്യസ് രണ്ടാമന്റെ കൽപന പ്രകാരം അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾക്കു മുകളിൽ സെന്റ് നിക്കൊളാസ് ദേവാലയം നിർമിച്ചു.  

∙ വിശുദ്ധ നിക്കോളസിനെ തേടി...

വിശുദ്ധ നിക്കൊളാസിന്റെ ഭൗതിക ശരീരം അടക്കം ചെയ്തു നിർമിച്ച ദേവാലയത്തിനു വലിയ സ്വീകാര്യത ലഭിച്ചു. തുറമുഖ നഗരമായ മൈറയിലേക്ക് തീർഥാടകർ ഒഴുകാൻ തുടങ്ങി. അക്കാലത്ത് വിശുദ്ധരുടെ ഭൗതിക അവശിഷ്ടങ്ങൾക്കായി നഗരങ്ങളും പള്ളികളും മത്സരിക്കുന്ന കാലമാണ്, വിശുദ്ധരുടെ ഭൗതിക അവശിഷ്ടങ്ങള്‍ മോഷ്ടിക്കാൻ പോലും ആരും മടിച്ചിരുന്നില്ല. ആത്തരം മോഷണങ്ങൾ പാപമായി പോലും ആരും കരുതിയതുമില്ല. വ്യാപാരികൾ ഉൾപ്പെടെ അക്കാലത്ത് ഇത്തരം മോഷണങ്ങൾക്കു മുതിർന്നിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ആർതർ രാജാവിന്റെ കല്ലിലെ വാൾ പോലെ, അർഹമായ വ്യക്തികളുടെ കയ്യിൽ  വിശുദ്ധരുടെ അവശിഷ്ടങ്ങൾ എത്തിച്ചേരും എന്നവർ വിശ്വസിച്ചു.

Representative image. Photo Credits: Tijana Moraca/ Shutterstock.com

അങ്ങനെയാണ് മൈറയ്ക്കും വിശുദ്ധ നിക്കോളസിനെ നഷ്ടപ്പെട്ടതെന്നാണ് ഇതുവരെയുള്ള കഥകൾ പറഞ്ഞിരുന്നത്. മൈറയ്ക്കു നേരെ അതിക്രമങ്ങൾ ഉണ്ടായ ഒരു ഘട്ടത്തിൽ ബാരി പട്ടണത്തിലെ ഒരു കൂട്ടം വ്യാപാരികളും നാവികരും അവിടേക്കു കടന്നുകയറുകയായിരുന്നു. ഇതേ കാലത്തുതന്നെ വെനീസിൽ നിന്നുള്ള ഒരു കൂട്ടം അക്രമികളും മൈറയിൽ എത്തിച്ചേർന്നു. ഇരുകൂട്ടരും വിശുദ്ധന്റെ അവശിഷ്ടങ്ങൾക്കായി പരസ്പരം മത്സരിച്ചു. ബാരിയിലെ അന്നത്തെ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കുറിപ്പ് പിൽക്കാലത്ത് ചരിത്രകാരൻമാർ കണ്ടെത്തി. അതിൽ അദ്ദേഹം കുറിച്ചിരുന്നത് ഇപ്രകാരമാണ്: ‘1087ലെ വസന്തകാലത്ത് 3 കപ്പലുകൾ  ബാരിയിൽനിന്ന് മൈറ തുറമുഖത്തേക്കു പുറപ്പെട്ടു. 47 സായുധ പോരാളികൾ കപ്പലിലുണ്ടായിരുന്നു. മൈറ തുറമുഖത്തിറങ്ങിയ സംഘം വിശുദ്ധ നിക്കൊളാസിന്റെ പള്ളിയിലേക്കു നീങ്ങി. വിശുദ്ധന്റെ ശവകുടീരം കാണണമെന്ന് അവർ പള്ളി അധികൃതരോട് ആവശ്യപ്പെട്ടു. ആയുധധാരികളെ കണ്ടതോടെ സംശയം തോന്നിയ സന്യാസിമാർ കാര്യം തിരക്കി. അതോടെ സന്യാസിമാരെ കായികമായി കീഴടക്കി കെട്ടിയിട്ട് നിക്കോളാസിന്റെ കബറിടം തകർത്ത് അസ്ഥികൂടം കണ്ടെത്തി. സുഗന്ധ ലായനിയിൽ കുളിച്ചായിരുന്നു അസ്ഥികൂടം കിടന്നിരുന്നത്. അസ്ഥികൂടത്തിൽ നിന്നു സ്വർഗീയമായ ഒരു സുഗന്ധം പുറപ്പെട്ടതിനാൽ അതൊരു ക്രിസ്ത്യൻ പുരോഹിതന്റേതന്ന് ഞങ്ങൾ ഉറപ്പിച്ചു’.

അങ്ങനെ മൈറയിലെ നിക്കൊളസ്, ബാരിയിലെ നിക്കൊളസായി മാറി. ഭൗതിക ശരീരം മോഷ്ടിച്ച് ബാരിയിൽ എത്തിച്ചവര്‍ക്ക് വലിയ സ്വീകരണമാണു ലഭിച്ചത്. അവർ നാട്ടിൽ പ്രശസ്തരായി. നൂറ്റാണ്ടുകൾ അവരുടെ പിൻഗാമികൾക്ക് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ ലഭിക്കുന്ന വഴിപാടുകളുടെ ഒരു ശതമാനം ലഭിക്കുകയും ചെയ്തു. ഭൗതിക ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ നഗരത്തിൽ ഒരു പുതിയ ബസിലിക്ക നിർമിക്കുകയും ചെയ്തു. അത് ആയിരക്കണക്കിനു തീർഥാടകരെ ആകർഷിച്ചു. ഒട്ടേറെ വിശ്വാസികൾ സന്ദർശിക്കുന്ന ഒരു പ്രധാന തീർഥാടനകേന്ദ്രമാണിത് ഇപ്പോൾ.

∙ തീരാതെ തർക്കം

എന്നാൽ സെന്റ് നിക്കൊളാസിന്റെ ഭൗതികാവശിഷ്ടങ്ങൾക്ക് അവകാശം ഉന്നയിക്കുന്ന ഒരേയൊരു സ്ഥലം ബാരി മാത്രമല്ല. വെനീസിലും വിശുദ്ധന്റെ അവകാശം ഉന്നയിക്കുന്നവരുണ്ട്. ഒന്നാം കുരിശുയുദ്ധകാലത്ത് മൈറ സന്ദർശിച്ച വെനീസ് നാവികർ നിക്കൊളാസിന്റെ അവശിഷ്ടങ്ങൾ മോഷ്ടിച്ചതായി അവർ പറയുന്നു. നൂറ്റാണ്ടുകളായി ബാരിയും വെനീസും വിശുദ്ധന്റെ അസ്ഥികൂടത്തിന് അവകാശവാദമുന്നയിച്ചു. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴാകട്ടെ ശാസ്ത്രജ്ഞന്മാരും പുരാവസ്തു ഗവേഷകരുമാണ് തർക്കത്തിൽ മുഴുകിയത്. 1953-ൽ ബാരിയിലെ ബസിലിക്കയുടെ നവീകരണ വേളയിൽ, പള്ളി അധികൃതർ ബാരി സർവകലാശാലയിലെ അനാട്ടമി പ്രൊഫസർ ലൂയിജി മാർട്ടിനോയെ ഭൗതിക ശരീരാവശിഷ്ടങ്ങൾ പരിശോധിക്കാൻ അനുവദിച്ചു. എണ്ണൂറിലധികം വർഷങ്ങൾക്ക് ശേഷം ആദ്യമായി ശവകുടീരം തുറക്കപ്പെട്ടു. അസ്ഥികൾ നനഞ്ഞതും ദുർബലവും ശിഥിലവുമായതായി മാർട്ടിനോ കണ്ടെത്തി, അവയിൽ പലതും കാണുന്നില്ല. എഴുപതാം വയസ്സിൽ മരിച്ച ഒരു വ്യക്തിയുടേതാണ് അവയെന്നും അദ്ദേഹം കണ്ടെത്തി. 

നാലു പതിറ്റാണ്ടുകൾക്ക് ശേഷം, മാർട്ടിനോയും മറ്റ് ശാസ്ത്രജ്ഞരും വെനീഷ്യൻ അസ്ഥികളെക്കുറിച്ച് പഠിച്ചു. ആ അവശിഷ്ടങ്ങളും ബാരിയിലുള്ളവയും ഒരേ അസ്ഥികൂടത്തിൽനിന്നാണ് വന്നതെന്ന് അവർ കണ്ടെത്തി. ബാരിയിലെ നാവികൻമാർ തകർത്തുകളഞ്ഞ ശേഷം മൈറയിൽ അവശേഷിച്ച ഭൗതിക അവശിഷ്ടമാണ് വെനീഷ്യൻ നാവികർ മോഷ്ടിച്ചതെന്ന നിഗമനത്തിൽ അവരെത്തി. മൈറയെ സംബന്ധിച്ചിടത്തോളം, അവർക്കുള്ളത് ഒരു ശൂന്യമായ ശവകുടീരമാണ്. അവർ മോഷ്ടിക്കപ്പെട്ട അസ്ഥികൾ തിരികെ വേണമെന്നു വാദിച്ചു. 2009ൽ, നിക്കൊളാസിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകുന്നതിനായി റോമിനോട് ഔപചാരികമായി ആവശ്യപ്പെടാനും തുർക്കി തീരുമാനിച്ചിരുന്നു. 99 ശതമാനം മുസ്‌ലിംകളുള്ള ഒരു രാജ്യത്ത് വിശുദ്ധന്റെ അസ്ഥികൾക്ക് മതപരമായ പ്രാധാന്യമില്ലെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള മോഷണം ഒരു സാംസ്കാരിക ലംഘനമാണെന്ന് തുർക്കി വിശ്വസിച്ചു. സാന്താക്ലോസിന്റെ കഥയിലെ യഥാർഥ വിശുദ്ധന്റെ അവശിഷ്ടങ്ങള്‍ക്കായി തുർക്കി മോഹിച്ചു. എന്നാൽ പുതിയ കണ്ടെത്തൽ ഈ കഥകളെയെല്ലാം അസ്ഥാനത്താക്കുകയാണ്.

∙ സിന്റർക്ലോസ് അഥവാ സാന്താക്ലോസ്

യൂറോപ്പിൽ വളരെ വേഗത്തിലാണ് വിശുദ്ധ നിക്കൊളാസിനോടുള്ള ഭക്തി പടർന്നത്. സെന്റ് നിക്കൊളസ് എന്നത് ഡച്ചുകാർ സിന്റർക്ലോസ് എന്ന പേരില്‍ വിളിച്ചു. സെന്റ് നിക്കൊളാസിന്റെ ഡച്ച് വാക്കാണ് സിന്റര്‍ക്ലോസ്സ്. നെതര്‍ലൻഡ്സിൽ നിന്നുള്ളവർ അമേരിക്കന്‍ കോളനികളിലേക്ക് കുടിയേറിയപ്പോള്‍, അവര്‍ സിന്റര്‍ക്ലോസിന്റെ ഐതിഹാസിക കഥകൾ പറഞ്ഞിരുന്നു. സെന്റ് നിക്കൊളാസിന്റെ മഹാമനസ്‌കതയുടെ കഥകള്‍ 1700ഓടെ അമേരിക്കയില്‍ പലയിടത്തും പ്രചരിച്ചു. അവിടെയുള്ള ജനപ്രിയ സംസ്‌കാരം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മാറ്റിമറിച്ചു. ഒടുവില്‍ പറഞ്ഞുപറഞ്ഞ് ആ പേര് സാന്താക്ലോസ് എന്നായി പരിണമിക്കുകയായിരുന്നു. പതിയെപ്പതിയെ, വികൃതികളായ കുട്ടികളെ ശിക്ഷിക്കുകയും നല്ല കുട്ടികൾക്കു സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ഒരു മാന്ത്രികന്റെ ഇതിഹാസ നാടോടികഥയുമായി വിശുദ്ധ നിക്കോളാസിന്റെ ജീവിത കഥ ലോകംമുഴുവൻ പടർന്നു. പിന്നീട്, സമ്മാനങ്ങൾ നൽകുന്ന ക്രിസ്മസിന്റെ രക്ഷാധികാരിയായി അദ്ദേഹം മാറി.

∙ സാന്താക്ലോസെന്ന ഐതിഹ്യം

ക്രിസ്മസ് നാളിൽ കു‍ഞ്ഞുങ്ങൾക്കുള്ള സമ്മാനങ്ങൾ നിറച്ച സഞ്ചിയുമായി എത്തുന്ന അപ്പൂപ്പന്‍ എന്ന സങ്കൽപത്തിനെ ലോകം മുഴുവൻ വിളിക്കുന്ന പേരാണിന്ന് സാന്താക്ലോസ്. ക്രിസ്മസ് അപ്പൂപ്പനെന്ന പേരിലും സാന്താക്ലോസ് അറിയപ്പെടുന്നു. വെളുത്ത താടിയുള്ള, ചുവന്ന തൊപ്പിയുള്ള, തോളിലെ സഞ്ചി നിറയെ സമ്മാനങ്ങളുള്ളതാണ് സാന്താക്ലോസിന്റെ രൂപം. മഞ്ഞിലൂടെയും ആകാശത്തിലൂടെയും റെയിൻഡീർ മാനുകൾ വലിക്കുന്ന തുറന്ന സ്ലെജ് വാഹനത്തിലാണ് സഞ്ചാരം. ചുവന്ന വസ്ത്രം ധരിച്ചെത്തുന്ന സദാ ചിരിക്കുന്ന സാന്താ, ക്രിസ്മസ് രാവിൽ ഉണ്ണിയേശുവിനൊപ്പം തന്നെ സ്വീകാര്യതയുള്ള രൂപമാണ്. സാന്താക്ലോസിൽ നിന്നു സമ്മാനം ലഭിക്കണമെങ്കിൽ നല്ലവരായിരിക്കണമെന്ന് മാതാപിതാക്കൾ കുട്ടികളെ ഉപദേശിക്കുന്നു. നല്ല കൂട്ടികൾക്ക് സാന്താക്ലോസ് കൂടുതൽ സമ്മാനം നൽകുമെന്നാണ് വിശ്വാസം.

280 എഡിയില്‍ തുര്‍ക്കിയിലാണ് ഈ വെളുത്ത താടിയുള്ള, സന്തുഷ്ടവാനായ മനുഷ്യന്റെ കഥ ആരംഭിക്കുന്നത്. അതേ കാലയളവാണ് സെന്റ് നിക്കോളാസിന്റെയും. സാന്തായ്ക്ക് എല്ലാ കാലത്തും വലിയ കുടവയറുള്ള രൂപമായിരുന്നില്ല. 'നല്ല കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന, പൈപ്പിലൂടെ പുകവലിക്കുന്ന, മേല്‍ക്കൂരയ്ക്ക് മുകളിലൂടെ നാല് ചക്രമുള്ള വണ്ടിയില്‍ പറക്കുന്ന മെലിഞ്ഞയാളായിട്ടാണ് വാഷിങ്ടൻ ഇര്‍വിൻ എന്ന എഴുത്തുകാരന്‍, 1809-ല്‍ ‘നിക്കര്‍ബോക്കേഴ്‌സ് ഹിസ്റ്ററി ഓഫ് ന്യൂയോര്‍ക്ക്’ എന്ന പുസ്തകത്തില്‍ സാന്തയുടെ ചിത്രം വരച്ചത്. ഐതിഹ്യങ്ങള്‍ അനുസരിച്ച്, വര്‍ഷം മുഴുവനും കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് സാന്ത. തങ്ങളുടെ പ്രിയപ്പെട്ട സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് കുട്ടികള്‍ എഴുതുന്ന കത്തുകള്‍ അദ്ദേഹത്തിന് ലഭിക്കാറുണ്ടെന്നും മിത്തുകളിൽ പറയപ്പെടുന്നു. ഭാര്യയായ മിസ്സിസ് ക്ലോസിനൊപ്പം ഉത്തരധ്രുവത്തിലാണ് സാന്ത താമസിക്കുന്നതത്രേ. അവിടെ അദ്ദേഹത്തിന് കത്തുകൾ ലഭിക്കാനായി ഒരു വിലാസവുമുണ്ട്– 123 എൽഫ് റോഡ്, നോർത്ത് പോൾ, 88888 എന്നാണത്!

Content Summary: Archaelogists believe they have Found the Real Santa's Grave: The History Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT