സാധാരണ അച്ചൻമാരെ പള്ളിമേടകളിലാണു കാണുന്നതെങ്കിൽ ഈ അച്ചനെ നമ്മൾ കൂടുതലും കണ്ടിരിക്കുന്നതു യുട്യൂബിലാണ്. സാധാരണ ക്രിസ്ത്യാനികൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ധ്യാനം കൂടുമെങ്കിൽ ഈ അച്ചന്റെ ധ്യാനപ്രസംഗം ദിവസവും എടുത്തു കാണുന്നവരുണ്ട്. ഡിപ്രഷനും ടെൻഷനുമൊക്കെ അടിച്ചിരിക്കുന്നവർ പോലും അച്ചന്റെ രണ്ടു തമാശ കേട്ടാൽ മതി, ആകെമൊത്തമൊന്നു കൂളാകും. കാപ്പിപ്പൊടിയച്ചൻ എന്നും ചിരിയച്ചൻ എന്നുമൊക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ന്യൂജെൻ കുട്ടികൾക്കു വരെ ആവേശമാണ്. ‘‘അച്ചാ രണ്ട് തമാശ പറയ്’’ എന്ന് ആർക്കും സ്വാതന്ത്ര്യത്തോടെ പറയാവുന്നത്ര അടുപ്പമുള്ള ഒരാൾ. ഇടുക്കിയിലെ വലിയ തോവാള എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാധാരണ ആൺകുട്ടികൾ പത്താം ക്ലാസിനു ശേഷം സെമിനാരി പഠനത്തിനു ചേരുമ്പോൾ ഇദ്ദേഹം സെമിനാരിയിൽ ചേർന്നതു കോളജ് പഠനത്തിനു ശേഷം. അഞ്ച് മക്കളിൽ ഏറ്റവും ഇളയവൻ ആയതുകൊണ്ടും മൂത്ത രണ്ട് സഹോദരങ്ങൾ ചെറുപ്പത്തിലേ മരിച്ചതുകൊണ്ടും മകന്റെ സെമിനാരി പഠനത്തെ മാതാപിതാക്കൾ അത്ര പ്രോത്സാഹിപ്പിച്ചില്ല. കോളജ് പഠനം കഴിഞ്ഞും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സെമിനാരിയിൽ ചേർന്നോളൂ എന്ന് അനുമതിയും കൊടുത്തു. കഥാപ്രസംഗം ആയിരുന്നു അന്നു ഹരം. കൂട്ടിനു രാഷ്ട്രീയവും. കിലോമീറ്ററുകൾ നടന്നാണ് അന്ന് കുട്ടികൾ കോളജിൽ എത്തിയിരുന്നത്. കട്ടപ്പയിലെ കുന്നിൻമുകളിലിരിക്കുന്ന കോളജ് താഴെ എത്തിക്കാൻ അന്നു നടന്ന സമരത്തിൽ സ്ഥിരം സാന്നിധ്യമായിരുന്നു. കഥപറഞ്ഞും രാഷ്ട്രീയം കളിച്ചും സമരം നയിച്ചുമൊക്ക പയ്യൻ മിന്നും താരമായി. അന്നത്തെ വിളച്ചിലുകളൊക്കെ ഇന്ന് യൂട്യൂബിൽ താരമാകാൻ സഹായകമായെന്ന് അച്ചൻ പറയുന്നു. വൈദികനായില്ലായിരുന്നെങ്കിൽ രാഷ്ട്രീയക്കാരനാകുമായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു, ഒരു ചെറുപുഞ്ചിരിയോടെ. കാണാം ക്രിസ്മസ് സ്പെഷൽ അഭിമുഖം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ അച്ചൻമാരെ പള്ളിമേടകളിലാണു കാണുന്നതെങ്കിൽ ഈ അച്ചനെ നമ്മൾ കൂടുതലും കണ്ടിരിക്കുന്നതു യുട്യൂബിലാണ്. സാധാരണ ക്രിസ്ത്യാനികൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ധ്യാനം കൂടുമെങ്കിൽ ഈ അച്ചന്റെ ധ്യാനപ്രസംഗം ദിവസവും എടുത്തു കാണുന്നവരുണ്ട്. ഡിപ്രഷനും ടെൻഷനുമൊക്കെ അടിച്ചിരിക്കുന്നവർ പോലും അച്ചന്റെ രണ്ടു തമാശ കേട്ടാൽ മതി, ആകെമൊത്തമൊന്നു കൂളാകും. കാപ്പിപ്പൊടിയച്ചൻ എന്നും ചിരിയച്ചൻ എന്നുമൊക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ന്യൂജെൻ കുട്ടികൾക്കു വരെ ആവേശമാണ്. ‘‘അച്ചാ രണ്ട് തമാശ പറയ്’’ എന്ന് ആർക്കും സ്വാതന്ത്ര്യത്തോടെ പറയാവുന്നത്ര അടുപ്പമുള്ള ഒരാൾ.

ഇടുക്കിയിലെ വലിയ തോവാള എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാധാരണ ആൺകുട്ടികൾ പത്താം ക്ലാസിനു ശേഷം സെമിനാരി പഠനത്തിനു ചേരുമ്പോൾ ഇദ്ദേഹം സെമിനാരിയിൽ ചേർന്നതു കോളജ് പഠനത്തിനു ശേഷം. അഞ്ച് മക്കളിൽ ഏറ്റവും ഇളയവൻ ആയതുകൊണ്ടും മൂത്ത രണ്ട് സഹോദരങ്ങൾ ചെറുപ്പത്തിലേ മരിച്ചതുകൊണ്ടും മകന്റെ സെമിനാരി പഠനത്തെ മാതാപിതാക്കൾ അത്ര പ്രോത്സാഹിപ്പിച്ചില്ല. കോളജ് പഠനം കഴിഞ്ഞും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സെമിനാരിയിൽ ചേർന്നോളൂ എന്ന് അനുമതിയും കൊടുത്തു. കഥാപ്രസംഗം ആയിരുന്നു അന്നു ഹരം. കൂട്ടിനു രാഷ്ട്രീയവും. കിലോമീറ്ററുകൾ നടന്നാണ് അന്ന് കുട്ടികൾ കോളജിൽ എത്തിയിരുന്നത്. കട്ടപ്പയിലെ കുന്നിൻമുകളിലിരിക്കുന്ന കോളജ് താഴെ എത്തിക്കാൻ അന്നു നടന്ന സമരത്തിൽ സ്ഥിരം സാന്നിധ്യമായിരുന്നു. കഥപറഞ്ഞും രാഷ്ട്രീയം കളിച്ചും സമരം നയിച്ചുമൊക്ക പയ്യൻ മിന്നും താരമായി. അന്നത്തെ വിളച്ചിലുകളൊക്കെ ഇന്ന് യൂട്യൂബിൽ താരമാകാൻ സഹായകമായെന്ന് അച്ചൻ പറയുന്നു. 

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. ചിത്രം: മനോരമ
ADVERTISEMENT

കോളജിൽ മകൻ വിലസിയപ്പോൾ സെമിനാരി മോഹം ഉപേക്ഷിച്ചെന്നു മാതാപിതാക്കൾ കരുതി. എന്നാൽ ആ ദൈവവിളി മായ്ക്കാനാകുമായിരുന്നില്ല. അങ്ങനെ കപ്പൂച്ചിൻ സഭയിൽ ചേർന്നു. 1993 ഡിസംബർ 26ന് വൈദിക പട്ടം സ്വീകരിച്ചു. സെമിനാരി പഠനത്തിനിടെ നിയമം പഠിച്ചു. കുടുംബപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അതും സഹായമായി. ഭരിക്കപ്പെടേണ്ടവൾ അല്ല ഭാര്യ എന്നും തുണി അലക്കാനും പാത്രം കഴുകാനും വന്നതല്ല അവൾ എന്നുമൊക്കെ അച്ചൻ പറയുമ്പോൾ സ്ത്രീകളിൽനിന്നു കിട്ടുന്ന കയ്യടി ചെറുതല്ല. ‘കൂടുമ്പോൾ ഇമ്പമുള്ളതു കുടുംബം, കൂടാത്തപ്പോൾ ഭൂകമ്പം’ എന്നിങ്ങനെ സ്വന്തമായി ഉണ്ടാക്കിയെടുത്ത പ്രയോഗങ്ങളിലൂടെ നൽകുന്ന സന്ദേശങ്ങൾക്കുമുണ്ട് മില്യൻ ലൈക്ക്. 

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എന്ന യഥാർഥ പേര് ആ കാപ്പിപ്പൊടിക്കുപ്പായത്തിനുളളിൽ മറഞ്ഞതുപോലെയാണിപ്പോൾ. മാർ ക്രിസോസ്റ്റം തിരുമേനിയാണ് ആദ്യമായി കാപ്പിപ്പൊടി അച്ചൻ എന്ന പേരു വിളിച്ചത്. പിന്നീടത് മലയാളികൾ ഏറ്റെടുത്തു. കൊച്ചു തമാശങ്ങളിലൂടെ വലിയ കാര്യങ്ങൾ പറഞ്ഞ് അച്ചൻ നമുക്കു ചിരിയച്ചനുമായി. കോട്ടയം ഉഴവൂരിലെ കപ്പൂച്ചിൻ ആശ്രമത്തിൽ കാപ്പിപ്പൊടി അച്ചനെ കാണുമ്പോൾ ‘‘അച്ചാ രണ്ട് തമാശ പറയ്’’ എന്നു പറയാനാണ് ഞങ്ങളും ഉദ്ദേശിച്ചത്. പക്ഷേ പല വിഷയങ്ങളെക്കുറിച്ചു പറയുമ്പോഴും അച്ചൻ വളരെ സീരിയസായി. സാമൂഹിക പ്രശ്നങ്ങളെ അടുത്തറിഞ്ഞു കാണുന്ന ഒരാളിലുണ്ടാകുന്ന കാര്യഗൗരവം, പാകത. വൈദികനായില്ലായിരുന്നെങ്കിൽ രാഷ്ട്രീയക്കാരനാകുമായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു, ഒരു ചെറുപുഞ്ചിരിയോടെ. കാണാം ക്രിസ്മസ് സ്പെഷൽ അഭിമുഖം...

ADVERTISEMENT

Content Summary: Fr Joseph Puthenpurackal opens his Mind: Christmas Special Interview