പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം.? തമാശയ്ക്കും കാര്യത്തിനും ഈ ചൊല്ല് കാലാകാലങ്ങളായി പലപല അവസരങ്ങളിൽ പലരും ചോദിക്കാറുണ്ട്. എന്നാൽ ജീവചരിത്രം എഴുതുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നു ചോദ്യം മാറ്റിയാലോ..? അതു കേട്ടു മ്യാവു എന്നൊരു വിസ്മയ ശബ്ദം പുറപ്പെടുവിക്കാൻ വരട്ടെ. അതും വെറും ജീവചരിത്രമല്ല, മാർപാപ്പയുടെ ജീവചരിത്രം എഴുതുന്നിടത്തു തന്നെ പൂച്ചയ്ക്കു കാര്യമുണ്ടായിരുന്നു. ജീവചരിത്രകാരൻ മേശയും കസേരയുമിട്ടു തുരുതുരാ എഴുതുമ്പോൾ ചുമ്മാ വന്നു വാലാട്ടി ഇരിക്കുക അല്ലായിരുന്നു. പൂച്ച. പൂച്ച തന്നെ ജീവചരിത്രം അവതരിപ്പിക്കാൻ ഇടപെട്ടു എന്നു തന്നെ പറയാം– കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതത്തിലെ സംഭവമാണിത്. ഇതു മാത്രമല്ല, ഇങ്ങനെ രസകരമായ അനവധി സംഭവങ്ങളുണ്ടു ശനിയാഴ്ച രാവിലെ 9.34 നു കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതം നിറയെ. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത പാപ്പാ എന്നതു അപൂർവ്വത മാത്രമല്ല, നിരവധി അപൂർവ്വതകളുടെ സംഗമമാണ് ആ ധന്യ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം.? തമാശയ്ക്കും കാര്യത്തിനും ഈ ചൊല്ല് കാലാകാലങ്ങളായി പലപല അവസരങ്ങളിൽ പലരും ചോദിക്കാറുണ്ട്. എന്നാൽ ജീവചരിത്രം എഴുതുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നു  ചോദ്യം മാറ്റിയാലോ..? അതു കേട്ടു മ്യാവു എന്നൊരു വിസ്മയ ശബ്ദം പുറപ്പെടുവിക്കാൻ വരട്ടെ. അതും  വെറും ജീവചരിത്രമല്ല,  മാർപാപ്പയുടെ ജീവചരിത്രം എഴുതുന്നിടത്തു തന്നെ പൂച്ചയ്ക്കു കാര്യമുണ്ടായിരുന്നു. ജീവചരിത്രകാരൻ മേശയും കസേരയുമിട്ടു തുരുതുരാ എഴുതുമ്പോൾ ചുമ്മാ വന്നു  വാലാട്ടി ഇരിക്കുക അല്ലായിരുന്നു. പൂച്ച. പൂച്ച  തന്നെ ജീവചരിത്രം അവതരിപ്പിക്കാൻ ഇടപെട്ടു എന്നു തന്നെ പറയാം– കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതത്തിലെ സംഭവമാണിത്.  ഇതു മാത്രമല്ല, ഇങ്ങനെ  രസകരമായ അനവധി സംഭവങ്ങളുണ്ടു ശനിയാഴ്ച രാവിലെ 9.34 നു കാലം ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതം നിറയെ. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത പാപ്പാ എന്നതു അപൂർവ്വത മാത്രമല്ല, നിരവധി അപൂർവ്വതകളുടെ സംഗമമാണ് ആ ധന്യ ജീവിതം.

∙ ചീക്കോ പറഞ്ഞു, ബെനഡിക്ട് പാപ്പായുടെ ജീവിതം, ചരിത്രം

ADVERTISEMENT

പൂച്ച ജീവചരിത്രം എഴുതിയ കാര്യം തന്നെ വിശദമാക്കി തുടങ്ങാം. എല്ലാവിധ മൃഗങ്ങളെയും പ്രത്യേകിച്ചു പൂച്ചകളെയും  വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ബനഡിക്ട് പാപ്പാ. അദ്ദേഹത്തിനൊപ്പം സന്തത സഹചാരി മിക്കപ്പോഴും 2 പൂച്ചകൾ ഉണ്ടായിരുന്നു. രണ്ട് ഓമനപ്പൂച്ചകൾ. അതിലൊന്നു അദ്ദേഹത്തിനു  റോമിലെ തെരുവിൽ നിന്നു കിട്ടിയതായിരുന്നു. തെരുവിൽ  അലഞ്ഞു നടന്നിരുന്ന പൂച്ചയെ എടുത്തു ഒാമനിച്ചു വളർത്തി. മറ്റൊന്നു മാർപാപ്പ ആകുന്നതിനു മുൻപു ജർമനിയിൽ നിന്നു കൊണ്ടുവന്ന പൂച്ച. പൂച്ചകളോടുള്ള മാർപാപ്പയുടെ ഇഷ്്ടം ഏറെ പ്രസിദ്ധമായിരുന്നു. അതിൽ നിന്നാണു പൂച്ച എഴുതിയ പാപ്പായുടെ ജീവചരിത്രം ചരിത്രത്തിലേക്കു പേജ് മറിച്ചെത്തുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ കട്ടൗട്ടിനു സമീപം യുവതി ചിത്രത്തിനു പോസ് ചെയ്യുമ്പോൾ നിലത്തുകിടക്കുന്ന പൂച്ച (2019ലെ ചിത്രം). GIUSEPPE CACACE / AFP

പൂച്ച അവതരിപ്പിക്കുന്ന രൂപത്തിൽ 2007 ലാണു പാപ്പായുടെ ജീവചരിത്രം പ്രസിദ്ധീകൃതമാകുന്നത്. ജോസഫ് ആൻഡ് ചിക്കോ (JOSEPH AND CHICO)  എന്നാണു പേര്. ബനഡിക്ട് പതിനാറാമൻ എന്ന പേരിൽ മാർപാപ്പാ ആകുന്നതിനുമുൻപ് കർദിനാൾ ആയിരുന്നപ്പോൾ ജോസഫ് റാറ്റ്സിങ്ങർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.  അതിൽ നിന്ന് എടുത്ത ജോസഫും പാപ്പായുടെ ഇഷ്ടപൂച്ചയായ ചിക്കോയും ചേർന്നതാണ് ഇൗ പേര്. ആകെ 37 പേജുകളുളള  മനോഹരങ്ങളായ ചിത്രങ്ങളടങ്ങിയ പുസ്തകമാണിത്. ചിക്കോ എന്ന പേരായ പൂച്ച സുഹൃത്തായ ബെനഡിക്ട് പാപ്പായുടെ ജീവിതകഥ പറയുന്ന രീതിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. വെറും തമാശയായി ഇൗ പുസ്തകത്തെ കാണേണ്ട. കുട്ടികൾക്കും യുവാക്കൾക്കും പാപ്പായുടെ ജീവചരിത്രം വായിച്ചു പഠിക്കാൻ  വത്തിക്കാൻ ഓദ്യോഗികമായി  അംഗീകരിച്ച  പുസ്തകങ്ങളിലൊന്നാണിത്.

ബെനഡിക്ട് പാപ്പായുടെ പഴ്സനൽ സെക്രട്ടറിയായിരുന്ന മോൺസിഞ്ഞോർ ജോർജ് ഗ്രാൻസ്വൈൻ ആണ് പുസ്തകത്തിനു ആമുഖം എഴുതിയിരിക്കുന്നത്. മറ്റൊരു കൗതുകം കൂടി ഇതൊപ്പം ചേർത്തു പറയാം. 2008 ലെ ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ബെല്ല എന്നു പേരുള്ള പൂച്ചയെ സംഘാടകർ പാപ്പായ്ക്കു നൽകിയിരുന്നു. അമ്മ കുട്ടിക്കാലത്ത് നൽകിയ മൃഗങ്ങളുടെ മാതൃകയിലുള്ള പാവങ്ങളെ അവസാനകാലം വരെ ബനഡിക്ട് പാപ്പാ ഒപ്പം ചേർത്തിരുന്നു എന്നും അറിയുക. ദൈവത്തിന്റെ സൃഷ്ടിയായ മൃഗങ്ങളോടു മനുഷ്യൻ കാണിക്കേണ്ട സ്നേഹത്തിന്റെയും പരിഗണനയുടെയും മാതൃക കൂടിയാണു പാപ്പ ഇതിലൂടെ കാണിച്ചിരുന്നതെന്നാണു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. ബെനഡിക്ട് പാപ്പായുടെ മറ്റു ചില പ്രത്യേകതകളും അറിയാം:

∙ വ്യത്യസ്തനായ പാപ്പാ

ബെനഡിക്ട് പാപ്പാ പൂച്ചകൾക്കൊപ്പം (Facebook/ Joseph and Chico: The Life of Pope Benedict XVI as Told by a Cat)
ADVERTISEMENT

I bless you all, ബനഡിക്ട് പാപ്പായുടെ ആദ്യ ട്വീറ്റ് 

വ്യത്യസ്തമായ വഴികളിലൂടെ യാത്ര ചെയ്യാൻ ബനഡിക്ട് പാപ്പാ മടിച്ചില്ല. ആദ്യമായി ട്വിറ്റർ ഉപയോഗിച്ച പാപ്പായാണ് ബനഡിക്ട്. പാരമ്പര്യ രീതികളെ ചേർത്തു പിടിക്കുമ്പോഴും പുത്തൻ സാങ്കേതിക വിദ്യകളെ ഉപയോഗിക്കാൻ മുന്നിട്ടിറങ്ങിയ ആളാണ് ബനഡിക്ട് പാപ്പാ. തന്റെ സന്ദേശങ്ങളെ ആഗോള സഭയിലെമ്പാടും എത്തിക്കുന്നതിനു സമൂഹ സമ്പർക്ക മാധ്യമങ്ങളെ ധാരാളമായി ഉപയോഗിച്ചു. 

Dear Friends, I am pleased to get in touch with you through Twitter. 

Thank you for your generous response. 

ADVERTISEMENT

I bless you all from my heart

ഇങ്ങനെയായിരുന്നു അദ്ദേഹം ടിറ്ററിൽ തന്റെ ആദ്യ സന്ദേശങ്ങളിലൊന്ന് രചിച്ചത്. ഇതു തന്നെ ഏറെ സ്വീകരിക്കപ്പെട്ടു.

ജോസഫ് റാട്സിങർ, സിസ്റ്റർ മരിയ എന്നിവർ പൂച്ചയുടെ ശിൽപത്തിനു സമീപം (Facebook/ Joseph and Chico: The Life of Pope Benedict XVI as Told by a Cat)

∙ കലയെ സ്നേഹിച്ചു, പിയാനോ വായിച്ചു, സംഗീതം ഇവിടെ വീട്ടുകാര്യം 

ബിഥോവൻ, മൊസാർട്ട് തുടങ്ങിയവരുടെ പാട്ട് കേട്ടിരുന്ന ബനഡിക്ട് പാപ്പാ ഒന്നാംതരം പിയാനോ വായനക്കാരനായിരുന്നു. സംഗീതത്തിനോടും കലകളോടും ഏറെ അടുപ്പം പുലർത്തിയിരുന്ന പാപ്പാ മൊസാർട്ടിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ആത്മാവിനെ സ്വര്‍ഗത്തോടു ചേർക്കുന്നതിനു സമാനമായ അനുഭവം മൊസാർട്ട് അടക്കമുള്ള സംഗീതജ്ഞരുടെ കൃതികൾ ശ്രവിക്കുമ്പോൾ ഉണ്ടാകുന്നുവെന്നു ഇതു സംബന്ധിച്ചു പാപ്പാ പറഞ്ഞിരുന്നു. ഇതു മാത്രമല്ല. തിരക്കുകൾക്കിടിയിൽ നിത്യവും സംഗീതം കേൾക്കുന്നതിനോ, വായിക്കുന്നതിനോ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ബനഡിക്ട് മാർപാപ്പയുടെ മൂത്ത സഹോദരൻ ഫാ. ജോർജ് റാറ്റ്സിങ്ങറും സംഗീതത്തിൽ പാണ്ഡിത്യം ഉള്ളയാളായിരുന്നു. ബവേറിയയിലെ റിജൻസ്ബുർഗ് രൂപതാംഗമായിരുന്ന അദ്ദേഹം നേരത്തെ അന്തിരിച്ചിരുന്നു. സംഗീതജ്ഞനായിരുന്ന ജോർജ് പ്രശസ്തമായ റിജൻസ്ബുർഗർ ഡോംസ്പാറ്റ്സൻ ക്വയർ ഡയറക്ടറായിരുന്നു.

നാത്‍സി വിരുദ്ധ കുടുംബത്തിലാണു ജനിച്ചതെങ്കിലും ജോർജ് പതിനേഴാം വയസ്സിലും താൻ 14–ാം വയസ്സിലും ഹിറ്റ്ലർ യൂത്തിൽ ചേർന്ന കാര്യം ബനഡിക്ട് മാർപാപ്പ ‘സോൾട്ട് ഓഫ് ദി എർത്ത്’ എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. 1942ൽ സൈന്യത്തിൽ റേഡിയോ ഓപ്പറേറ്ററായ ജോർജ് ഇറ്റലിയിൽ വച്ച് പോരാട്ടത്തിനിടെ പരുക്കേറ്റ് യുഎസ് സേനയുടെ പിടിയിലായിരുന്നു. 1945ൽ ജോർജ് മോചിതനായ ശേഷമാണ് ഇരുവരും വൈദികപഠനത്തിനു ചേർന്നതും 1951ൽ ഒരുമിച്ചു വൈദികപ്പട്ടം സ്വീകരിച്ചതും. സഹോദരങ്ങളുടെ ഒരുമിച്ചുളള ഇൗ ജീവിതശൈലിയും മറ്റൊരു അപൂർവ്വതയായി പറയാം.

(Facebook/ Joseph and Chico: The Life of Pope Benedict XVI as Told by a Cat)

∙ സൈനികനായി, തടവുകാരനായി, ജോൺ പോൾ രണ്ടാമന്റെ വിശ്വസ്തൻ 

ജീവിതത്തിൽ പല വേഷങ്ങൾ അദ്ദേഹം അണിഞ്ഞു. ജീവിച്ചു. പട്ടാളക്കാരനായും തടവുകാരനായുമൊക്കെ  സേവനം ചെറുപ്പത്തിൽ സേവനം ചെയ്തിരുന്നു അദ്ദേഹം. പതിനാറാമത്തെ വയസ്സിൽ ജർമൻ സൈന്യത്തിൽ നിർബന്ധ സേവനത്തിനു ചേർക്കപ്പെട്ടു. ഇതിനിടെ  അമേരിക്കൻ പട്ടാളത്തിന്റെ തടവുകാരനുമായി. ഇങ്ങനെ പരുപരുത്ത ജീവിത യാഥാർഥ്യങ്ങളിലൂടെയാണു ബനഡിക്ട് പാപ്പാ കടന്നു വന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പാ ആയിരുന്നപ്പോൾ ഒപ്പം വലംകൈ ആയി പ്രവർത്തിച്ചത് അന്നത്തെ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറായിരുന്നു. ജോൺ പോൾ രണ്ടാമൻ ചെറുപ്പക്കാലത്തു ക്വാറിയിലടക്കം ജോലി ചെയ്തിരുന്നു.

ചെറുപ്പത്തിലെ പ്രതിസന്ധികൾ ഇൗ രണ്ടു പാപ്പാമാരുടെയും പിന്നീടുള്ള ജീവിതത്തെ സ്വാധീനിച്ചതു ചരിത്രകാരന്മാർ വിശദമാക്കിയിട്ടുമുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും അറിവ് തേടുന്നതിനും പഠിക്കുന്നതിനും നിതാന്ത പരിശ്രമം നടത്തിയിരുന്നു. ബനഡിക്ട് പാപ്പായ്ക്കു പാണ്ഡിത്യം ഉണ്ടായിരുന്ന ഭാഷകളുടെ ബാഹുല്യം തന്നെ ഇതു വ്യക്തമാക്കുന്നു. ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ലത്തീൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകൾ ബനഡിക്ട് പാപ്പാ കൈകാര്യം ചെയ്തിരുന്നു. നേരിന്റെ അനുയാത്രികൻ  എന്നതായിരുന്നു ആപ്തവാക്യം.

English Summary: The Life of Pope Benedict; His mysterious connection with a Cat!