ഒരു മുറം അരി വാരിവിതറി; ശ്രീരാജ് സൃഷ്ടിച്ചത് ‘മാളികപ്പുറം’ കഥാപാത്രങ്ങളെ; ചിത്രം പങ്കിട്ട് ഉണ്ണി മുകുന്ദൻ
മാളികപ്പുറം സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ അരിമണിയിൽ തീർത്ത് യുവാവ്. ചിത്രരചനയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തി മുൻപും ശ്രദ്ധേയനായ ചിറവംമുട്ടം രഞ്ജിത്ത് ഭവനിൽ ശ്രീരാജാണ് സിനിമയിലെ കഥാപാത്രങ്ങളെ അരിമണികൾ ഉപയോഗിച്ച് രൂപപ്പെടുത്തിയത്. ഒരു മീറ്റർ നീളവും വീതിയുമുള്ള പ്ലൈവുഡിൽ അരി വിതറി, ഇതിൽ നിന്ന്

മാളികപ്പുറം സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ അരിമണിയിൽ തീർത്ത് യുവാവ്. ചിത്രരചനയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തി മുൻപും ശ്രദ്ധേയനായ ചിറവംമുട്ടം രഞ്ജിത്ത് ഭവനിൽ ശ്രീരാജാണ് സിനിമയിലെ കഥാപാത്രങ്ങളെ അരിമണികൾ ഉപയോഗിച്ച് രൂപപ്പെടുത്തിയത്. ഒരു മീറ്റർ നീളവും വീതിയുമുള്ള പ്ലൈവുഡിൽ അരി വിതറി, ഇതിൽ നിന്ന് ആകൃതി സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു മുറം വെള്ള അരി ഉപയോഗിച്ച് 10 മണിക്കൂർ കൊണ്ടാണു കലാസൃഷ്ടി പൂർത്തിയായത്.
സിനിമയിലെ നായകൻ ഉണ്ണി മുകുന്ദൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ വേറിട്ട ചിത്രം പങ്കുവച്ചിട്ടുണ്ട്. മുൻപ് ഗോതമ്പ് കൊണ്ട് ശ്രീരാജ് ഒരുക്കിയ ഉണ്ണി മുകുന്ദന്റെ ചിത്രം കണ്ട് അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രം അരിമണി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതിന് ശ്രീരാജിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചിരുന്നു. ഒട്ടേറെ ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്.
ലോക്ഡൗൺ കാലത്ത് വിനോദമെന്ന രീതിയിലാണ് ഇത്തരത്തിൽ ചിത്രങ്ങൾ സൃഷ്ടിച്ചു തുടങ്ങിയത്. സിനിമ മേഖലയിൽ പ്രോസ്തെറ്റിക് (കഥാപാത്രങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ജോലി) വർക്കുകൾ ചെയ്യുകയാണ് ശ്രീരാജ്. സിനിമ മേഖലയിൽ തന്നെ തുടരാനാണ് ആഗ്രഹം. രാധാകൃഷ്ണൻ നായരുടെയും മണിയമ്മയുടെയും ഇളയ മകനാണ്. രാജേഷ്, രജനീകാന്ത്, ശ്രീകാന്ത് എന്നിവർ സഹോദരങ്ങളാണ്.
Content Summary : Sreeraj creates characters in film Malikappuram with rice