റിപ്പബ്ലിക്ദിന അതിഥിയാകാം, ജാതകവും നോക്കാം; ഒപ്പം വേണ്ട കൂട്ടുകാരിയും കാമുകിയും, കൗതുകം ഈ കഥകൾ
ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക്ക് ആയിമാറിയത് 1950 ജനുവരി 26ന്. അതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ സൈനികാചാരങ്ങളോടെ രാജ്യം കൊണ്ടാടുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നാലു ദിവസം നീണ്ടുനിൽക്കും– ജനുവരി 26ന് തുടങ്ങി 29ന് അവസാനിക്കുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ജനുവരി 26ന് ഡൽഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ഡേ പരേഡാണ്. രാജ്യത്തിന്റെ ഐക്യവും മഹത്തായ പാരമ്പര്യവും സംസ്കാരവും പ്രതിരോധരംഗത്തെ ശക്തിയും ലോകത്തെ അറിയിക്കുന്ന വേദിയായി ഇത് മാറും. പ്രഥമ റിപ്പബ്ലിക്ക് ദിനം മുതൽ ഏതെങ്കിലും വിദേശ രാഷ്ട്രത്തലവനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുന്ന പാരമ്പര്യമാണ് ഇന്ത്യ ഇതുവരെ തുടർന്നുപോരുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് വിദേശ രാഷ്ട്രത്തലവൻമാരെ ക്ഷണിക്കുകയെന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ആശയമായിരുന്നു. 1950ൽ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായെത്തിയത് ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ഡോ.സുകർണോയാണ്. ചരിത്രം തിരുത്തിയ ഒട്ടേറെ നേതാക്കൾ ഇന്ത്യയുടെ ഏറ്റവും പ്രധാന ദേശീയ ആഘോഷത്തിൽ അതിഥികളായി എത്തിയിട്ടുണ്ട്: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി, മൗണ്ട് ബാറ്റൻ പ്രഭു, ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖത്തമി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. ഒരോ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും ആരായിരിക്കണം വിശിഷ്ടാതിഥി എന്നത് ഇന്ത്യയുടെ വിദേശബന്ധംകൂടി വെളിവാക്കുന്ന ഘടകമാണ്. രാഷ്ട്രീയ–സാമ്പത്തിക– നയതന്ത്ര–വാണിജ്യ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഓരോ വർഷവും വിശിഷ്ടാതിഥിയെ തിരഞ്ഞെടുക്കുന്നത്. ഓരോ കാലത്തെയും ഇന്ത്യയുടെ വിദേശനയം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന തരത്തിലാണ് വിശിഷ്‌ടാതിഥിയുടെ തിരഞ്ഞെടുപ്പ്. കൗതുകങ്ങളേറെയുണ്ട് ഈ അതിഥികളുടെ കഥകളിൽ. പാക്കിസ്ഥാനിൽനിന്നും റിപ്പബ്ലിക് ദിനത്തിന് അതിഥികളെത്തിയിട്ടുണ്ട്. ഒന്നല്ല, ഒട്ടേറെ രാഷ്ട്രത്തലവന്മാർ അതിഥിയായി ഇന്ത്യയിലേക്ക് എത്തിയ കഥയുമുണ്ട്. ഇന്ത്യ ക്ഷണിച്ചിട്ടും വരാതിരുന്നവരുമുണ്ട്. ഇത്തരം കഥകളിലൂടെ ഈ റിപ്പബ്ലിക് ദിനത്തിൽ ഒരു യാത്ര പോയാലോ...

ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക്ക് ആയിമാറിയത് 1950 ജനുവരി 26ന്. അതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ സൈനികാചാരങ്ങളോടെ രാജ്യം കൊണ്ടാടുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നാലു ദിവസം നീണ്ടുനിൽക്കും– ജനുവരി 26ന് തുടങ്ങി 29ന് അവസാനിക്കുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ജനുവരി 26ന് ഡൽഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ഡേ പരേഡാണ്. രാജ്യത്തിന്റെ ഐക്യവും മഹത്തായ പാരമ്പര്യവും സംസ്കാരവും പ്രതിരോധരംഗത്തെ ശക്തിയും ലോകത്തെ അറിയിക്കുന്ന വേദിയായി ഇത് മാറും. പ്രഥമ റിപ്പബ്ലിക്ക് ദിനം മുതൽ ഏതെങ്കിലും വിദേശ രാഷ്ട്രത്തലവനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുന്ന പാരമ്പര്യമാണ് ഇന്ത്യ ഇതുവരെ തുടർന്നുപോരുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് വിദേശ രാഷ്ട്രത്തലവൻമാരെ ക്ഷണിക്കുകയെന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ആശയമായിരുന്നു. 1950ൽ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായെത്തിയത് ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ഡോ.സുകർണോയാണ്. ചരിത്രം തിരുത്തിയ ഒട്ടേറെ നേതാക്കൾ ഇന്ത്യയുടെ ഏറ്റവും പ്രധാന ദേശീയ ആഘോഷത്തിൽ അതിഥികളായി എത്തിയിട്ടുണ്ട്: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി, മൗണ്ട് ബാറ്റൻ പ്രഭു, ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖത്തമി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം
ഒരോ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും ആരായിരിക്കണം വിശിഷ്ടാതിഥി എന്നത് ഇന്ത്യയുടെ വിദേശബന്ധംകൂടി വെളിവാക്കുന്ന ഘടകമാണ്. രാഷ്ട്രീയ–സാമ്പത്തിക– നയതന്ത്ര–വാണിജ്യ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഓരോ വർഷവും വിശിഷ്ടാതിഥിയെ തിരഞ്ഞെടുക്കുന്നത്. ഓരോ കാലത്തെയും ഇന്ത്യയുടെ വിദേശനയം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന തരത്തിലാണ് വിശിഷ്‌ടാതിഥിയുടെ തിരഞ്ഞെടുപ്പ്. 1950–’70കളിൽ ചേരിചേരാ രാജ്യ (Non Alignment Movement) നേതാക്കളെയോ കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലെ നേതാക്കളെയോ ആണ് ക്ഷണിച്ചിരുന്നത്. ശീതയുദ്ധകാലത്തിനു ശേഷമാണ് പശ്‌ചിമ രാഷ്‌ട്രങ്ങളിൽനിന്നുള്ള നേതാക്കളെ ഇന്ത്യ ക്ഷണിച്ചുതുടങ്ങിയത്. കൗതുകങ്ങളേറെയുണ്ട് ഈ അതിഥികളുടെ കഥകളിൽ. പാക്കിസ്ഥാനിൽനിന്നും റിപ്പബ്ലിക് ദിനത്തിന് അതിഥികളെത്തിയിട്ടുണ്ട്. ഒന്നല്ല, ഒട്ടേറെ രാഷ്ട്രത്തലവന്മാർ അതിഥിയായി ഇന്ത്യയിലേക്ക് എത്തിയ കഥയുമുണ്ട്. ഇന്ത്യ ക്ഷണിച്ചിട്ടും വരാതിരുന്നവരുമുണ്ട്. ഇത്തരം കഥകളിലൂടെ ഈ റിപ്പബ്ലിക് ദിനത്തിൽ ഒരു യാത്ര പോയാലോ...
∙ ഈജിപ്ത് ഭരണാധികാരിയുടെ ആദ്യ വരവ്
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലെ മുഖ്യ അതിഥി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സിസിയാണ്. ഇന്ത്യയുമായി വൈകാരികമായ അടുപ്പം ഏറെയുള്ള രാജ്യമാണ് ഈജിപ്ത്. എന്നാൽ ആദ്യമായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ഈജിപ്ത് രാഷ്ട്രത്തലവൻ എത്തുന്നത്.
∙ അതിഥികളില്ലാതെ ആഘോഷം
1950, 51 വർഷങ്ങളിലെ ആഘോഷങ്ങൾക്കുശേഷം പിന്നെയുള്ള രണ്ടു വർഷങ്ങളിൽ (1952, 53) വിശിഷ്‌ടാതിഥിയില്ലാതെയാണ് പരേഡ് നടന്നത്. തുടർന്ന്, 1954ൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ദോർജി വാങ്‌ചുക്ക് അതിഥിയായി. പിന്നീട് വിശിഷ്ടാതിഥികൾ ഇല്ലാതെ പരേഡ് നടന്നത് 1966ലാണ്. അന്ന് പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ മരണത്തെത്തുടർന്ന് ഇന്ദിര ഗാന്ധി അധികാരത്തിലേറിയത് റിപ്പബ്ലിക്ക് ദിനത്തിന് രണ്ടു ദിവസംമുൻപ് മാത്രമാണ്. അതുകൊണ്ട് വിശിഷ്ടാതിഥികൾ എത്തിയില്ല. 2021ലും 2022ലും കോവിഡ് മൂലം വിശിഷ്ടാതിഥികളില്ലാതെയാണ് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നടന്നത്. 2021ൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്ഷണം സ്വീകരിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കി. 2022ൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ 5 മധ്യേഷ്യൻ രാജ്യങ്ങളുടെ തലവൻമാരെ കേന്ദ്രം ക്ഷണിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പിന്നീട് ഇതൊഴിവാക്കി. തുടർച്ചയായി രണ്ടാം വർഷമായിരുന്നു അന്ന് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വന്നത്.
∙ പാക്കിസ്ഥാനിൽനിന്നും വന്നു അതിഥികൾ
പാക്കിസ്ഥാനിൽനിന്ന് വിശിഷ്‌ടാതിഥിയെ ക്ഷണിച്ചത് രണ്ടു തവണമാത്രം. 1955ൽ പാക്കിസ്‌ഥാനിലെ ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു വിശിഷ്‌ടാതിഥി. അദ്ദേഹമാണ് രാജ്‌പഥിൽ പരേഡ് ആരംഭിച്ചപ്പോൾ കാണാനെത്തിയ ആദ്യ വിദേശ അതിഥിയും. പിന്നീട് നീണ്ട പത്തുവർഷക്കാലം പാക്ക് നേതാക്കളാരുമെത്തിയില്ല. എന്നാൽ 1965ൽ പാക്ക് ഭക്ഷ്യ– കാർഷിക മന്ത്രി റാണാ അബ്‌ദുൽ ഹാമിദ് പരേഡ് കാണാനെത്തി. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ 1965ലെ ഇന്ത്യാ–പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
∙ ആഘോഷം ഇരട്ടിപ്പിക്കാൻ രണ്ട് അതിഥികൾ
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ ഒരേ വർഷം രണ്ട് അതിഥികളെ സ്വീകരിച്ച പാരമ്പര്യവുമുണ്ട്. 1956ലാണ് ആദ്യമായി രണ്ട് അതിഥികൾ വന്നത്. അന്ന് യുകെ ക്യാബിനറ്റിലെ ഉയർന്ന റാങ്കിലുള്ള ചാൻസിലർ ഓഫ് ദി എക്‌സ്ചെക്കർ ആർ.എ.ബട്ട്‌ലർ, ജപ്പാൻ ചീഫ് ജസ്റ്റിസ് കോട്ടറോ ടനക്ക എന്നിവര്‍ പങ്കെടുത്തു 1968ൽ വീണ്ടും രണ്ടു വിശിഷ്‌ടാതിഥികളെത്തി: സോവിയറ്റ് യൂണിയൻ പ്രധാനമന്ത്രി അലക്‌സി കൊസീഗിനെയും യൂഗോസ്‌ലാവ്യൻ പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോയും. അത്തവണത്തെ പരേഡിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽനിന്ന് വാങ്ങിയ മിഗ് വിമാനങ്ങൾ പ്രദർശിപ്പിച്ചത്. 1974ൽ ജോസിപ് ബ്രോസ് ടിറ്റോ ഒരിക്കൽക്കൂടി അതിഥിയായെത്തി. അത്തവണ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയായിരുന്നു മറ്റൊരു വിശിഷ്ടാതിഥി.
∙ നേതാക്കളുടെ വൻനിര
2018ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ അതിഥികളായെത്തിയതു 10 രാഷ്ട്രത്തലവന്മാരാണ്. ആസിയൻ രാഷ്ട്രങ്ങളുടെ തലവൻമാർ എന്ന നിലയിലാണ് ഇവരെ ക്ഷണച്ചത്. റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ഒരുമിച്ചു ക്ഷണിച്ചത്. ബ്രൂണയ്, കംബോഡിയ, ഇന്തൊനീഷ്യ, സിംഗപ്പുർ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് 2018ൽ വിശിഷ്ടാതിഥികളായെത്തിയത്. ഇന്ത്യയും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ 25–ാം വാർഷികം എന്ന പ്രത്യേകതയും അക്കുറിയുണ്ടായിരുന്നു.
ലോകത്തിനുമുന്നിൽ ഇന്ത്യയുടെ വിദേശബന്ധങ്ങള്‍ ഉൗട്ടിയുറപ്പിക്കാനും നയതന്ത്രരംഗത്ത് ചില തീരുമാനങ്ങൾക്ക് അടിവരയിടാനും ഇന്ത്യയ്ക്കൊപ്പം നിന്നതിന് നന്ദി കാട്ടാനും വിശിഷ്ടാതിഥികളുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്്. ചില ഉദാഹരണങ്ങൾ ഇതാ: 1998ൽ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ഷിറാക്കിനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചത്. നയതന്ത്രബന്ധത്തിലെ പുതിയൊരു നീക്കത്തിന്റെ ഭാഗമായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ആയുധങ്ങൾക്കും സാങ്കേതികവിദ്യകൾക്കുമായി ഇന്ത്യ പല പാശ്‌ചാത്യ രാജ്യങ്ങളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമായിരുന്നില്ല അവരുടെ ഭാഗത്ത്. എന്നാൽ ഫ്രാൻസ് ഇന്ത്യയെ സഹായിക്കാൻ തയാറായി. ഷിറാക്കിന്റെ സന്ദർശനത്തിന് ഏതാനും മാസങ്ങൾ കഴിഞ്ഞാണ് ഇന്ത്യ പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തിയത്. അന്ന് ഇന്ത്യയെ വിമർശിക്കാതിരുന്ന ഏക വൻശക്‌തിയായിരുന്നു ഫ്രാൻസ്. ആണവ രംഗത്തെ സഹകരണം ലക്ഷ്യമിട്ടിരുന്നു 2007ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഇന്ത്യ ക്ഷണിച്ചത്. ഇന്ത്യയെ ആണവശക്‌തിയായി റഷ്യ അംഗീകരിച്ചത് റഷ്യൻ പ്രസിഡന്റിന്റെ ഈ വരവോടെയാണ്. കൂടംകുളത്തിന് നാലു റിയാക്‌ടറുകൾ സ്‌ഥാപിക്കാൻ സഹായം പ്രഖ്യാപിച്ചതും അന്നാണ്. 1974ൽ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയായിരുന്നു ഒരു വിശിഷ്ടാതിഥി. ഈ സന്ദർശനത്തെത്തുടർന്നാണ് ഇന്ദിരാഗാന്ധിയും സിരിമാവോയും കച്ചതീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് പൂർണമായും കൈമാറുന്ന കരാറിൽ ഒപ്പുവയ്‌ക്കുന്നത്.
∙ ഇന്ത്യയുടെ ഏറ്റവും ‘വിശിഷ്ട’ അതിഥി
കറുത്ത വർഗക്കാരനായ ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്റ് നെൽസൻ മണ്ടേല (1994–99) ഇരുപത്തിയേഴു വർഷത്തെ ജയിൽവാസത്തിനു ശേഷം 1990ലാണ് മോചിതനായത്. 1994ലെ തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം അവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത റിപ്പബ്ലിക് ദിനത്തിന് (1995) മണ്ടേല ഇന്ത്യയുടെ വിശിഷ്‌ടാതിഥിയായി ഡൽഹിയിലെത്തി.
∙ അപൂർവ നേട്ടവുമായി ഫിലിപ് രാജകുമാരൻ
വിശിഷ്ടാതിഥി എന്ന നിലയിലും വിശിഷ്ടാതിഥിയുടെ ജീവിതപങ്കാളി എന്ന നിലയിലും ആഘോഷങ്ങളിൽ പങ്കെടുത്തു എന്ന അപൂർനേട്ടത്തിന് ഉടമയാണ് ഫിലിപ് രാജകുമാരൻ. 1959ൽ എഡിൻബറോയിലെ ഡ്യൂക്ക് എന്ന നിലയിൽ ഔദ്യോഗിക അതിഥി അദ്ദേഹമായിരുന്നെങ്കിൽ 1961ൽ എലിസബത്ത് രാജ്ഞിയായിരുന്നു മുഖ്യാതിഥി. അവരുടെ ഭർത്താവ് എന്ന നിലയ്ക്ക് അദ്ദേഹവും അന്ന് ഡൽഹിയിലുണ്ടായിരുന്നു.
∙ ഏക യുഎസ് പ്രസിഡന്റ്
ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുത്ത ഏക യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. 2015ലാണ് ഒബാമ പങ്കെടുത്തത്. ഒബാമയുടെ സന്ദർശനം രാജ്യാന്തര നയതന്ത്ര രംഗത്ത് ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിട്ട സംഭവമാണ്. 1972ൽ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ നടത്തിയ ചൈന സന്ദർശനത്തിനു തുല്യമായ രാഷ്‌ട്രീയ പ്രാധാന്യം ഒബാമയുടെ ഇന്ത്യ സന്ദർശനത്തിനു ലഭിച്ചു. യുഎസ് കോൺഗ്രസിൽ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ട പ്രസിഡന്റ് ഇന്ത്യയിലെത്തിയതും വളരെ നേരത്തേ യാത്രാപരിപാടി പ്രഖ്യാപിച്ചതും ലോകം ശ്രദ്ധയോടെയാണ് നോക്കിക്കണ്ടത്. ഒബാമയ്‌ക്ക് ഈ ക്ഷണം ബഹുമതിയാണെന്നും ഇന്ത്യ–യുഎസ് ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണിതെന്നും യുഎസിലെ തന്ത്രപ്രധാന വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ദേശീയസുരക്ഷാ സഹ ഉപദേഷ്‌ടാവ് ബെൻ റോഡ്‌സ് അന്ന് അഭിപ്രായപ്പെട്ടിരുന്നു.
∙ ‘യഥാർഥ’ ഭാര്യ തന്നെ വരണം
റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി എത്തുന്ന വിദേശ രാഷ്ട്രത്തലവന്റെ ഭാര്യയ്ക്കു മാത്രമേ പ്രഥമവനിതാ പദവിക്ക് അർഹതയുള്ളൂ. കൂട്ടുകാരിക്കോ കാമുകിക്കോ അതിനവസരമില്ല എന്നർഥം. രണ്ടു ഫ്രഞ്ച് പ്രസിഡന്റുമാർക്ക് ഇക്കാരണത്താൽ ഒറ്റയ്ക്കു പങ്കെടുക്കേണ്ടി വന്നു. 2008ൽ നിക്കൊളാസ് സർക്കോസി കാമുകി കാർല ബ്രൂണിയെയും 2016ൽ ഫ്രാൻസ്വ ഒലോൻദ് പങ്കാളി ജൂലി ഗെയറ്റിനെയും കൂടാതെയാണു പരേഡ് വീക്ഷിച്ചത്.
∙ മുൻപിൽ ഫ്രഞ്ച്, ബ്രിട്ടിഷ് ഭരണാധികാരികൾ
ഏറ്റവും കൂടുതൽ തവണ വിശിഷ്ടാതിഥികളെത്തിയത് ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന്– അഞ്ചു തവണ വീതം. തൊട്ടുപിന്നാലെ ഭൂട്ടാനും റഷ്യയും (യുഎസ്എസ്ആർ അടക്കം)– നാലു തവണ. നാലു തവണയും ഭൂട്ടാൻ രാജാവാണ് പങ്കെടുത്തത്.
∙ ട്രംപിന്റെ പിൻമാറ്റം
2019ൽ മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയാണ് ഇന്ത്യ പ്രതീക്ഷിച്ചതെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു.ഇന്ത്യയുടെ 70–ാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലാണ് ട്രംപിനെ അതിഥിയായി തീരുമാനിച്ചിരുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി, റഷ്യയുമായുള്ള പ്രതിരോധ–വ്യാപാര കരാറുകൾ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത കൂടി വരുന്നതിനിടെയായിരുന്നു ട്രംപിന്റെ പിന്മാറ്റം. വിശിഷ്ടാതിഥിയായി പങ്കെടുക്കണമെന്ന ഇന്ത്യയുടെ ക്ഷണത്തിൽ അസൗകര്യമറിയിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു യുഎസ് കത്തു നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം പുലർത്തുന്ന ട്രംപ് ക്ഷണം സ്വീകരിക്കുമെന്ന നിഗമനത്തിലാണ് 2018 ഓഗസ്റ്റിൽത്തന്നെ ഇന്ത്യ കത്ത് നൽകിയത്. ട്രംപ് ഔദ്യോഗിക സമ്മതം അറിയിക്കുന്നതിനു മുൻപുതന്നെ ക്ഷണം പുറത്തിറക്കിയതിനെതിരെ മുൻ നയതന്ത്രജ്ഞർ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. അന്ന് പകരമെത്തിയത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ്. ദക്ഷിണാഫ്രിക്കയുമായി അടുത്ത ബന്ധമുള്ള മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാർഷികം ആഘോഷിക്കുന്ന 2019ൽ റമഫോസ മുഖ്യാതിഥിയായത് ഇന്ത്യയ്ക്ക് അഭിമാനമേകിയ നിമിഷവുമായി.
∙ ക്ഷണം നിരസിച്ച് ഇന്ത്യ, പകരമെത്തിയത് പ്രസിഡന്റ്
1992ലെ റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയിൽ മുഖ്യാതിഥിയായത് പോർചുഗൽ പ്രസിഡന്റ് ഡോ. മരിയോ സൊവാറസ്. അദ്ദേഹം പങ്കെടുത്തതിന് പിന്നിൽ ഒരു കഥയുണ്ട്. ഫ്രഞ്ച് നാവികപ്പടയെ വാസ്‌കോ ഡ ഗാമ തോൽപ്പിച്ചതിന്റെ 500–ാം വാർഷികാഘോഷം നടന്നപ്പോൾ ഡോ. മരിയോ സൊവാറസ് ഇന്ത്യൻ പ്രസിഡന്റ് ആർ. വെങ്കട്ടരാമനെ ഈ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. കേന്ദ്രസർക്കാർ ആദ്യം ഈ ക്ഷണം സ്വീകരിച്ചതുമാണ്. എന്നാൽ ഇന്ത്യയിൽ പോർചുഗീസ് ഭരണം വന്നതിനെ ന്യായീകരിക്കുന്ന ചടങ്ങായി ഇത് വ്യാഖ്യാനിക്കപ്പെടും എന്ന ബോധ്യമായതോടെ ഇന്ത്യ ചടങ്ങിൽനിന്ന് പിൻമാറി. ഏതായാലും പോർചുഗലിലെ പ്രസിഡന്റിനെ പകരം റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്‌ടാതിഥിയാകാൻ ഇന്ത്യ തീരുമാനിച്ചു. മരിയോ സൊവാറസ് ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു
∙ ആദ്യം വൈസ്രോയി, പിന്നീട് മുഖ്യാതിഥി
ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ഒരാൾ പിന്നീട് വിശിഷ്ടാതിഥിയായും ഇന്ത്യയിലെത്തിയിട്ടുണ്ട്– മൗണ്ട് ബാറ്റൻ പ്രഭു. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയും അവസാന ഗവർണർ ജനറലുമായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും മൗണ്ട് ബാറ്റനായിരുന്നു.
∙ ഒരിക്കൽ സൗദി രാജാവും
സൗദി ഭരണാധികാരി ഒരിക്കൽ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചരിത്രമുണ്ട്. 2006ൽ സൗദി രാജാവ് അബ്‌ദുല്ല ബിൻ അബ്‌ദുൽ അസീസ് ആയിരുന്നു പങ്കെടുത്തത്. 1955ൽ സൗദി രാജാവ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സൗദി ഭരണാധികാരി റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നത്. 2017ൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരനാണ് മുഖ്യാതിഥിയായിരുന്നത്.
∙ ആശ്വാസമേകി ഇന്ത്യ
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലോൻദ് ആയിന്നു 2016ലെ മുഖ്യാതിഥി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫ്രാൻസ് നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2015 നവംബർ 13നു ഫ്രാൻസിൽ നടത്തിയത്. ഒലോൻദ് ഇന്ത്യ സന്ദർശിക്കാനിരിക്കെയായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെയാണ് ഭീകരാക്രമണമുണ്ടായത്. തൊട്ടുപിന്നാലെ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. അന്ന് ഫ്രഞ്ച് സൈനികരും റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തിരുന്നു.
∙ മുഖ്യാതിഥിയാകാം, ജാതകവും നോക്കാം
1994ൽ മുഖ്യാതിഥിയായി എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ഗോ ചോക് ടോംഗിന് മറ്റൊരു രഹസ്യ അജൻഡ കൂടിയുണ്ടായിരുന്നു– തന്റെ ജാതകം കുറിച്ചെടുക്കൽ. ഇതിനായി അദ്ദേഹം തന്റെ ജന്മനദിനവും ജന്മസമയവും നേരത്തേ ഇന്ത്യയിലേക്ക് അയച്ചിരുന്നു. രണ്ട് ജ്യോതിഷികളെ ഇതിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതായി വാർത്തകളും വന്നിരുന്നു.
∙ മുഖ്യാതിഥി, പിന്നാലെ പ്രതിഷേധം
1988ൽ മുഖ്യാതിഥിയായത് ശ്രീലങ്കൻ പ്രസിഡന്റ് ജെ. ആർ. ജയവർധനെയായിരുന്നു. അദ്ദേഹത്തിന്റെ വരവിനോടനുബന്ധിച്ച് തൊട്ടുതലേദിവസം ശ്രീലങ്കൻ തമിഴ് വംശജർ മരീനാ ബീച്ചിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചിരുന്നു.
English Summary: History and Interesting Facts about Chief Guests at India's Republic Day Parade