‘‘നിങ്ങളും വരൂ, നമുക്കൊരു നാടകം കളിക്കാം’’; രംഗചേതനയിൽ ഇന്നും കെടാതെ ആ തീപ്പന്തം
നിങ്ങളെ ഞങ്ങൾ നാടകം കളിക്കുന്നവരാക്കിമാറ്റാം എന്ന് ആശംസിച്ച് കൈ കൊടുക്കുന്നത് തൃശൂർ രംഗചേതനയാണ്. ആ കൈകളിൽ പിടിച്ച് അരങ്ങിൽ കയറിയവരിൽ കുട്ടികളുണ്ട്, തൊഴിലാളികളുണ്ട്, എൻജിനീയർമാരുണ്ട്, സർക്കാർ ജീവനക്കാരുണ്ട്, മാനസിക വെല്ലുവിളി നേരിടുന്നവരുണ്ട്, ആദിവാസികളുണ്ട്... ജീവിതത്തിന്റെ സമസ്തമേഖലകളിലും പെട്ടവരുണ്ട്. വമ്പൻ തിയറ്റർ ഗ്രൂപ്പുകളുടെ പ്രകടനങ്ങൾകണ്ട് വേദിക്കുമുന്നിൽ അമ്പരന്നിരിക്കുന്ന നാടകപ്രേമിയോട്, വരൂ.. നിങ്ങൾക്കും നാടകത്തിൽ ഇടമുണ്ടെന്നു പറഞ്ഞ് അരങ്ങിന്റെ അകം കാണിക്കുകയാണ് രംഗചേതനയെന്ന നാടകസംഘം. ആർക്കും ഇവരോടൊപ്പം ചേരാം. അംഗത്വ ഫീസില്ല, വലുപ്പചെറുപ്പമില്ല - ഒരു നിബന്ധന മാത്രം - നാടകത്തോടു പ്രണയമുണ്ടാകണം. നാടകം എല്ലാ ജനവിഭാഗങ്ങൾക്കുമുള്ളതാണെന്ന ബോധ്യത്തോടെ 43 വർഷം പിന്നിടുമ്പോൾ മാർച്ച് 27ന്, ഈ ലോകനാടകദിനത്തിൽ, രംഗചേതന ഓർമിപ്പിക്കുന്നത് നാടകത്തിലെ സോഷ്യലിസത്തെക്കുറിച്ചാണ്. അരങ്ങിൽ എല്ലാവർക്കും ഇടംവേണമെന്നതിനെക്കുറിച്ചാണ്. വർഷങ്ങൾ നീണ്ട സജീവ പ്രവർത്തനം രംഗചേതനയെ പഠിപ്പിച്ചത് ഈ നിലപാടാണ് - അരങ്ങിടം എല്ലാവർക്കും അവകാശപ്പെട്ടതാണ്...!

∙ ശങ്കരപ്പിള്ള കൊളുത്തി, കെടാത്ത തീപ്പന്തം
തിരികൊളുത്തിയല്ല, 1980 ൽ ഈ നാടകസംഘത്തിന്റെ പിറവി തീപ്പന്തം ഒരുക്കിയായിരുന്നു.നാടകാചാര്യൻ ജി. ശങ്കരപ്പിള്ള അന്ന് കൊളുത്തിയ ആ വെളിച്ചമാണ് മലയാളനാടകരംഗത്ത് ഇന്നും നിറഞ്ഞുകത്തുന്നത്. കോവിഡ് കാലത്ത് കലാകാരന്മാരുടെ വീടുകളിൽ നാടകവും പ്രതിഫലവും എത്തിച്ചാണ് ഈ പന്തം കെടാതെ സൂക്ഷിച്ചത്. ചേറൂർ ഗ്രാമീണ വായനശാലാ പരിസരത്ത് തുടക്കമിട്ട നാടകപ്രവർത്തനത്തെ തൃശൂരിലേക്ക് പറിച്ചുനട്ടതിനേക്കാൾ വേഗത്തിലാണ് കേരളത്തിലെ നാടകപ്രവർത്തകരുടെ മനസ്സിലേക്ക് രംഗചേതന കളിച്ചുകയറിയത്. എഴുപതുകളുടെ അവസാനത്തിൽ കേരളത്തിലുണ്ടായ നാടക ഉണർവിന്റെ ഭാഗമായി പിറവിയെടുത്ത രംഗചേതനയ്ക്ക് ആ പേര് നിർദേശിച്ചതും ശങ്കരപ്പിള്ളയാണ്.
∙ സൺഡേ തിയറ്റർ 23 വർഷം, പ്രതിവാരനാടകാവതരണം 12 വർഷം
23 വർഷമായി തുടരുന്ന സൺഡേ തിയറ്ററാണ് രംഗചേതനയെ വ്യത്യസ്തമാക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ മുതൽ വൈകിട്ടുവരെ നാടകക്കളരി. തിയറി ക്ലാസുകളും നാടകാവതരണവുമായി സജീവമാകുന്ന ഞായറാഴ്ചകളിൽ സമീപജില്ലകളിൽനിന്നുപോലുള്ളവർ അംഗങ്ങളാണ്. ഓരോ വർഷവും ഓരോ ബാച്ച് പുറത്തിറങ്ങുന്നു. നിലവിൽ പതിനേഴാം ബാച്ചിന്റെ പരിശീലനമാണ് നടക്കുന്നത്. രംഗചേതന ആരംഭിച്ച് വൈകാതെത്തന്നെ തുടക്കംകുറിച്ച, മാസത്തിൽ ഒരാഴ്ച നാടകപഠന ക്ലാസെന്ന സങ്കൽപമാണ് പിന്നീട് സൺഡേ തിയറ്ററിന്റെ രൂപത്തിലേക്ക് വളർന്നത്. തിയറിയോടൊപ്പം പരിശീലനവും വേണമെന്ന തിരിച്ചറിവ് ഞായറാഴ്ച നാടകത്തിന് അരങ്ങുയർത്തി.
സിനിമാ നടൻ സുനിൽ സുഖദയടക്കമുള്ളവർ സൺഡേ തിയറ്ററിലൂടെയാണ് അഭിനയരംഗത്ത് ചുവട് ശക്തമാക്കിയത്. സൺഡേ തിയറ്ററിന്റെ തുടർച്ചയായി പ്രതിവാര നാടകാവതരണവും ആരംഭിച്ചു. 12 വർഷം മുൻപ് ആരംഭിച്ച പ്രതിവാര നാടകാവതരണത്തിൽ ഇതുവരെ 618 അരങ്ങ് പൂർത്തിയാക്കി. ഇന്നലത്തെ അരങ്ങിൽ കളിച്ചത് ചെറുകാടിന്റെ സ്വതന്ത്ര എന്ന നാടകം. ഒരേ നാടകം പല പരീക്ഷണം നടത്തി പല അഭിനേതാക്കൾ അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തിൽ ആകെ രംഗത്തെത്തിയത് 223 നാടകങ്ങൾ. 65 സംവിധായകർക്കു കീഴിൽ 600ലേറെ അഭിനേതാക്കൾ.എല്ലാ ഞായറാഴ്ചകളിലും സംഗീതനടക അക്കാദമിയിൽ രംഗചേതനയുടെ നാടകം സൗജന്യമായി കാണാം എന്ന ഉറപ്പ്.
∙ വീട്ടിൽ നാടകം, 10,000 രൂപ പ്രതിഫലം
രംഗചേതന നാടകങ്ങളുടെ സ്ഥിരം വേദിയായ സംഗീത നാടക അക്കാദമിയടക്കം സകലയിടവും കോവിഡ് കാലത്ത് അടച്ചുപൂട്ടിയപ്പോൾ സ്വന്തം വീടുകളിൽ നാടകം അവതരിപ്പിച്ച് അവ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പ്രവർത്തകർ പ്രതിവാര നാടകാവതരണത്തിന് തുടർച്ചയൊരുക്കി മഹാമാരിയെ തോൽപ്പിച്ചത്. കോവിഡ് വീണ്ടും പിടിമുറുക്കിയപ്പോൾ ജീവിതമാർഗം അടഞ്ഞുപോയ കലാകാരന്മാർക്ക് പ്രതിഫലവുമായി രംഗചേതന രംഗത്തിറങ്ങി അസാധാരണ മാതൃക സൃഷ്ടിച്ചു. അവശതയനുഭവിക്കുന്ന നാടകപ്രവർത്തകർ അടക്കമുള്ള കലാകാരന്മാരുടെ വീട്ടിൽച്ചെന്ന് ഓരോരുത്തർക്കും 10,000 രൂപ വീതം കൈമാറി. 35 പേർക്കായി മൂന്നര ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയത്. സഹായം വെറുതെ കൈനീട്ടിവാങ്ങുകയെന്ന ആത്മാഭിമാനക്ഷതം ഒഴിവാക്കാൻ കലാവതരണവും ഇതിന്റെ ഭാഗമായി ഒരുക്കി. ഒരൊറ്റ കാണിക്കു മുന്നിലെ മിനിറ്റുകൾ നീളുന്ന കലാപ്രകടനത്തിനുശേഷം ഈ തുക പ്രതിഫലമായി സമ്മാനിക്കുന്നു. തികച്ചും വ്യത്യസ്തമായ ഈ കലാപ്രകടനങ്ങൾ ഫെയ്സ്ബുക് ലൈവിലൂടെ പുറത്തുവിടുകയും ചെയ്തു.
∙ മാനസിക വെല്ലുവിളി നേരിടുന്നവരും അഭിനേതാക്കൾ
2002 ൽ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചുള്ള ഏഷ്യൻ തിയറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രംഗചേതനയുടെ മറ്റൊരു പ്രത്യേകതയാണ് 34 വർഷമായി തുടരുന്ന കുട്ടികളുടെ നാടകവേദി. വേനലവധിക്കാലത്ത് ഒരുമാസം നീളുന്ന നാടക ക്യാംപ്. അതിനൊടുവിൽ അവർ തന്നെയൊരുക്കുന്ന നാടകങ്ങളുടെ അവതരണം. കളികളിലൂടെയും പാട്ടിലൂടെയും അഭിനയത്തിലൂടെയും ശരീരവും മനസ്സും പുതുക്കി ജീവിതത്തിന്റെ അരങ്ങിനെ നേരിടാൻ കുട്ടികളെ ഒരുക്കുകയാണിവിടെ.
മാനസിക വെല്ലുവിളി നേടിടുന്നവരെയും നാടകത്തിലേക്ക് അടുപ്പിക്കുന്നുണ്ട് ഇവർ. ഇത്തരക്കാർക്കുവേണ്ടിയുള്ള സ്ഥാപനമായ ‘അംഹ’യിലെ(അസോസിയേഷൻ ഫോർ മെന്റലി ഹാൻഡികേപ്ഡ് അഡൾട്ട്സ്, കാര്യാട്ടുകര) കൂട്ടുകാർക്ക് 12 വർഷമായി നാടകക്കളരി സംഘടിപ്പിക്കുന്നു. 8 നാടകങ്ങൾ ഇതുവരെ ഈ മിടുക്കർ അരങ്ങത്തെത്തിച്ചു. അട്ടപ്പാടിയിലെതടക്കമുള്ള ആദിവാസികൾക്കിടയിലും നാടകവുമായി രംഗചേതന സജീവമായുണ്ട്.പഠനമുപേക്ഷിക്കുന്ന ആദിവാസിക്കുട്ടികളെ വീണ്ടും സ്കൂളിലെത്തിക്കാൻ കളികളും പാട്ടുകളും തിയറ്റർ ഗെയിമുകളും അടങ്ങുന്ന രംഗചേതനയുടെ ശിൽപശാലകൾ സഹായമൊരുക്കുന്നു.
∙ 500 ദിവസവും നാടകവതരണം
രംഗചേതനയ്ക്ക് ആ പേരിട്ട ശങ്കരപ്പിള്ളയുടെ മരണം 1989ലായിരുന്നു. അദ്ദേഹത്തിനുള്ള സമർപ്പണമായി അടുത്ത വർഷം രംഗചേതന നാടകവർഷമായി ആചരിച്ചു. 365 ദിവസവും നാടകമെന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ നാടകയാത്ര അവസാനിച്ചത് 500 ദിവസം നാടകം കളിച്ചാണ്...!.
∙ വർഗീസ് മാഷും ഗണേഷും
കൈ തെറുത്തുകയറ്റിവച്ച വെളുത്ത ഷർട്ടിലും വെളുത്ത മുണ്ടിലും മാത്രം കാണുന്ന ഇ.ടി. വർഗീസ് എന്ന വർഗീസ് മാഷ് രംഗചേതനയുടെ മറ്റൊരു പേരായി മാറിയത് ഇന്നോ ഇന്നലെയോ അല്ല. 43 വർഷമാകുന്നു, രംഗചേതനയുടെ ആരംഭംമുതൽ. പ്രഥമ സെക്രട്ടറി, നിലവിൽ പ്രസിഡന്റാണ്. ആദ്യകാലത്ത് നടൻ, പിന്നീട് സംഘാടനച്ചുമതല. അരങ്ങിനു പുറത്ത് വർഗീസ് മാഷെങ്കിൽ അരങ്ങിനകത്ത് കെ.വി. ഗണേഷാണ് സംഘത്തിന്റെ മുഖം, രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ.19 വർഷം മുൻപ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് വർഗീസ് മാഷ് ജോലി രാജിവച്ചത് നാടകത്തോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ്. ചേറൂരിലെ ട്യൂഷൻ അധ്യാപകൻ കൂടിയായ വർഗീസിന്റെ സമ്പാദ്യത്തിൽ ഒരുപങ്ക് എന്നും രംഗചേതനയ്ക്കുള്ളതാണ്.
35 വർഷമായി നാടകരംഗത്ത് സജീവമായ ഗണേഷിന്റെ ജീവിതമാർഗം നാടകമാണ്, നാടകം മാത്രം. 15,000 രൂപകൊണ്ട് നാലംഗ കുടുംബത്തെ പോറ്റുന്ന നാടകക്കാരനാണ് എൽത്തുരുത്ത് സ്വദേശിയായ ഗണേഷ്. പലയിടത്തും നാടകം സവിധാനം ചെയ്തും ശിൽപശാലകൾ നടത്തിയും കിട്ടുന്ന തുകയിൽ തൃപ്തനാകുന്ന പൂർണസമയനാടകക്കാരൻ. രംഗചേതനയുടെ സഹയാത്രികകൂടിയായ വി.വി.വിനിയാണ് ഭാര്യ. നാടകം അടക്കമുള്ള കല വമ്പൻ പണച്ചിലവിന്റെ ഇടങ്ങളായി മാറുമ്പോഴാണ് ജീവിതത്തിലും നാടകത്തിലും ബദൽ നടത്തവുമായി ഇവരും രംഗചേതനയും പുത്തൻ അരങ്ങുകൾ തുറക്കുന്നത്.
English Summary: March 27: World Theatre Day: Story of Rangachetana, the Theatre Group with a Social Commitment