നിറഞ്ഞൊഴുകുന്ന പമ്പയാർ. പച്ചപ്പരവതാനി വിരിച്ചതുപോലെ കൺനിറയെ പാടങ്ങൾ. ചുറ്റും തലയുയർത്തി നിൽക്കുന്ന ചെറു കുന്നുകൾ. തെങ്ങും റബ്ബറും നിറഞ്ഞ തോട്ടങ്ങൾ. ഒരു ഗ്രാമത്തെ വർണിക്കാൻ ഇതൊക്കെ മതി. പക്ഷേ, പത്തനംതിട്ട ജില്ലയിലെ അയിരൂരെന്ന ഗ്രാമത്തിന്റെ വിശേഷണത്തിന് ഇതുമാത്രം പോരാതെ വരും. നാടിന്റെ മനോഹാരിതയ്ക്കൊപ്പം ചെണ്ടകൊട്ടും ചിലങ്കയുടെ കിലുക്കവും ഇലത്താളലും മദ്ദളവുമെല്ലാം അയിരൂരിനെ മനോഹരമാക്കുന്നു. പമ്പയാറിന്റെ ഓളത്തിനു പോലുമുണ്ടാകും ആ താളം. അയിരൂരിന് കല ഒരു ആസ്വാദനം മാത്രമല്ല, ജീവനാണ്. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുപറ്റം മനുഷ്യർ. കണ്ടിട്ടു മനസ്സിലാകില്ലെന്ന് പറഞ്ഞ് കഥകളിയെ മാറ്റി നിർത്തുന്നവർക്ക് മുന്നിൽ ഒരദ്ഭുതമാണ് അയിരൂരിലുള്ളവർ. ജനനം തൊട്ട് കഥകളിയറിഞ്ഞ് വളർന്ന പുത്തൻ തലമുറയുടെ നാടു കൂടിയാണ് അയിരൂർ. ആ അയിരൂരിനുള്ള ആദരം തന്നെയാണ് പുത്തൻ പേര്. കഥകളിയെ നെഞ്ചോട് ചേർത്ത കഥകളിയുടെ 200 വർഷത്തെ പാരമ്പര്യമുള്ള അയിരൂർ ഇനി വെറും അയിരൂരല്ല, അയിരൂർ കഥകളി ഗ്രാമമാണ്. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞു. എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നായിരിക്കും അടയാളപ്പെടുത്തുക. എങ്ങനെയാണ് കഥകളിയോട് അയിരൂരിന് ഇത്രയേറെ ഇഷ്ടം തോന്നിയത്? എന്തുകൊണ്ടാണ് ആ ഗ്രാമം സ്വന്തം പേര് കഥകളിയോടു ചേർത്തു വച്ചത്? അറിയാം ആ വിശേഷങ്ങൾ, കാണാം വിഡിയോ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ അയിരൂരിന്റെ കഥകളി പ്രേമം

ചരിത്രപരമായും ഐതിഹ്യപരമായും ഒരുപാട് പ്രത്യേകതകളുള്ള നാടാണ് അയിരൂർ. കാനന വാസ സമയത്ത് അയ്യപ്പൻ വിശ്രമിച്ച നാട് അയ്യന്റെ ഊരെന്ന് അറിയപ്പെടുകയും പിന്നീട് അതു ലോപിച്ച് അയിരൂരായി മാറിയയെന്നുമാണ് ഐതിഹ്യം. അയ്യന്റെ ഊരായിരുന്നെങ്കിലും പണ്ടു കാലം മുതൽ അയിരൂരിന് കഥകളിയുമായി അഭേദ്യമായ ബന്ധമുണ്ട്. കൊട്ടാരം കഥകളി നടനായ കിഴുകയിൽ ശങ്കരപ്പണിക്കരുടെ ജന്മനാടാണ് അയിരൂർ. കേരളത്തിലെ ഏക കഥകളി ഗ്രാമവും അയിരൂരാണ്. ജനനം തൊട്ടിങ്ങോട്ട് അയിരൂരിലെ കുട്ടികൾ കഥകളിയെ അറിഞ്ഞു തുടങ്ങുന്നു. പല വീടുകളിലും പാരമ്പര്യമായി അച്ഛനും വല്യച്ഛനും മകനുമെല്ലാം കഥകളി കലാകാരൻമാരാണ്. 

ADVERTISEMENT

ക്ലാസിക്കൽ കലയായ കഥകളി പഠിക്കാനും മനസ്സിലാക്കാനും ആഴത്തിലുള്ള അറിവ് ആവശ്യമാണ്. എന്നാൽ സ്വന്തം നാടിനൊപ്പം അലിഞ്ഞു ചേർന്ന കഥകളിയെ അയിരൂർ കഥകളി ഗ്രാമത്തിലെ ഓരോരുത്തർക്കും നന്നായി അറിയാം. കഥകളി മാത്രമല്ല, സാഹിത്യപരമായും അയിരൂരിന് ഒരുപാട് പ്രത്യേകതകളുണ്ട്. മലയാളത്തിലെ ആദ്യ കാവ്യം പിറന്നത് അയിരൂരിലാണ്. ആറന്മുളയുടെ പ്രാചീന ഘടന വിവരിക്കുന്ന തിരുനിഴൽ മാല രചിച്ച കവി ഗോവിന്ദന്റെ നാടും അയിരൂർ തന്നെയാണ്. ജാതിഭേദമന്യേ പൂജിക്കുന്ന പാലൻ പുലയൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും അയിരൂരിലാണ്. സാംസ്കാരികപരമായി ഇത്രയേറെ പ്രാധാന്യമുള്ള ഒരു നാട് ഇന്ത്യയിൽ ഒരു കലാരൂപത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ ഗ്രാമമായതും ഏറെ സവിശേഷമാണ്. 

അയിരൂർ ഗ്രാമപഞ്ചായത്ത്

∙ അയിരൂരിനൊപ്പം ഇനി കഥകളിയും 

അയിരൂർ കഥകളി ഗ്രാമത്തിലെ കഥകളി ക്ലബ്ബ്

കഥകളി ക്ലബിലെ ചെണ്ട പരിശീലനം.
ADVERTISEMENT

നാടിന്റെ പേരിനൊപ്പം ഏറെ ഇഷ്ടപ്പെടുന്ന കലാരൂപത്തിന്റെ പേരും ചേർക്കാനായി നാട്ടുകാർ ആദ്യം തീരുമാനിച്ചത് 2010ലാണ്. ശ്രീജ വിമൽ അധ്യക്ഷയായ പഞ്ചായത്ത് ഭരണസമിതിയാണ് അയിരൂരിനെ കഥകളി ഗ്രാമമായി മാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. അന്ന് പഞ്ചായത്ത് നാടിനെ കഥകളിഗ്രാമമായി പ്രഖ്യാപിച്ചു. 2019ൽ സംസ്ഥാന സർക്കാർ ഈ തീരുമാനം അംഗീകരിച്ചു. അന്നത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി അയിരൂരിനെ കഥകളി ഗ്രാമമായി മാറ്റാനുള്ള തീരുമാനമെടുത്തു. കേന്ദ്ര സർവേ ഡയറക്ടറുടെ അംഗീകാരം കൂടി കിട്ടിയതോടെ പേരുമാറ്റത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിന്റെ അനുമതിക്കായുള്ള കാത്തിരിപ്പായി. അങ്ങനെ നീണ്ട 12 വർഷത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ ആഗ്രഹം പോലെ അയിരൂർ എന്നത് ‘അയിരൂർ കഥകളി ഗ്രാമ’മായി മാറി. 

∙ കഥകളിയെ പുനരുജ്ജീവിപ്പിച്ച് കഥകളി ക്ലബ്

അയിരൂരിലെ കഥകളി തുടങ്ങുന്നതും അവസാനിക്കുന്നതും ചെറുകോൽപ്പുഴയിലുള്ള കഥകളി ക്ലബിൽനിന്നാണ്. കഥകളിയെ നാടിന്റെ സ്പന്ദനമാക്കി മാറ്റിയത് ഈ ക്ലബിന്റെ പ്രവർത്തനങ്ങളാണ്. കഥകളിയുടെ 200 വർഷത്തോളം നീണ്ട പാരമ്പര്യമുള്ള നാടിന് കഥകളിയുടെ പേരിൽ മേൽവിലാസം ഉണ്ടാക്കണമെന്ന ചിന്തയാണ് കഥകളി ക്ലബ്ബിന്റെ ഉദയത്തിന് പിന്നിൽ. നാട്ടിൽ കഥകളിയെ ഇഷ്ടപ്പെടുന്ന കുറച്ചു പേർ ചേർന്ന് രൂപം നൽകിയ ഒരു കൂട്ടായ്മ, അതു മാത്രമായിരുന്നു 1995ൽ ക്ലബ്ബിന്റെ രൂപം. അയിരൂരിൽ തന്നെ കഥകളി കലാകാരൻമാർക്കായി ഒരു കളരിയും തുടങ്ങി. പിന്നീടുള്ള പ്രദേശത്തെ കഥകളിയുടെ വളർച്ചയിലെല്ലാം ക്ലബിന്റെ കയ്യൊപ്പുണ്ടായിരുന്നു. പിൽക്കാലത്ത് ജില്ലാ കഥകളി ക്ലബായി രൂപം പ്രാപിച്ചു. പിന്നീടിങ്ങോട്ട് കഥകളി പ്രചാരണം എന്നതായിരുന്നു ക്ലബിന്റെ ലക്ഷ്യം. കുട്ടികൾക്കും മുതിർന്നവർക്കുമായി പഠന കളരിയും കഥകളിയുടെ വേഷവിധാനങ്ങൾ തുടങ്ങി ഛായം വരെ അണിയാനുള്ള പരിശീലനവും നൽകി. പ്രശസ്തരായ ആശാന്മാരുടെ നേതൃത്വത്തിൽ അയിരൂരിലെ ഓരോരുത്തരും കഥകളി പഠിക്കാൻ തുടങ്ങി. 

കഥകളി ക്ലബ്ബ് കഥകളി മേള എന്നൊരാശയം അവതരിപ്പിച്ചത് 2006ലാണ്. കഥകളിയെ സ്നേഹിക്കുന്നവർക്ക് ഒത്തു ചേരാനൊരിടം. എല്ലാ ജനുവരി മാസത്തിലും പമ്പാ മണൽ തീരത്ത് നടക്കുന്ന കഥകളി മേള കഥകളിയെ അടുത്തറിയാനുള്ള വേദിയായി. ദിവസങ്ങൾ നീളുന്ന ക്യാംപിൽ കുട്ടികൾക്കായി പകൽ കഥകളിയും, കഥകളി പഠന ക്ലാസും ക്ലബ് ഒരുക്കി. കേരളത്തിലുടനീളമുള്ള സ്കൂളുകളിൽനിന്ന് നിരവധി പേരാണ് കഥകളി മേളയിൽ പങ്കെടുക്കുന്നത്. രാവും പകലും നീളുന്ന ആ മഹാമേളം നാടിന്റെ ഒരു ഉത്സവം തന്നെയാണ്. കഥകളിയെ ഇഷ്ടപ്പെടുന്ന വിദേശികളും കഥകളി മേളകളിലെ സ്ഥിര സാന്നിധ്യമായി. കഥകളി പരിശീലനം മാത്രമല്ല, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ട തുടങ്ങി നിരവധി ഇനങ്ങളിലും കഥകളി ക്ലബ് പരിശീലനം നൽകുന്നുണ്ട്. ‘കഥകളി പഠനം ക്ലാസ് മുറികളിൽനിന്ന്’, എന്നതാണ് കഥകളി ക്ലബിന്റെ ഇനിയുള്ള ലക്ഷ്യം. ഇതിനായി ജില്ലയിൽ സ്റ്റുഡന്റ്സ് കഥകളി ക്ലബ് രൂപീകരിക്കാനും പദ്ധതിയുണ്ട്. 

∙ കഥകളിക്കായി ബൃഹദ് പദ്ധതികൾ

അയിരൂർ കഥകളി ഗ്രാമമായതോടെ സംസ്ഥാന സർക്കാരും നാടിന്റെ കഥകളി വികസനത്തിനായി പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. കഥകളിയെ പ്രോത്സാഹിപ്പിക്കാനുള്ള കഥകളി മ്യൂസിയം എന്നൊരാശയത്തിന് തുടക്കം കുറിച്ചു. കഥകളിയെ കണ്ടും കേട്ടും മനസ്സിലാക്കാൻ പറ്റിയൊരിടം. പണ്ടു കാലം മുതൽ കഥകളി അഭ്യസിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങളും കഥകളിയുടെ വേഷങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും സാധാരണക്കാർക്ക് മനസ്സിലാക്കി നൽകാനുള്ള ഒരു വേദിയാണ് കഥകളി മ്യൂസിയത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരു കോടി രൂപ ചെലവിൽ ക്ലബ് പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണു കഥകളി മ്യൂസിയം ഒരുങ്ങുക. 

സ്കൂൾ വിദ്യാർഥികളിൽ കഥകളി അവബോധം വളർത്തിയെടുക്കാനായി എൽപി ക്ലാസിലെ കുട്ടികൾക്കായി കഥകളി പഠന ക്ലാസുകളും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. സ്കൂൾ തലത്തിൽ പ്രോജക്ടുകൾ നടത്തി കഥകളി കുട്ടികളിലേക്കെത്തിക്കുന്നതിലൂടെ പുതിയ തലമുറയെയും ഒപ്പം നിർത്താനാണു ശ്രമം. വിദേശികളെയും സ്വദേശികളെയും കഥകളി ഗ്രാമത്തിലേക്കെത്തിച്ച്, അയിരൂർ കഥകളി ഗ്രാമത്തെ തെക്കൻ കേരള കലാമണ്ഡലമാക്കി മാറ്റാനുള്ള പദ്ധതികളും സർക്കാരിനുണ്ട്. ഇതിലൂടെ ടൂറിസം മേഖലയിലും അയിരൂർ കഥകളി ഗ്രാമത്തെ അടയാളപ്പെടുത്താനാണു ശ്രമം. 

English Summary: Kathakali village Ayroor Renamed as Ayirur Kathakali Gramam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT