കലയുടെ വിസ്മയ സ്പർശവുമായി നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ
Mail This Article
നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടനം ചെയ്തു. സംഗീതം, നാടകം, മറ്റു ലളിത കലകൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം ഇവിടെയുണ്ട്.
കൾച്ചറൽ സെന്‍ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വദേശ് എന്ന പേരിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സ്‌പോസിഷൻ, ‘ദ് ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയറ്റർ, ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ കോസ്റ്റ്യൂം ആർട്ട് എക്സിബിഷൻ, ‘സംഗംകോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോ എന്നിവയുണ്ടാകും.
‘‘ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു വിശുദ്ധ യാത്രയാണ്. സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകൾ, കലകൾ, കരകൗശലങ്ങൾ, ശാസ്ത്രം, ആത്മീയത എന്നിവയിൽ നമ്മുടെ കലാ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ’’- ഉദ്ഘാടനത്തിനു മുന്നോടിയായി നിതാ അംബാനി പറഞ്ഞു.
കുട്ടികൾക്കും വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ പ്രവേശനം നൽകുന്ന കേന്ദ്രം ഭിന്നശേഷി സൗഹൃദപരമാണ്. സ്‌കൂൾ, കോളേജ് ഔട്ട് റീച്ചുകൾ ഉൾപ്പെടെയുള്ള പരിപോഷണ പരിപാടികൾ, കലാ അധ്യാപകർക്കുള്ള അവാർഡുകൾ, ഇൻ-റെസിഡൻസി ഗുരു-ശിഷ്യ പ്രോഗ്രാമുകൾ, മുതിർന്നവർക്കുള്ള കലാ സാക്ഷരതാ പരിപാടികൾ മുതലായവയും ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്നുണ്ട്.
nnmacc.com എന്ന വെബ്സൈറ്റിലൂടെയും ബുക്ക് മൈ ഷോ സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Content Summary: Nita Mukesh Ambani Cultural Centre Inauguration