കൊല്ലം: ആസ്വാദക പ്രശംസനേടി പത്തനാപുരം ഗാന്ധിഭവൻ തീയറ്റർ ഇന്ത്യയുടെ ‘നവോത്ഥാനം’ എന്ന പരീക്ഷണ നാടകം. നിറഞ്ഞുകവിഞ്ഞ സദസ്സും നിർത്താതെയുള്ള ഹർഷാരവങ്ങളുമായി ആസ്വാദകർ നാടകത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പശ്ചാത്തലരംഗങ്ങൾക്കൊപ്പം ശബ്ദവും വെളിച്ചവും ഒത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം: ആസ്വാദക പ്രശംസനേടി പത്തനാപുരം ഗാന്ധിഭവൻ തീയറ്റർ ഇന്ത്യയുടെ ‘നവോത്ഥാനം’ എന്ന പരീക്ഷണ നാടകം. നിറഞ്ഞുകവിഞ്ഞ സദസ്സും നിർത്താതെയുള്ള ഹർഷാരവങ്ങളുമായി ആസ്വാദകർ നാടകത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പശ്ചാത്തലരംഗങ്ങൾക്കൊപ്പം ശബ്ദവും വെളിച്ചവും ഒത്തു ചേർന്നപ്പോൾ അത് ആസ്വാദകർക്ക് നവ്യാനുഭവമായി. 

ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നവോത്ഥാനം നാടകത്തിന്റെ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ തിയേറ്റര്‍ അവതരണം

പ്രമോദ് പയ്യന്നൂർ  സംവിധാനം ചെയ്ത നാടകം അഡ്വക്കേറ്റ് മണിലാൽ, പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്നാണ് എഴുതിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കൊപ്പം മഹാകവി കുമാരനാശാൻ, ബോധേശ്വരൻ, ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ എന്നിവരുടെ ഗാനങ്ങളും കവിതകളും നാടകത്തിന് മിഴിവേകി. പട്ടണം റഷീദും പട്ടണം ഷായും ചേർന്നാണ് മേക്കപ്പ്. ഇന്ദ്രൻസ് ജയനാണ് വസ്ത്രാലങ്കാരം. രമേശ് നാരായണനാണ് സംഗീതം  നൽകിയിരിക്കുന്നത്. യേശുദാസ്, ചിത്ര,  ജയചന്ദ്രൻ എന്നിവരടക്കം ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നാടകം അവതരിപ്പിക്കും. നാടകത്തിൽ നിന്നും ലഭിക്കുന്ന പ്രതിഫല തുക നിർധനരായ കുടുംബങ്ങൾക്ക് സഹായമായി നൽകും. 

ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നവോത്ഥാനം നാടകത്തിന്റെ ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍ അവതരണം
ADVERTISEMENT

നാടകത്തിന്റെ തെക്കൻ മേഖലാ നാടകയാത്രയുടെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവ്വഹിച്ചു. വാദ്യകലാകാരനും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടി  കേളികൊട്ടി ദക്ഷിണമേഖലാ നാടകയാത്രയ്ക്ക് തുടക്കം കുറിച്ചു. സംവിധായകൻ പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംഗീതസംവിധായകനും ഗായകനുമായ രമേഷ് നാരായണൻ, നടനും ഗായകനുമായ കൃഷ്ണചന്ദ്രൻ, മുതിർന്ന നാടകനടി കെപിഎസി ലീല എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും നാടകരചയിതാവ് അഡ്വ. മണിലാല്‍ നന്ദിയും പറഞ്ഞു.

ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നവോത്ഥാനം നാടകത്തിന്റെ ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍ അവതരണം