ദ്വീപുകളുടെ വർണക്കാഴ്ചകൾക്ക് തിരികൊളുത്തി ഛായാഗ്രാഹകൻ അഴഗപ്പൻ: ശ്രീപ്രകാശിന്റെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു
നീല കടലുകൾ, പരന്നു കിടക്കുന്ന വിശാലമായ കടൽത്തീരങ്ങൾ, പച്ചപ്പു നിറഞ്ഞ മരങ്ങൾ...ഏവരെയും ആകർഷിക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സൗന്ദര്യം ഒരുതരിപോലും ചോർന്നു പോകാതെ ചിത്രങ്ങളായി ആസ്വാദകർക്ക് മുന്നില്‍ പകർന്നു നൽകുകയാണ് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ്. ‘മി ആന്റ് മൈ പാലറ്റ്’ എന്ന

നീല കടലുകൾ, പരന്നു കിടക്കുന്ന വിശാലമായ കടൽത്തീരങ്ങൾ, പച്ചപ്പു നിറഞ്ഞ മരങ്ങൾ...ഏവരെയും അമ്പരപ്പിക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സൗന്ദര്യം ഒരുതരിപോലും ചോർന്നു പോകാതെ ചിത്രങ്ങളായി ആസ്വാദകർക്ക് മുന്നില്‍ പകർന്നു നൽകുകയാണ് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ്. ‘മി ആന്റ് മൈ പാലറ്റ്’ എന്ന ചിത്രപ്രദർശനത്തിലൂടെ ആൻഡമാനിനെ ക്യാൻവാസിലൂടെ വരച്ചുകാട്ടുകയാണ് ചിത്രകാരൻ. തിരുവനന്തപുരം മ്യൂസിയം കെസിഎസ് പണിക്കർ ഗാലറിയിൽ നടക്കുന്ന പ്രദർശനം ശനിയാഴ്ച (22-07-23) അവസാനിക്കും. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് പ്രദർശനം
തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രപ്രദർശനം പ്രശസ്ത ക്യാമറാമാൻ എൻ.അഴഗപ്പൻ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തെയും നിറങ്ങളും പ്രകാശസംവിധാനങ്ങളും താൻ മനസിലാക്കുന്നത് അവിടുത്തെ ചിത്രകാരന്മാരുടെ രചനകളിലൂടെയാണെന്നും, ആൻഡമാനിൽ പോയിട്ടില്ലാത്ത തനിക്ക് ശ്രീപ്രകാശിന്റെ ചിത്രങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ദൃശ്യഭംഗിയിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കുമുള്ള കിളിവാതിലായെന്നും ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ഷൂട്ടിങ്ങിനായി പോകുമ്പോൾ അവിടുത്തെ ചിത്രകാരന്മാരുടെ ആർട്ട് ഗ്യാലറികൾ താൻ സന്ദർശിക്കാറുണ്ടെന്നും ചിത്രീകരണത്തിൽ അത് തനിക്ക് സഹായകമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ ശ്രീപ്രകാശ് കേരളത്തിൽ നടത്തുന്ന മൂന്നാമത്തെ ചിത്രപ്രദർശനമാണിത്. 1997-ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രവും മനോഹാരിതയും, അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളും പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രദർശനം 'ഫൂട്പ്രിന്റ്സ് ഓൺ ഗോൾഡൻ സാന്റ്’ എന്നപേരിൽ എറണാകുളത്തെ ലളിതകലാ അക്കാഡമിയിൽ നടത്തിയിരുന്നു. ദ്വീപുകളിലെ ഗോത്രജനവിഭാഗങ്ങളെയും സുനാമി ദ്വീപിൽ വിതച്ച ദുരന്തങ്ങളെയും ആയിരുന്നു അന്നത്തെ പ്രമേയം.
1986 മുതൽ ചിത്രരചനാരംഗത്ത് സജീവമായ ശ്രീപ്രകാശ് ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രകലയെ ഉപയോഗിച്ചിരുന്ന കലാകാരനാണ്. ദ്വീപുകളിലെ നിരവധി സ്ഥലങ്ങളും സർക്കാർ മന്ദിരങ്ങളും ഇദ്ദേഹത്തിന്റെ ക്യാൻവാസിൽ പതിഞ്ഞിട്ടുണ്ട്. അദ്ദേഹം നിരവധി ആർട്ട് ക്യാമ്പുകളിൽ പങ്കെടുക്കുകയും നിരവധി പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കലാസാംസ്‌കാരികരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് 2010-ലെ റിപ്പബ്ലിക് ദിനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണർ അദ്ദേഹത്തെ പ്രശംസാപത്രം നൽകി ആദരിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ആകർഷകമായ ചരിത്രവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന തന്റെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തി ശ്രീപ്രകാശ് 'ME & MY PALETTE' എന്ന പേരിൽ ഒരു കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 'മൗനത്തിന്റെ നിലവിളി' എന്ന മലയാളം ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒരു ഊമയായ ഒരു ചിത്രകാരന്റെ വേഷവും ശ്രീപ്രകാശ് അവതരിപ്പിച്ചിട്ടുണ്ട്.