കലാഹൃദയങ്ങളില്‍ തരംഗമായി ഐഡി 2023
കലാഹൃദയങ്ങളിൽ ഒന്നാകെ ആവേശം പകർന്ന ഐഡി ഫെസ്റ്റിന് (ID Fest) സമാപനം. തൊടുപുഴ ന്യൂമാൻ കോളജിലെ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗങ്ങൾ ഒന്നു ചേർന്നാണ് വിവിധ കൊളജുകളിലെ വിദ്യാർഥികൾക്കായി ഐഡി ഫെസ്റ്റ് എന്ന പേരിൽ കലാപ്രദര്‍ശനവേദി അണിയിച്ചൊരുക്കിയത്. ബിഗ് ബോസ് താരം അഡോണി ടി. ജോൺ ID ഫെസ്റ്റ്

കലാഹൃദയങ്ങളിൽ ഒന്നാകെ ആവേശം പകർന്ന ഐഡി ഫെസ്റ്റിന് (ID Fest) സമാപനം. തൊടുപുഴ ന്യൂമാൻ കോളജിലെ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗങ്ങൾ ഒന്നു ചേർന്നാണ് വിവിധ കൊളജുകളിലെ വിദ്യാർഥികൾക്കായി ഐഡി ഫെസ്റ്റ് എന്ന പേരിൽ കലാപ്രദര്‍ശനവേദി അണിയിച്ചൊരുക്കിയത്. ബിഗ് ബോസ് താരം അഡോണി ടി. ജോൺ ID ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ജനുവരി 6, 7 തീയതികളിൽ നടത്തിയ ഫെസ്റ്റിൽ കാണികളും മത്സരാർഥികളുമായി ഒട്ടേറെപ്പേർ പങ്കെടുത്തു. രണ്ടുലക്ഷത്തിലധികം രൂപയുടെ സമ്മാനത്തുക മത്സരാർഥികളുടെ ആവേശത്തിന് മാറ്റുകൂട്ടി. റാംപ് വോക്ക്, മ്യൂസിക് ബാൻഡ്, ഗ്രൂപ്പ് കൊറിയോ, മൈം, ഡ്യുയറ്റ് ഗാനം മുതലായ ഗ്രൂപ്പ് ഇനങ്ങള്‍ വേദിയെ ആവേശം കൊള്ളിച്ചു.
ID ഫെസ്റ്റ് അവതരണത്തിലും ആശയത്തിലും മികവിലും വൈവിധ്യമാർന്ന ഒരു ദൃശ്യാനുഭവ വിസ്മയമായിരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ‘കറുത്ത കുപ്പായ’ക്കാരായ വിദ്യാർഥികളുടെ സംഘവും ID ഫെസ്റ്റിന്റെ ആകർഷകമായി മാറി. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജെറോം കെ. ജോസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി റോമി തോമസ് എന്നിവർ ഐഡി ഫെസ്റ്റിന് ആശംസകളും നേതൃത്വവും നൽകി.