അരങ്ങൊഴിയാത്ത ആനന്ദം പകർന്ന് അരങ്ങ് 2023
മണർകാട്: മണർകാടിന്റെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് സെന്റ്. മേരീസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അരങ്ങ് 2023 സംഘടിപ്പിച്ചു. കലയെ കുറിച്ചും സർഗ്ഗാത്മകതയുടെ അളവറ്റ സാധ്യതകളെ കുറിച്ചും അവ പരസ്പരമുള്ള നിഷ്പക്ഷ വ്യവഹാരങ്ങളെ കുറിച്ചും ചർച്ചകൾക്ക് വഴി വെക്കുന്നതായിയിരുന്നു ഇത്തവണത്തെ കോളേജ്

മണർകാട്: മണർകാടിന്റെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് സെന്റ്. മേരീസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അരങ്ങ് 2023 സംഘടിപ്പിച്ചു. കലയെ കുറിച്ചും സർഗ്ഗാത്മകതയുടെ അളവറ്റ സാധ്യതകളെ കുറിച്ചും അവ പരസ്പരമുള്ള നിഷ്പക്ഷ വ്യവഹാരങ്ങളെ കുറിച്ചും ചർച്ചകൾക്ക് വഴി വെക്കുന്നതായിയിരുന്നു ഇത്തവണത്തെ കോളേജ് കലോത്സവം.
കല വെറും ഉപജീവനമല്ലന്നും അതിനുമപ്പുറം സമൂഹത്തിന്റെ കണ്ണാടിയാണെന്നും അതിലൂടെ സമൂഹമധ്യത്തിലുള്ള ഉച്ചനീച്ചത്വങ്ങളേ കണക്കിന് പ്രഹരിക്കാമെന്നുമുള്ള തിരിച്ചറിവിന്റെ പ്രേരണയിലായിരുന്നു അരങ്ങ് 2023 സംഘടിപ്പിച്ചതെന്ന് കോളേജ് ചെയർ പേഴ്സൺ സാന്ദ്ര കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു.
തിരുവാതിര കളി, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, ലളിത സംഗീതം, പശ്ചാത്യ സംഗീതം, ശാസ്ത്രീയ സംഗീതം, എഴുത്ത് മത്സരങ്ങൾ തുടങ്ങി നിരവധിയിനങ്ങളാണ് പരിപാടിയിൽ ഉണ്ടായിരുന്നത്. രണ്ട് ദിനങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ നിർവഹിച്ചു. കോളേജ് ചെയർ പേഴ്സൺ സാന്ദ്ര കുഞ്ഞുമോൻ, വൈസ് ചെയർ പേഴ്സൺ ജിന്റു മാത്യൂ, ജനറൽ സെക്രട്ടറി അഖിൽ ഷാജി, ആർട്സ് ക്ലബ് സെക്രട്ടറി വിഘ്‌നേശ്വർ വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകൾ പങ്കെടുത്ത പരിപാടിയിൽ സുവോളജി ഡിപ്പാർട്മെന്റ് ഓവറോൾ കിരീടം നേടി. ഗോപിമ കെ. ജിയാണ് കലാപ്രതിഭ. സുവോളജി രണ്ടാം വർഷ വിദ്യാർഥിനിയാണ് ഗോപിമ.