വേറിട്ട ആശയത്തിന്റെ വിലപ്പെട്ട വിജയം; ഫ്രൈഡേ മാർക്കറ്റ് സൂപ്പർ ഹിറ്റ്!
തിരുവല്ല ∙ മാർത്തോമ്മാ കോളജ് കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ലെഫ്. റെയ്സൺ സാം രാജുവിന്റെ ഒരു സംരംഭകത്വ ആശയത്തിന് ഇന്ന് മുപ്പതിനായിരത്തിന്റെ തിളക്കമുണ്ട്. കോളജ് കൊമേഴ്‌സ് ഡിപ്പാർട്മെന്റും സംരംഭകത്വ വികസന ക്ലബും സംയുക്തമായി എല്ലാം വെള്ളിയാഴ്ച്ചയും നടത്തിവരുന്ന ‘ഫ്രൈഡേ മാർക്കറ്റ്’ ലാഭകരമായി

തിരുവല്ല ∙ മാർത്തോമ്മാ കോളജ് കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ലെഫ്. റെയ്സൺ സാം രാജുവിന്റെ ഒരു സംരംഭകത്വ ആശയത്തിന് ഇന്ന് മുപ്പതിനായിരത്തിന്റെ തിളക്കമുണ്ട്. കോളജ് കൊമേഴ്‌സ് ഡിപ്പാർട്മെന്റും സംരംഭകത്വ വികസന ക്ലബും സംയുക്തമായി എല്ലാം വെള്ളിയാഴ്ച്ചയും നടത്തിവരുന്ന ‘ഫ്രൈഡേ മാർക്കറ്റ്’ ലാഭകരമായി മുന്നോട്ടു നീങ്ങുമ്പോൾ അധ്യാപകർക്കൊപ്പം വിദ്യാർഥികളും ഏറെ സന്തോഷത്തിലാണ്. ‘Earn While You Learn’ എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽ വ്യാവസായിക അഭിരുചിയും സംരംഭകത്വാഭിമുഖ്യവും വളർത്താൻ വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി. ഓരോ കുട്ടിയുടെയും കയ്യിൽ നിന്നും 30 രൂപ ഓഹരി വിഹിതമായി ശേഖരിച്ച് ഒരു കമ്പനി രൂപീകരിച്ച് വിവിധ ഉൽപ്പന്നങ്ങൾ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്നതാണ് ആദ്യഘട്ടം.
സോപ്പ്, ഹാൻഡ് വാഷ്, കരകൗശല വസ്തുക്കൾ, ഡിറ്റർജന്റ്, കാലവസ്ഥക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ മുതലായവയാണ് പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. വേനൽക്കാലത്തു വിവിധ ജ്യൂസുകളും മഴക്കാലത്തു ചൂടു പലഹാരങ്ങളും ഫ്രൈഡേ മാർക്കറ്റിൽ ലഭിക്കും. ഇവ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയുള്ള സമയത്ത് വിപണനം ചെയ്യുന്നതിലൂടെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നു. കോളജിലെ തന്നെ മറ്റു ഡിപ്പാർട്ട്മെന്റിലെ കുട്ടികളും അധ്യാപകരുമാണ് പ്രധാനമായും ഇവിടെ വരുന്നത്. അങ്ങനെ മാർക്കറ്റിങ് തലത്തിൽ കുട്ടികൾക്ക് നേരിട്ട് അനുഭവപരിചയം ലഭിക്കുന്നു. വിൽപനയ്ക്ക് ശേഷം കണക്കെഴുത്തുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതും കുട്ടികൾ തന്നെ.
ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ കുട്ടികളാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എച്ച്ആർ വിഭാഗത്തിലെ വിദ്യാർഥികൾ സെയിൽസിനു നേതൃത്വം വഹിക്കുന്നു. മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിലെ കുട്ടികൾ ഉത്പന്നങ്ങളുടെ പ്രചാരണത്തിലൂടെ ഫ്രൈഡേ മാർക്കറ്റിലേക്ക് ഉപഭോക്താക്കളെ എത്തിക്കുകയും ആവശ്യമായ പരസ്യ സാമഗ്രികൾ തയ്യാറാക്കുകയും ചെയ്യും. ഇത്തരത്തിൽ ഒരു കമ്പനിയിലെ എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ ചെയ്യുന്നതിലൂടെ കൊമേഴ്സിന്റെ പാഠഭാഗങ്ങളിൽ ഉള്ള കാര്യങ്ങൾ പ്രായോഗിക തലത്തിൽ ചെയ്യാനുള്ള പരിശീലനം കൂടി ഓരോ വിദ്യാർഥിക്കും ലഭിക്കുന്നു. കൂടാതെ മറ്റു കുട്ടികൾക്കും വീടുകളിൽ നിന്ന് സ്വന്തമായി ഉത്പാദിപ്പിച്ച വിവിധ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്.
വിൽപ്പനയുടെ പത്തു ശതമാനം കമ്പനിക്കുള്ളതാണ് ബാക്കി 90% അതത് വിദ്യാർഥികൾക്ക് നൽകും. വർഷാവസാനം കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് കണക്കുകൾ അവതരിപ്പിച്ച് ലാഭവിഹിതം ഷെയർ ഹോൾഡേഴ്സ് ആയ കുട്ടികൾക്ക് തന്നെ വീതിച്ചു നൽകുന്ന രീതിയും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.