പരിസ്ഥിതിയ്ക്കൊരു പച്ചക്കൊടി: വ്യത്യസ്തമായ ആഘോഷവുമായി മാർത്തോമാ കോളജിലെ എൻസിസി വിഭാഗം
തിരുവല്ല : ഇത്തവണ പരിസ്ഥിതി ദിനത്തിൽ മാർത്തോമാ കോളേജിലെ എൻസിസി അംഗങ്ങൾ കോളജ് വളപ്പിൽ നിന്നിറങ്ങിയത് റെയിൽവേ സ്റ്റേഷനിലേയ്ക്ക്. ഇന്ത്യൻ റയിൽവേ ഡിപ്പാർട്മെന്റുമായി സഹകരിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി റ്റി.കെ. ചടങ്ങ് ഉദ്ഘാടനം

തിരുവല്ല : ഇത്തവണ പരിസ്ഥിതി ദിനത്തിൽ മാർത്തോമാ കോളേജിലെ എൻസിസി അംഗങ്ങൾ കോളജ് വളപ്പിൽ നിന്നിറങ്ങിയത് റെയിൽവേ സ്റ്റേഷനിലേയ്ക്ക്. ഇന്ത്യൻ റയിൽവേ ഡിപ്പാർട്മെന്റുമായി സഹകരിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി റ്റി.കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വമെന്നും പൊതു ഇടങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാക്കാം എന്ന തിരിച്ചറിവാണ് ഈ പരിപാടിക്ക് പിന്നിലെന്ന് കോളജ് അധികൃതർ പറഞ്ഞു. എ.എൻ ഒ ലെഫ്. റെയ്സൺ സാം രാജു, റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജു കൃഷ്ണൻ സി. ജെ, സീനിയർ അണ്ടർ ഓഫീസർ ശ്രുതി. എസ് എന്നിവർ പ്രസംഗിച്ചു.