Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻട്രൽ ജയിലിൽ നിന്ന് ഓടിത്തുടങ്ങിയ സിനിമ

ലൂമിയർ ബ്രദർ
chovvazhcha-cinema

പരോൾ നിഷേധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കിടന്ന ഒരു ചെറുപ്പക്കാരൻ.

ഭാര്യയെ അപമാനിച്ചവനെയാണ് കൊന്നത്.

അയാൾ ജയിലിലായതോടെ കുടുംബം അപ്പാടെ തകർന്നു.

കുഞ്ഞുങ്ങൾ പല വഴിക്കായി.

പതിമൂന്നു വർഷം കഴിഞ്ഞിട്ടും പരോൾ കിട്ടാത്ത ആ ചെറുപ്പക്കാരന്റെ ജീവിതകഥയുടെ കനലിൽ ചുട്ടെടുത്തതാണ് 

എം.എ നിഷാദ് സംവിധാനം ചെയ്ത

' നമ്പർ 66 മധുര ബസ് ' 

എന്ന സിനിമ.

കെ.വി അനിൽ കഥയും തിരക്കഥയും സംഭാഷണവും രചിച്ച സിനിമയ്ക്ക് പ്രദീപ് നായർ ക്യാമറ  ചലിപ്പിച്ചു.

പുനലൂർ, തെന്മല, തെങ്കാശി എന്നിവിടങ്ങളിലായിരുന്നു റോഡ്‌ ത്രില്ലർ സ്വഭാവത്തിലുള്ള ഈ സിനിമ ചിത്രീകരിച്ചത്.

" എനിക്കും അവനും ഇടയിൽ ഒരു കത്തിമുനയുടെ അകലം  മാത്രം"

എന്ന പരസ്യവാചകത്തോടെ വന്ന സിനിമ ഇരയും വേട്ടക്കാരനും ഒന്നിച്ചുള്ള ഒരു കെ.എസ്.ആർ.ടിസി ബസ് യാത്രയിലൂടെയാണ് വികസിക്കുന്നത്.

എന്നും, സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾ മാത്രം സമൂഹത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകൻ എം.എ നിഷാദിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 

നമ്പർ 66 മധുരബസ്!

പശുപതി ആയിരുന്നു ചിത്രത്തിലെ നായകൻ.

പത്മപ്രിയ നായിക

മല്ലിക, ശ്വേത മേനോൻ , തിലകൻ, കലിംഗശശി, ചെമ്പിൽ അശോകൻ, സുധീർ കരമന, ചാലി പാല

ജഗദീഷ്, ജഗതി ശ്രീകുമാർ എന്നീ പ്രശസ്ത താരങ്ങൾ സിനിമയിൽ അണിനിരന്നു.

മകരന്ദ് ദേശ്പാണ്ഡെ എന്ന ബോളിവുഡിലെ വിസ്മയ താരം അരങ്ങേറ്റം കുറിച്ച മലയാള ചിത്രം കൂടിയാണ് മധുരബസ് .

വാഹനാപകടത്തിന് മുമ്പ് ജഗതി ശ്രീകുമാർ അഭിനയിച്ച ചിത്രം കൂടിയാണ് ഇത്.

മുപ്പത്തിയഞ്ച് ഹിന്ദി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള 

മകരന്ദ് ദേശ്പാണ്ഡെ ഷാരൂഖ് ഖാനെ നായകനാക്കി അഞ്ച് സിനിമകൾ സംവിധാനം  ചെയ്തിട്ടുമുണ്ട്.

   മകരന്ദ് ദേശ്പാണ്ഡെയോട് കഥ പറയാൻ പോയ യാത്ര സംവിധായകൻ എം.എ നിഷാദ് ഇപ്പോഴും മറന്നിട്ടില്ല.

ഒരു രാത്രി .....

അറുനൂറ് കിലോമീറ്റർ...

എം.എ നിഷാദും തിരക്കഥാ കൃത്തും മാറി മാറി കാറോടിച്ചാണ് ബാംഗ്ലൂരിൽ എത്തി മകരന്ദിനോട് കഥ പറഞ്ഞത്.

കഥ കേട്ട പാടെ പ്രതിഫലത്തെക്കുറിച്ച് ചോദിക്കുക  പോലും ചെയ്യാതെ മകരന്ദ് സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു.

സൻജയൻ എന്ന കൗശലക്കാരനായ വില്ലൻ കഥാപാത്രത്തെ മകരന്ദ് അവിസ്മരണീയം ആക്കുകയും ചെയ്തു.

   മുല്ലപ്പെരിയാർ പ്രശ്നം കത്തി നിൽക്കുമ്പോഴായിരുന്നു  മധുരബസിന്റെ ഷൂട്ടിംഗ്‌.

തമിഴ്നാട്ടിലെ തെങ്കാശിയിൽ വച്ച് ഒരു സംഘം അക്രമികളുടെ എതിർപ്പിനെ തുടർന്ന് ഷൂട്ടിംഗ് സംഘത്തിന് മടങ്ങേണ്ട അവസ്ഥ വരെ ഉണ്ടായി.

പുനലൂർ മാർക്കറ്റാണ് പിന്നീട് മധുര തെരുവായി മാറ്റി ചിത്രീകരിച്ചത്.

മധുരബസിന്റെ ഓഡിയോ ലോഞ്ചിനും പ്രത്യേകത ഉണ്ടായിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് നടന്ന ചടങ്ങിൽ തടവ് പുള്ളികളിൽ ഒരാൾക്ക് ഡി.വി.ഡി കൈമാറിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്.

ഒരുപാട് കാലത്തിന് ശേഷം യേശുദാസും ചിത്രയും ഒന്നിച്ച് പാടിയും മധുരബസിന് വേണ്ടി  ആയിരുന്നു.

ഒരുപാട് സാഹസികത നിറഞ്ഞ രംഗങ്ങളുള്ള സിനിമ ആയിരുന്നു മധുരബസ്.

ആനയെ ഉപയോഗിച്ചുള്ള അപകടം നിറഞ്ഞ രംഗങ്ങളും ബസ് അപകടവുമൊക്കെ ഏറെ സാഹസികമായിട്ടാണ് ചിത്രീകരിച്ചത്.

എം. എ നിഷാദും തമിഴ് നടൻ പശുപതിയും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമ ആയിരുന്നു മധുരബസ്.

ആദ്യത്തെ സിനിമ ' വൈരം' ആയിരുന്നു.

മൂന്നു ദിവസത്തെ പരോളിൽ കൊല്ലം ജയിലിൽ നിന്ന് മധുരയ്ക്ക് പുറപ്പെടുന്ന വരദരാജൻ പശുപതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

പത്മപ്രിയയുടെ സൂര്യപത്മവും മല്ലികയുടെ ഭാവയാമിയും ഒന്നിനൊന്ന് മികച്ചു നിന്നു.

തെന്മലയുടെ ഭംഗി  ഒപ്പിയെടുത്ത മനോഹരമ ദൃശ്യങ്ങൾ സിനിമയുടെ മാറ്റ് കൂട്ടി.

ഒരു തടവു പുള്ളിയുടെ കുടുംബം സമൂഹത്തിൽ നിന്ന് നേരിടുന്ന പൊള്ളുന്ന അനുഭവങ്ങളുടെ നേർക്കാഴ്ച ആയിരുന്നു....

മധുരബസ്!