മലയാളി പ്രേക്ഷകർക്കു സുപരിചിതയാണ് നടി ജൂഹി ചൗള. ഹരികൃഷ്ണന്‍സ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ ആ ചുരുണ്ട മുടിക്കാരിക്ക് അന്നും ഇന്നും ഒരേ സൗന്ദര്യമാണ്. വർഷം ഇത്രയായിട്ടും സൗന്ദര്യം ഒട്ടും ഉടയാതെ സൂക്ഷിക്കുന്നതിനു പിന്നിൽ ചില രഹസ്യങ്ങളുമുണ്ട്.
ചര്‍മസംരക്ഷണം
ചർമം വരളാതിരിക്കാൻ എപ്പോഴും മോയ്സചറൈലിങ് ക്രീം ഉപയോഗിക്കുന്നയാളാണ് ജൂഹി. മുഖം വൃത്തിയാക്കാൻ മൈൽഡ് ആയ ക്ലെന്‍സറും സദാ കയ്യിലുണ്ടാകും. രാത്രി എത്ര വൈകി എത്തിയാലും മുഖത്തെ മേക്അപ് മുഴുവൻ നീക്കി മുഖം ക്ലീൻ ആക്കിയേ ജൂഹി കിടന്നുറങ്ങാറുള്ളു.
![juhi-1 juhi-1](https://img-mm.manoramaonline.com/content/dam/mm/ml/style/glitz-n-glamour/images/2017/10/22/juhi-1.jpg.image.470.246.jpg)
ഡയറ്റ് കൃത്യം
ദിവസവും ആറു മുതൽ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നയാളാണ് ജൂഹി. തേൻ ചേർത്ത നാരങ്ങാവെള്ളമോ ഒരു വലിയ കുപ്പി ശുദ്ധജലമോ ഒക്കെ കുടിച്ചാണ് ജൂഹിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. എരിവുള്ള ഭക്ഷണത്തോട് അത്ര പ്രിയമില്ലാത്ത താരം പുഴുങ്ങിയതോ ബേക് ചെയ്തതോ ആയ ആഹാരങ്ങളാണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്.
പോസിറ്റിവിറ്റിക്കു പിന്നിൽ
ജൂഹിയുടെ ആകാരവടിവിന്റെ മറ്റൊരു രഹസ്യം കൃത്യമായ വ്യായാമമാണ്. ദിവസവും അരമണിക്കൂർ ട്രെഡ്മില്ലിൽ നടക്കുന്നതും മെഡിറ്റേഷൻ ശീലിക്കുന്നതുമൊക്കെയാണത്രേ താരത്തിന്റെ പോസിറ്റിവിറ്റിക്കു പിന്നിൽ.
ശ്രീദേവി
![sridevi-1 sridevi-1](https://img-mm.manoramaonline.com/content/dam/mm/ml/style/glitz-n-glamour/images/2017/10/22/sridevi-1.jpg.image.470.246.jpg)
പ്രായം അമ്പത്തിനാലായെന്ന് ശ്രീദേവിയെ കണ്ടാൽ തോന്നുമോ? മക്കളായ ജാൻവിക്കും ഖുഷിക്കുമൊപ്പം യുവത്വത്തിന്റെ ചുറുചുറുക്കോടെയാണ് ശ്രീദേവി നടക്കുന്നത്. വ്യായാമവും ടെന്നീസ് കളിക്കുന്നതും കൃത്യമായ ബാലൻസോടെയുള്ള ഡയറ്റുമൊക്കെയാണ് ശ്രീദേവിയുടെ സൗന്ദര്യ രഹസ്യം.
പരീക്ഷണം ഇ്ലല്ലേയില്ല
ചർമത്തിൽ ഒരുപാട് ബ്യൂട്ടി പ്രൊഡക്റ്റ്സ് പരീക്ഷിക്കാൻ താൽപര്യമില്ലാത്തയാളാണ് ശ്രീദേവി. മുഖം സദാ വൃത്തിയുള്ളതായി സൂക്ഷിക്കാൻ ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിക്കുന്ന ശീലമുണ്ട്. പഴങ്ങൾ കൊണ്ടുള്ള ഫേസ്പാക്കുകളും എണ്ണ െകാണ്ടു മുടിക്കു നൽകുന്ന മസാജുമൊക്കെ ഒരിക്കലും മുടക്കാറില്ല.
![Sridevi Sridevi](https://img-mm.manoramaonline.com/content/dam/mm/ml/lifestyle/glitz_n_glamour/images/2016/Feb/16/sridevi-4.jpg.image.470.246.jpg)
വറുത്തതും െപാരിച്ചതും ഔട്ട്
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ലളിതമായ ഭക്ഷണത്തോടാണ് ശ്രീദേവിക്കു പ്രിയം. വെള്ളം കുടിക്കുന്ന കാര്യത്തിൽ യാതൊരു കോംപ്രമൈസും വെക്കാത്ത താരത്തിന്റെ ഡയറ്റിൽ പഴങ്ങവും പച്ചക്കറികളും ധാരാളമുണ്ടാകും. എണ്ണമയമുള്ള ഭക്ഷണങ്ങളും വറുത്തതും പൊരിച്ചതുമൊക്കെ ശ്രീദേവിയുടെ തീൻമേശയിൽ ഉണ്ടാവുകയേ ഇല്ല.
യോഗയും ടെന്നീസും
എത്രയൊക്കെ തിരക്കുണ്ടെങ്കിലും വ്യായാമത്തിനു വേണ്ടി സമയം കണ്ടെത്താറുള്ളയാളാണ് ശ്രീദേവി. യോഗ ചെയ്യുന്നതു കൂടാതെ മക്കൾക്കൊപ്പം ദിവസവും ടെന്നീസ് കളിക്കുന്നതും താരത്തിന്റെ സൗന്ദര്യ രഹസ്യമാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam