Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസപ്ഷൻ ഫോട്ടോയില്‍ തിളങ്ങിയത് സമാന്തയല്ല, പിന്നെയോ?

Samantha Naga Chaitanya സമാന്ത നടൻ റാണ ദഗ്ഗുബാട്ടിയുടെ സഹോദരിക്കൊപ്പം റിസപ്ഷൻ ദിനത്തിൽ

ആരാധകർ കാത്തിരുന്നതുപോലൊരു ബ്രഹ്മാണ്ട വിവാഹമായിരുന്നു അത്, നടൻ നാഗചൈതന്യയും നടി സമാന്തയും ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് വിവാഹിതരായത്. വിവാഹത്തിനും വിരുന്നുകൾക്കും ശേഷം ലണ്ടനിലേക്കു ഹണിമൂണിനായി പറന്ന താരദമ്പതികൾ തിരിച്ചെത്തിയതോടെ റിസപ്ഷന്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചെന്നൈയിൽ വച്ചുനടന്ന റിസപ്ഷന്റെ ചിത്രങ്ങളാണ് സമാന്ത പങ്കുവച്ചത്. താരങ്ങള്‍ അണിനിരന്ന റിസപ്ഷൻ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ പക്ഷേ സമാന്ത പോലും വിചാരിക്കാത്ത ഒരു കാര്യം സംഭവിച്ചു. 

പാർട്ടിക്കിടെ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്നതിന്റെ ചിത്രമായിരുന്നു സമാന്ത പങ്കുവച്ചത്. എന്നാൽ ചിത്രത്തിലെ സമാന്തയെ ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല പുറകിൽ നിൽക്കുന്ന രണ്ടു താരങ്ങള്‍ക്കു നേർക്കായി ചർച്ച മുഴുവൻ. പരസ്പരം സംസാരിച്ചു നിൽക്കുന്ന ആ യുവനടന്മാരിലൊരാൾ സമാന്തയു‌ടെ ഭർത്താവായ നാഗ ചൈതന്യ തന്നെയായിരുന്നു, അടുത്തയാൾ ആരെന്നല്ലേ? മറ്റാരുമല്ല ബാഹുബലിയിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ വില്ലന്‍ റാണാ ദഗ്ഗുബാട്ടി ആയിരുന്നു അത്. 

samantha-1 ഈ ചിത്രത്തിലാണ് നൃത്തം ചെയ്യുന്ന സമാന്തയെക്കാൾ ശ്രദ്ധ പുറകിൽ നിൽക്കുന്ന റാണയ്ക്കും ചൈതന്യക്കും ലഭിച്ചത്...

ആ ചിത്രത്തിൽ പുറകിൽ നിൽക്കുന്നതു ചൈതന്യ അല്ലേ, നോക്കൂ ചൈതന്യയും റാണയുമാണ് ആ സംസാരിച്ചു നിൽക്കുന്നത്, ചൈതന്യയും റാണയുമാണ് എന്റെ കണ്ണിൽ ആദ്യം പെട്ടത് എന്നുതുടങ്ങി സമാന്തയെ മൈൻഡ് പോലും ചെയ്യാതെ കമന്റുകളുടെ പൂരമായിരുന്നു. എന്തായാലും ഫോക്കസ് ഔട്ടായിരുന്നെങ്കിലും ആരാധകർ ശ്രദ്ധിച്ചത് റാണയെയും നാഗചൈതന്യയെയും ആയിരുന്നെന്നു സാരം. ചെന്നൈയിലെ താജ് കോറൊമാൻഡലിൽ വച്ചായിരുന്നു ആർഭാടമായ വിവാഹ വിരുന്നു സംഘടിപ്പിച്ചത്. 

പ്രശസ്ത ഡിസൈനര്‍ അനാമിക ഖന്ന ‍ഡിസൈൻ ചെയ്ത മനോഹരമായ ഔട്ട്ഫിറ്റായിരുന്നു ചടങ്ങിൽ സമാന്ത ധരിച്ചത്. പരമ്പരാഗത ശൈലിയിൽ ദുപ്പട്ട ധരിക്കുന്നതിനു പകരം അതിനൽപം ഫാഷനബിൾ ലുക് നൽകി ജാക്കറ്റ് പോലെയാണ് താരം ധരിച്ചത്. വസ്ത്രത്തിനു ചേരുന്ന ഹെയർസ്റ്റൈലും ഡയമണ്ട് റിങ് അടക്കമുള്ള ആഭരണങ്ങളും സമാന്തയ്ക്കു പെർഫെക്റ്റ് ലുക് നൽകി. നവംബർ 12ന് ഹൈദരാബാദിൽ വച്ചു മറ്റൊരു റിസപ്ഷനും ഒരുക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. 

samantha-3 സമാന്തയും നാഗ ചൈതന്യയും നടൻ റാണ ദഗ്ഗുബാട്ടിക്കും സഹോദരിക്കുമൊപ്പം റിസപ്ഷൻ ദിനത്തിൽ

ഗോവയില്‍ വച്ചു ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും രണ്ടു വിവാഹങ്ങളായാണ് നടന്നത്. രണ്ടു വിവാഹങ്ങൾ, അതും രണ്ടു മതാചാരപ്രകാരം. സമാന്ത– നാഗചൈതന്യ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ഹിന്ദു– ക്രിസ്ത്യൻ വിവാഹാചാരപ്രകാരം വിവാഹം നടന്നപ്പോൾ വിവാഹ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാമുണ്ടായിരുന്നു വൈവിധ്യം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam