Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡേണായാലും ട്രഡീഷണലായാലും ഐശ്വര്യ അതിസുന്ദരി!

Aishwarya Rai ഐശ്വര്യ റായ്

ലോകസുന്ദരിപ്പട്ടം നേടി വർഷം ഇത്ര കഴിഞ്ഞിട്ടും പലരുടെയും മനസ്സിൽ ഇന്നും ഐശ്വര്യ റായിയെ വെല്ലുന്ന നടിമാരില്ല. ഉത്തമ സൗന്ദര്യത്തിന്റെ പ്രതീകമായി പലരും ആരാധിച്ചു വരുന്ന ഐശ്വര്യ ഫാഷന്റെ കാര്യത്തിലും മറ്റു പല നടിമാരെയുംകാൾ മുന്നിലാണ്. മോഡേൺ ഡ്രസ്സിലായാലും ഗ്ലാമറസ് ആയാലും ഇനി ട്രഡീഷണൽ ആയാലും ഇവയെല്ലാം ഒരുപോലെ ഇണങ്ങുന്ന അപൂർവം നടിമാരിലൊരാളാണ് ആഷ്. സാരിയില്‍ സുന്ദരിയായുള്ള ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

അടുത്തിടെയും മനോഹരമായൊരു ബ്ലാക് സാരിയില്‍ മനംകവർന്ന ഐശ്വര്യ ഇത്തവണ സബ്യസാചിയുടെ ഡിസൈനിലാണ് മനോഹരിയായെത്തിയത്. ഫ്ലോറൽ സിൽവർ എംബ്രോയ്ഡറിയുള്ള മെറൂൺ നിറത്തിലുള്ള ബ്ലൗസിനൊപ്പം സിൽവർ നിറത്തിൽ തിളങ്ങുന്ന സാരിയാണ് ഐശ്വര്യ ധരിച്ചത്. ഇളംനിറത്തിലുള്ള സാരിയ്ക്കു കടുത്ത നിറത്തിലുള്ള ബ്ലൗസ് ധരിച്ചത് പകിട്ടു കൂട്ടി.

aishwarya-rai-1 ഐശ്വര്യ റായ്

ഒപ്പം സാരിക്കും ബ്ലൗസിനും ചേരുന്ന മെറൂണും സിൽവറും ഇടകലർന്ന കമ്മലും മെറൂൺ നിറത്തിലുള്ള വട്ടപ്പൊട്ടും ധരിച്ചപ്പോൾ ആഷ് ശരിക്കും സ്വപ്ന സുന്ദരിയായി. മാല ധരിക്കാതിരുന്നതും അഴിച്ചിട്ട മുടിയിഴകളും താരത്തിന്റെ എലഗന്റ് ലുക് വർധിപ്പിച്ചു. 

വിവിധ മേഖലകളിലെ പ്രഗത്ഭരായ വനിതകളെ തിരഞ്ഞെടുക്കുന്ന പ്രഥമ വനിതാ പുരസ്കാരം സ്വീകരിക്കാൻ എത്തവേയാണ് ഐശ്വര്യ പതിവിലും സുന്ദരിയായി എത്തിയത്. അതാതു മേഖലകളില്‍ കഴിവു തെളിയിച്ച 112 വനിതകൾക്കു പുരസ്കാരം സമ്മാനിച്ചത് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആയിരുന്നു. ഐശ്വര്യക്കു പുറമെ ഇന്ത്യയുടെ അഭിമാന താരങ്ങളായ സാനിയ മിർസ, മേരി കോം, പി.വി സിന്ധു തുടങ്ങിയവരും പുരസ്കാരത്തിന് അര്‍ഹരായി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam