Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവായി അണിഞ്ഞൊരുങ്ങി ഭാവന; ചിത്രങ്ങൾ കാണാം

Bhavana വിവാഹത്തിനായി അണിഞ്ഞൊരുങ്ങി ഭാവന, ചിത്രം: ഫേസ്ബുക്

മലയാളത്തിന്റെ പ്രിയനടി ഭാവന ഇന്നു വിവാഹിതയായി. കന്നട നിർമാതാവ് നവീനാണ് വരൻ, ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇപ്പോഴിതാ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഭാവനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

സ്വർണ നിറത്തിലുള്ള ഡിസൈനർ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചിരിക്കുന്നത്. ഒപ്പം ട്രഡീഷണൽ ശൈലിയിലുള്ള ആഭരണങ്ങൾ കൂടിയായപ്പോൾ മണവാട്ടിയുടെ മൊഞ്ചുകൂടി. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും ചുവപ്പു കല്ലുകളോടു കൂടിയ നെറ്റിചുട്ടിയും ഭാവനയെ അതിസുന്ദരിയാക്കി. മുടി പിറകിൽ വട്ടത്തിൽ‌ കെട്ടി മുഴുവനായും മുല്ലപ്പൂ ചുറ്റിവെച്ച് മനോഹരമാക്കിയിട്ടുണ്ട്. 

ഇനി ഭാവനയെ ഇത്രയും സുന്ദരിയാക്കി അണിയിച്ചൊരുക്കിയത് ആരെന്നല്ലേ? പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് അതിനു പിന്നില്‍. തിരുവമ്പാടി ക്ഷേത്രനടയിൽ വച്ചാണ് നവീൻ ഭാവനയ്ക്കു മിന്നുചാർത്തിയത്. 

േശഷം ജവഹർലാൽ കണ്‍വൻഷൻ സെന്ററില്‍ വച്ചു ബന്ധുക്കൾക്കായുള്ള വിവാഹ വിരുന്നും വൈകിട്ട് ലുലു കൺവൻഷൻ സെന്ററിൽവച്ചു സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായുള്ള വിവാഹ സൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്. 

bhavana-2 ഭാവന മേക്അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനൊപ്പം

സിനിമാ മേഖലയിലെ വനിതാ സുഹൃത്തുക്കൾക്കു മാത്രമായി കഴിഞ്ഞ ദിവസം ആഘോഷ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഗായിക സയനോര, രമ്യ നമ്പീശൻ എന്നിവരുൾപ്പെടെയുള്ളവർ ആട്ടവും പാട്ടവുമായി ഭാവനയ്ക്കൊപ്പമുണ്ടായിരുന്നു. മൈലാഞ്ചിയിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറലാകുന്നുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam