Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മംമ്തയെ ഞാൻ പത്മാവതിയെപ്പോലെ മനോഹരിയാക്കും'

mamtha-deepika

വിവാഹത്തിന് ഒഴിവാക്കാനാകാതെ ഒരു ഘടമാണ് മേക്കപ്പ്. ഒരോ മാസവും മേക്കപ്പ് ട്രെൻഡുകൾ മാറി വരികയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾക്കിടയിലെ താരമാണ് രഞ്ജു രഞ്ജിമാർ. പുതിയ സ്റ്റൈലുകളും വ്യത്യസ്തമായ രീതികളും പരീക്ഷിച്ച് വധുവിനെ രാജകുമാരിയെപ്പോലെ മനോഹരിയാക്കാനാണ് രഞ്ജു ശ്രദ്ധിക്കുന്നത്. നിരവധി സെലിബ്രിറ്റിബ്രൈഡുകളെ ചമയമണിയിച്ചിട്ടുണ്ടെങ്കിലും രഞ്ജു കാത്തിരിക്കുന്നത് മംമ്തയെ നവവധുവായി ഒരുക്കാനാണ്. 

രഞ്ജുവിന്റെ സ്വപ്നം ഇങ്ങനെ:

' ഞാൻ ഏറ്റവും അധികം കാത്തിരിക്കുന്നത് മംമ്തയുടെ വിവാഹത്തിനാണ്. വിവാഹദിവസം അവളെ ഞാൻ ശരിക്കും ദീപികയെപ്പോലെയാക്കും. ദീപികയും മംമ്തയും തമ്മിൽ ഒരുപാട് സമാനതകളുണ്ട്. ദീപികയും മംമ്തയും കൊളജ്മേറ്റ്സാണ്, അതിലുപരി അടുത്ത കൂട്ടുകാരാണ്. കേരളത്തിലെ ദീപിക പദുക്കോണാണ് ഞാനെന്ന് രഞ്ജു പറയാറുണ്ടെന്ന് മംമ്ത ദീപികയോട് പറയാറുണ്ട്. മംമ്തയാണ് സുന്ദരിെയന്നാണ് ദീപിക പറയുന്നത്. പത്മാവതിയിലെ ദീപികയെപ്പോലെ മംമ്തയെ ഒരുക്കിയിറക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. 

mamtha-renju

എനിക്ക് ഏറെയിഷ്ടമുള്ള ആർട്ടിസ്റ്റാണ് ദീപിക പദുക്കോൺ. ദീപിക ഒരു ഫാഷൻ ഐക്കണാണ്. ഞാൻ എപ്പോഴും ഇൻസ്പിറേഷൻ ഉൾക്കൊള്ളുന്നത് ദീപികയിൽ നിന്നാണ്. ദീപിക എക്സ്പോസ് ചെയ്താൽ പോലും അതൊരു എക്സ്പോസിങ്ങായി തോന്നില്ല. ഒരു മേക്കപ്പ് ഇട്ടതുപോലെയല്ല ദീപികയെകണ്ടാൽ തോന്നുന്നത്. ദീപികയുടെ ചെന്നൈ എക്സ്പ്രസിലെ ഹെയർസ്റ്റൈലാണ് ഭാവനയ്ക്ക് ചെയ്തത്. ഇപ്പോൾ ദീപികയുടെ പത്മാവതിയാണ് മനസുനിറയെ. ആ ഐ മേക്കപ്പൊക്കെയാണ് പരീക്ഷിച്ചു നോക്കിയത്. അത് ഒരു പരിധിവരെ വിജയിക്കുകകയും ചെയ്തു. ഇപ്പോൾ വരുന്ന ബ്രൈഡുകളിലെല്ലാം ഞാൻ പത്മാവതിയുടെ മേക്കപ്പാണ് പരീക്ഷിച്ചുനോക്കുന്നത് '.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam