Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവനയ്ക്ക് ഏറെ പ്രിയപ്പെട്ട ആ കന്നട പട്ടുസാരിക്കു പിന്നിൽ

Bhavana ഭാവനയ്ക്കു വരൻ നവീന്റെ വീട്ടിൽ നിന്നു ചടങ്ങുകളുടെ ഭാഗമായി നൽകിയ കന്നട പാരമ്പര്യത്തിലുള്ള പട്ടുസാരി

പാരമ്പര്യത്തിന്റെ പകിട്ടുള്ള, പക്ഷേ ഡിസൈനർ ലുക്കില്ലാത്ത സാരി എങ്ങനെ മനോഹരമാക്കാം എന്നിനി തലപുകയ്ക്കേണ്ട. അതിനുള്ള ഉത്തരം നൽകുന്നു ഭാവനയ്ക്കു വേണ്ടി ഡിസൈനൽ ബ്ലൗസ് ഒരുക്കിയ ഡിസൈനർമാരായ ടിയ നീൽ കാരിക്കശേരിയും മരിയ അക്ഷയ് മട്ടത്തിലും  മരിയ ജോസഫും (ടി&എം, പനമ്പിള്ളി നഗർ).

ഭാവനയ്ക്കു വരൻ നവീന്റെ വീട്ടിൽ നിന്നു ചടങ്ങുകളുടെ ഭാഗമായി നൽകിയത് കന്നട പാരമ്പര്യത്തിലുള്ള  പട്ടുസാരിയാണ്. ഓഫ്‌വൈറ്റ് നിറവും പരമ്പരാഗത സ്റ്റൈലിലുള്ള ബോർഡറും ഉള്ള സാരി. ഒറ്റനോട്ടത്തിൽ പ്രായമായവർക്കു ചേരുന്ന സാരിയെന്നു തോന്നിയേക്കാം. പക്ഷേ കന്നട ചടങ്ങുകളുടെ ഭാഗമായി ഇതിനു വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ ഭാവന വളരെയേറേ വിലമതിക്കുന്ന സാരിയാണ്. ഇതിനു ചേരുന്നൊരു ബ്ലൗസ് ചെയ്യണമെന്നായിരുന്നു ഭാവനയുടെ ആവശ്യം. 

സ്റ്റേറ്റ്മേന്റ് ബ്ലൗസാണ് തയാറാക്കിയത്. രണ്ടു പ്രണയക്കുരുവികളും ഫ്ലോറൽ മോട്ടിഫുകളും ഈ ഫുൾ സ്‌ലീവ് ബ്ലൗസിൽ ഒരുക്കി. കഴുത്തിൽ സ്റ്റോൺസും മറ്റും ചേരുന്ന അലങ്കാരപ്പണികൾ വരുന്നതിനാൽ മാല ധരിക്കേണ്ട കാര്യമില്ല.

ഭാവനയ്ക്കു സർപ്രൈസായി  ബ്ലൗസിനു ചേരുന്ന ക്ലച്ചസും ഒരുക്കി. വസ്ത്രത്തിന്റെ ഡിസൈനോടു ചേരുന്ന ആക്സസറീസ് ഒരുക്കുന്നത്  ബോളിവുഡിലേയും  മറ്റും പതിവാണെങ്കിലും ഇവിടെ ആദ്യമായാണെന്നു ടിയ പറയുന്നു. ക്ലച്ചസിന്റെ മറുഭാഗത്തു ഭാവനയുടെയും നവീന്റെയും പേരും തുന്നിച്ചേർത്തിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam