Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ചുവപ്പ് ഗൗൺ, ഇന്ന് പീച്ച് സാരി, വീണ്ടും തിളങ്ങി ഭാവന

Bhavana Naveen in Monicas wedding

ഭാവനയുടെയും നവീന്റെയും വിവാഹത്തിന്റെ വർത്തമാനങ്ങൾ തീരുന്നതെയുള്ളൂ. അതിനുമുമ്പേ അവർ മറ്റൊരു വിവാഹത്തിന് എത്തിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

bhavana-monicca

നടന്‍ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാൻ ഭാവനയും നവീനും എത്തിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടി ആയിരുന്നു ഇത്. പീച്ച് നിറമുള്ള ഡിസൈനർ സാരിയിൽ ഭാവന സുന്ദരിയായിരുന്നു. വെള്ള നിറമുള്ള ഷർട്ടും ജീൻസുമണിഞ്ഞ സിംപിൾ ആൻഡ് കൂൾ ലുക്കിലാണ് നവീൻ എത്തിയത്. 

മമ്മൂട്ടി അടക്കം സിനിമാ ലോകത്തെ നിരവധിയാളുകൾ ആഘോഷരാവിൽ പങ്കെടുക്കാനെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മഞ്ജു വാരിയർ, സംയുക്താ വർമ, ജയസൂര്യ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു അലന്റെയും മോണിക്കയുടെയും വിവാഹനിശ്ചയം. അന്ന് ഭാവനയണിഞ്ഞ ചുവപ്പ് ഗൗണും മനംമയക്കുന്നതായിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam