Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയാകണോ ; മിസിസ് സൗത്ത് ഇന്ത്യയുടെ ബ്യൂട്ടി ടിപ്സ്

Sajnas സജ്നാസ് സലിം

സുന്ദരിയാണെന്ന് എല്ലാവരും അംഗീകരിച്ച സജ്നാസ് ഇപ്പോൾ മറ്റുള്ളവരെക്കൂടി സുന്ദരിമാരാക്കാനുള്ള പരിശ്രമത്തിലാണ്. മിസിസ് സൗത്ത് ഇന്ത്യയായി കിരീടം ചൂടിയ, ദുബായിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി സജ്നാസ് സലിമിന്റെ ഇപ്പോഴത്തെ പ്രധാന ഹോബി വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്യലാണ്. റാംപുകൾ നൽകിയ ഫാഷൻ മന്ത്രകൾ മറ്റുള്ളവർക്കു കൂടി ഉപകരിക്കണമല്ലോ. സജ്നാസ് ഓൺലൈൻ സ്റ്റോറിന്റെ ആസ്ഥാനം ദുബൈയിലാണെങ്കിലും ഇന്ത്യ മുഴുവൻ ഡെലിവറിയുണ്ട്. 

ചെറുപ്പം മുതലേ ചുവന്ന പരവതാനി വിരിച്ച റാംപും കിരീടവുമെല്ലാം സ്വപ്നം കണ്ടുതുടങ്ങിയെങ്കിലും സ്വപ്നം ചിറകുവിരിച്ചത്, കല്യാണം കഴിഞ്ഞപ്പോഴാണ്. അതും മകൾക്ക് ഒൻപതു വയസായപ്പോൾ. ആദ്യ റാംപ് മിസിസ് ഗ്ലോബൽ. പക്ഷേ, കിരീടം ലഭിച്ചില്ല. ഇനി ഈ പണിക്കില്ലെന്ന് പറഞ്ഞ് നിരാശയോട അടുക്കളയിലേക്കു തിരിച്ചുപോകാൻ പക്ഷേ, സജ്നാസ് തയാറായില്ല. ഇതിനിടെ രണ്ടു സൗന്ദ്യര്യ മത്സരങ്ങളിൽ പങ്കെടുത്തു. ആറു മാസത്തിനുള്ളിൽ നാലു മത്സരങ്ങൾ. കടുത്ത പരിശീലനത്തിനു ശേഷം മിസിസ് സൗത്ത് ഇന്ത്യയിൽ മത്സരിച്ചു. സജ്നാസിന്റെ നിശ്ചയാർഢ്യത്തിന് ടൈറ്റിലിനൊപ്പം മിസിസ് ബ്യൂട്ടിഫുൾ പേഴ്സനാലിറ്റി എന്നൊരു ടാഗ് കൂടി ലഭിച്ചു.  മിസ് മത്സരത്തേക്കാൾ ചലഞ്ചിങ്ങാണ് മിസിസ് മത്സരങ്ങളെന്ന് സജ്നാസ് പറയുന്നു. ഭർത്താവ്, കുട്ടി, വീട് എന്നിങ്ങനെ വലിയ ഉത്തരവാദിത്വങ്ങൾ കൂടി നിറവേറ്റിക്കൊണ്ടുവേണം മൽസരത്തിനിറങ്ങാൻ. ഭർത്താവ് സാജന്റെ പൂർണ പിന്തുണയുടെ കരുത്തുണ്ട് കിരീടനേട്ടത്തിനു പിന്നെലെന്ന് സജ്നാസ് പറയുന്നു.

സജ്നാസ് ടിപ്സ്

∙സൗന്ദര്യത്തിന് ആദ്യം ശ്രദ്ധിക്കേണ്ടതു ഭക്ഷണം തന്നെ. മിസിസ് മത്സരത്തിൽ വണ്ണം കുറയ്ക്കുക എന്നതാണ് ഏറ്റവും വലിയ ചലഞ്ച്. അതിനു ചോറു മാത്രം ഒഴിവാക്കിയാൽ പോര. അരിയാഹാരം തന്നെ ഒഴിവാക്കണം. വണ്ണം കുറയ്ക്കാൻ ചോറു കഴിക്കില്ലെന്നു തീരുമാനിച്ചിട്ട് ഇടിയപ്പവും ഇഡ്ഡലിയും ദോശയും പുട്ടുമെല്ലാം കഴിക്കുന്നവരാണു നമ്മൾ. ഈ ശീലമാണ് മാറ്റേണ്ടത്. മിസിസ് സൗത്ത് ഇന്ത്യയ്ക്കായി 10 കിലോ കുറച്ചു.

∙സമയം കണ്ടെത്തുന്നതിലാണ് എല്ലാം. വിവാഹം കഴിഞ്ഞും നമ്മെ സ്നേഹിക്കാനും നമ്മുടെ സൗന്ദര്യത്തെയും ശരീരത്തെയും സ്നേഹിക്കാനും അൽപം സമയമെങ്കിലും മാറ്റിവക്കണം– രണ്ടുണ്ട് പ്രയോജനം– ഫിറ്റ്നസും ആരോഗ്യവും

∙ഗ്രിൽസ് ആൻഡ് ഫ്രൂട്സ്– എണ്ണ കഴിയുന്നത്ര ഒഴിവാക്കണം. ഗ്രിൽ ചെയ്ത് ഇറച്ചിയും മീനുമൊക്കെ കഴിക്കാം. പഴങ്ങളും വെള്ളവും ഭക്ഷണത്തേക്കാൾ കൂടുതൽ അളവിൽ  ശരീരത്തിനു വേണം.

∙കിരീടം എന്ന ഉത്തരവാദിത്വം– സൗന്ദര്യകിരീടത്തെ ഒരു ഉത്തരവാദിത്വമായി കരുതുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്ക ചെയ്യാൻ സമൂഹം തന്ന ഒരു പദവി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam