Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവായി അണിഞ്ഞൊരുങ്ങി സോനം കപൂർ, വൈറലായി ചിത്രങ്ങള്‍

Sonam Kapoor സോനം കപൂർ

താരസുന്ദരി സോനം കപൂറും കാമുകൻ ആനന്ദ് അഹൂജയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും വിവാഹം എന്നായിരിക്കുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. ഫാഷന്‍ ഫോളോ ചെയ്യുന്ന കാര്യത്തിൽ ബിടൗണിൽ മുൻപന്തിയിൽ നിൽക്കുന്ന സോനം വിവാഹത്തിന് ഏതു ലുക്കിലായിരിക്കുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന സോനത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

ഇനി ആരാധകരെ അറിയിക്കാതെ സോനം വിവാഹം കഴിക്കുകയാണോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് താരം അസ്സൽ വധുവായെത്തിയത്. ഇന്ത്യൻ രീതിയിലും വെസ്റ്റേൺ രീതിയിലുമുള്ള വിവാഹ വസ്ത്രങ്ങളിലാണ് സോനം ഫോട്ടോഷൂട്ടിനെത്തിയത്. റാൽഫ്&റൂസോയുടെ മനോഹരമായ ചുവപ്പു ഗൗണിൽ േസാനം പതിവിലും ക്യൂട്ട് ലുക്കിലെത്തി. മിതമായ ആഭരണങ്ങളും അലസമായി കെട്ടിവച്ചിരിക്കുന്ന മുടിയും സോനത്തിന്റെ ലുക്ക് ഇരട്ടിച്ചു. 

കറുപ്പു നിറത്തിലുള്ള നീളൻ ഗൗൺ ധരിച്ചുള്ള മറ്റൊരു ചിത്രവും ഗോൾഡൻ സാരിയും മഞ്ഞ ബ്ലൗസും ധരിച്ചുള്ള ചിത്രവും മനോഹരമായിരുന്നു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ലെഹംഗയും ധരിച്ചുള്ള ചിത്രമായിരുന്നു. റോയൽ ബ്ലൂ നിറത്തിലുള്ള വെൽവെറ്റ് ബ്ലൗസും ഗ്രേ നിറത്തിലുള്ള ലെഹംഗയും അതിനു യോജിച്ച ഇളം നിറത്തിലുള്ള ദുപ്പട്ടയുമൊക്കെ സോനത്തെ യഥാർഥ വധുവിനെപ്പോൽ തോന്നിച്ചു. 

എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ വിവാഹ വാർത്ത ഉടനുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ വിവാഹത്തെക്കുറിച്ചു ചോദിക്കുന്നതിൽ തീരെ താൽപര്യമില്ലാത്തയാളാണ് താനെന്ന് സോനം മുമ്പു വ്യക്തമാക്കിയിരുന്നു. നടിമാരോട് മാത്രം എപ്പോഴും വിവാഹത്തെക്കുറിച്ചു ചോദിക്കുന്നത് എന്തുകൊണ്ടാണെന്നും രൺവീർ സിങ്ങിനോടും രൺബീർ കപൂറിനോടുമൊക്കെ ആരെങ്കിലും ഇതേക്കുറിച്ചു ചോദിക്കാറുണ്ടോയെന്നും േസാനം പറഞ്ഞിരുന്നു. 

തന്റെ വ്യക്തിജീവിതത്തിൽ കൈക‌ടത്താൻ ആർക്കും അവകാശമില്ലെന്നും തന്നെക്കുറിച്ചു തുറന്നു പറയാൻ തയാറാണെങ്കിലും അതിൽ മറ്റൊരാൾ കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തെക്കൂടി ബഹുമാനിക്കേണ്ടതുണ്ടെന്നും സോനം പറഞ്ഞിരുന്നു. വരുന്ന ജൂണിൽ ഇരുവരും വിവാഹിതരായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam