Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌ലീവ്‌ലെസിനോട് ഏറെയിഷ്ടം, പ്രിയാ വാര്യറുടെ പ്രിയങ്ങൾ

Priya Prakash Warrier പിങ്ക് നിറത്തിലുള്ള കൂൾ & ഹോട്ട് ഗൗണിൽ പ്രിയാ വാര്യർ

ഒന്നു കണ്ണടച്ചു തുറന്ന നേരം കൊണ്ടു ലോകം മുഴുവൻ ആരാധകരെയുണ്ടാക്കിയ  പെൺകുട്ടി. പെട്ടെന്നുള്ള താരത്തിളക്കത്തിനു ചേരും വിധം വസ്ത്രങ്ങളൊരുക്കാൻ ഒരുപക്ഷേ വളരെ കുറച്ചുമാത്രം സമയമേ പ്രിയ പി വാരിയർക്കു കിട്ടിയിട്ടുള്ളൂ. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ അത്രയേറെ മാധ്യമശ്രദ്ധ, പങ്കെടുക്കാൻ പൊതുചടങ്ങുകളേറെ. പക്ഷേ ഒരിക്കൽപോലും നിരാശപ്പെടുത്തിയില്ല പ്രിയ.

പ്രായത്തിനു ചേരും വിധം  അണിഞ്ഞൊരുങ്ങാൻ പ്രിയയുടെ വാർഡ്റോബിലെത്തിയ  ഡിസൈനർ പീസുകളിൽ ശ്രദ്ധിക്കപ്പെട്ടത് ഐ ലൈൻ ഫ്രോക്കും ഫെയറി ലൂക്കുള്ള ഗൗണും. 

priya-3 ഒന്നു കണ്ണടച്ചു തുറന്ന നേരം കൊണ്ടു ലോകം മുഴുവൻ ആരാധകരെയുണ്ടാക്കിയ പെൺകുട്ടി. പെട്ടെന്നുള്ള താരത്തിളക്കത്തിനു ചേരും

 പ്രിയങ്ങൾ

കറുത്ത നിറത്തോട് ഇഷ്ടക്കൂടുതലുണ്ട്  പ്രിയയ്ക്ക്. സ്‌ലീവ്‌ലെസ് വസ്ത്രങ്ങളോടും ഇഷ്ടം. സ്‌ലീവ്‌ലെസ് ചിക് ലുക്ക് നൽകും, നീണ്ടു മെലിഞ്ഞ ശരീരപ്രകൃതിക്ക് ഇണങ്ങുന്നതുമെന്ന് ഡിസൈനർ പക്ഷം. വാർഡ്റോബിലേക്ക് പുതിയ വസ്ത്രങ്ങൾ ഒരുക്കിയപ്പോൾ പ്രാധാന്യം നൽകിയത് ഈ രണ്ടു കാര്യങ്ങൾക്ക്. താരത്തിളക്കത്തിനു ചേരും വിധം ഷിമ്മറി ലുക്കുള്ള തുണിത്തരങ്ങള്‍ തിരഞ്ഞെടുത്തു.

 എ ലൈൻ ഡ്രസ്

എ ലൈൻ ബ്ലാക്ക ്ഫ്രോക്ക് ഇഷ്ടപ്പെടാത്ത ഗാൽസ് ഉണ്ടാവില്ല. അതിൽ വ്യത്യസ്തതകൾ ചേർത്തപ്പോൾ പ്രിയയയുടെ സ്പെഷൽ ലുക്ക് ശ്രദ്ധ കവർന്നു. ജോർജെറ്റ് തുണിത്തരത്തിൽ ഒരുക്കിയ ഫ്രോക്കിൽ സോഫ്റ്റ്‌നെറ്റ് ഷിമ്മറി ലെയറും ചേരുന്നു. ട്രാൻസ്പരൻസി നൽകി ട്രെൻഡിയാക്കി, ഒപ്പം നെക്കിൽ ഡിസൈനർ വർക്കും.

priya-2 പ്രിയാ വാര്യര്‍

 പിങ്ക് ഗൗൺ

ഫെയറി ലുക്ക് നൽകുന്ന ഗൗൺ ഇല്ലാതെയെന്തു സെലിബ്രിറ്റി വാർഡ്റോബ്. ? ഗൗണിനു വേണ്ടി തിരഞ്ഞെടുത്തത് നേർത്ത പിങ്ക്. പ്രിയയുടെ ചർമത്തെ കോംപ്ലിമെന്റു ചെയ്യുന്ന നിറമെന്നതും ശ്രദ്ധേയം. ഡബിള്‍ ഷേഡുള്ള പ്യുവർ ഷിഫോൺ ഇന്നറും പുറത്ത് സെക്വൻസ് എംബ്രോയ്ഡറിയുള്ള നെറ്റും. സിംപിൾ ബോട്ട് നെക്കും ട്രാൻസ്പരെന്റ് ലുക്കും നൽകിയപ്പോൾ ഗൗൺ കൂൾ & ഹോട്ട് !

(വിവരങ്ങൾ: 

കെ.എസ്. ഷെഫീന, 

ദിവ വിമൻ ക്ലോത്തിങ് സ്റ്റോർ, 

കാക്കനാട് )

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam