Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെയോർത്ത് ഞാൻ അഭിമാനിക്കുന്നു, വിഡിയോ പങ്കുവച്ച് ഋതിക്

Hrithik Roshan with mother ഋതിക് റോഷൻ അമ്മ പിങ്കിക്കൊപ്പം

നൃത്തച്ചുവടുകളിലൂടെയും സിക്സ് പാക് ബോഡിയിലൂടെയും അഭിനയ ചാതുര്യത്തിലൂടെയുമൊക്കെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ താരമാണ് ഋതിക് റോഷൻ. 'കഹോ നാ പ്യാർ ഹേ' എന്ന ആദ്യചിത്രത്തോടെ തന്നെ ബിടൗണിൽ തനിക്കൊരിടമുണ്ടെന്നു തെളിയിച്ച നടൻ. പ്രായം നാൽപത്തിനാലായെങ്കിലും ഇന്നും പണ്ടത്തെ അതേ ചുള്ളൻ താരമായാണ് ഋതിക് വിലസുന്നത്. താരത്തിന്റെ ഫിറ്റ്നസ് സീക്രട്ട് അറിയാൻ‌ ആഗ്രഹിച്ചു നടക്കുന്നവരാണ് ഏറെയും. എന്നാൽ കേട്ടോളൂ, ആരാധകരുടെ പ്രിയതാരത്തിന്റെ വീട്ടിലും ഒരു ഫിറ്റ്നസ് പ്രേമിയുണ്ട്, മറ്റാരുമല്ല ഋതിക്കിന്റെ അമ്മയാണത്. 

അടുത്തിടെ വണ്ണം കുറച്ചു തന്നെപ്പോലും ഞെട്ടിച്ച സഹോദരിയുടെ ചിത്രങ്ങൾ സഹിതം പങ്കുവച്ച് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇപ്പോൾ ഋതിക്കിന്റെ ഫിറ്റ്നസ് ലിസ്റ്റിൽ കയറിയിരിക്കുന്നത് അമ്മ പിങ്കി റോഷനാണ്. പ്രായംപോലും വകവെക്കാതെ വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്ന അമ്മയുടെ വിഡിയോ  ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഋതിക് പങ്കുവച്ചത്. 

'' ഇതൊരു പ്രചോദനമായാണോ ആവേശമായാണോ മൽസരമായാണോ കാണേണ്ടതെന്ന് അറിയുന്നില്ല, നിങ്ങളെയോർത്തു ഞാന്‍ അഭിമാനിക്കുന്നു മോം. ''- എമ്മ ക്യാപ്ഷൻ സഹിതമാണ് ഋതിക് വി‍ഡിയോ പങ്കുവച്ചത്. സൗന്ദര്യം കാത്തൂസൂക്ഷിക്കണം, പക്ഷേ അതിനു മേലനങ്ങി വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവർക്കെല്ലാം മാതൃകയാണ് പിങ്കി റോഷൻ. മക്കളും മരുമക്കളും പേരമക്കളുമൊക്കെയായി എത്ര തിരക്കുള്ള ജീവിതമാണെങ്കിലും വാർധക്യത്തിൽ അവനവനു വേണ്ടി അൽപനേരം കണ്ടെത്താൻ ശ്രമിക്കണമെന്ന സന്ദേശമാണ് പിങ്കിയുടെ വിഡിയോ വ്യക്തമാക്കുന്നത്. 

നേരത്തെ സഹോദരി സുനൈന റോഷൻ അമിതവണ്ണം കുറച്ചു മെലിഞ്ഞു സുന്ദരിയായപ്പോഴും പ്രോത്സാഹനവുമായി ഋതിക് എത്തിയിരുന്നു. അമിതവണ്ണം ഉണ്ടായിരുന്ന സമയത്തുള്ള ചിത്രവും നിലവിലെ ചിത്രവും ഒപ്പം ചേർത്താണ് ഋതിക് സഹോദരി മെലിഞ്ഞതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. മാറ്റം എന്ന് പറയുന്നത് ഇതാണ്, നിന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ അന്നു ഋതിക് ചിത്രം പങ്കുവച്ചത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam