ഡച്ചസ് ഓഫ് കേംബ്രിജ് കേറ്റ് മിഡിൽടണിനും വിക്ടോറിയ ബെക്കാമിനും മോഡൽ മിറാൻഡ കേറിനും തമ്മിൽ സാമ്യമുണ്ടോയെന്നു ചോദിച്ചാൽ ഇല്ല, പക്ഷേ ഉണ്ട് എന്നാണു സൗന്ദര്യലോകത്തിന്റെ വിലയിരുത്തൽ. കാരണം മൂവരും സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കുന്നത് ഒരേയൊരുൽപ്പന്നം.– റോസ് ഹിപ് ഓയിൽ.
വെളിച്ചെണ്ണയുടെ ഗുണഗണങ്ങൾ എണ്ണിയെണ്ണി പറയാമെന്നതു പോലെ അതിനും ഒരുപടി മേലെയാണ് ഇന്ന് റോസ്‌ഹിപ് ഓയിൽ. പണ്ടേ പേരുകേട്ട ഈജിഷ്യൻ സൗന്ദര്യത്തിനു പിന്നിലും റോസ്ഹിപ് ഓയിൽ തന്നെ.
അതല്ല, ഇത്
റോസ് എസൻഷ്യൽ ഓയിൽ അല്ല റോസ് ഹിപ് ഓയിൽ. റോസാപ്പൂവിന്റെ ഇതളുകളിൽ നിന്നെടുക്കുന്നതാണ് റോസ് എസൻഷ്യൽ ഓയിൽ. റോസ്ഹിപ് ഓയിൽ പക്ഷേ വിത്തിൽനിന്നാണ് വേർതിരിച്ചെടുക്കുന്നത്. പൂവുണ്ടായി ഇതളുകളും മറ്റും കൊഴിഞ്ഞശേഷം അവശേഷിക്കുന്നതാണ് റോസ്ഹിപ്. ചിലിയിൽ ഇതിനുവേണ്ടി വളർത്തുന്ന റോസ് ചെടികളുടെ വിത്തിൽനിന്നാണ് പ്രധാനമായും ഓയിലെടുക്കുന്നത്.
എല്ലാം തികഞ്ഞത്
വിറ്റാമിൻസ്, ആന്റി ഓക്സിഡന്റസ്, ഫാറ്റി ആസിഡ്സ് തുടങ്ങി ചർമത്തെ സുന്ദരമായി സംരക്ഷിക്കാനാവശ്യമായതെല്ലാം റോസ്ഹിപ് ഓയിലിലെ ഘടകങ്ങളാണ്. ബീറ്റ കരോട്ടിൻ (വിറ്റാമിൻ എ), വിറ്റാമിൻ സി, ഇ എന്നിവയുടെ സാന്നിധ്യമാണ് റോസ്ഹിപ് ഓയിലിന്റെ മാജിക്കിനു അടിസ്ഥാനം
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam