Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് വിവാഹങ്ങൾ, കണ്ണുതള്ളും വസ്ത്രത്തിന്റെ വില കേട്ടാൽ!

Sonam

സെലിബ്രിറ്റി വിവാഹവസ്ത്രം കാണാൻ ആരാധകരും ഫാഷൻലോകവും ഉറ്റുനോക്കിയിരിക്കുമ്പോൾ കാണികളെ  അമ്പരപ്പിക്കുന്ന, കാഴ്ചയ്ക്കു വിരുന്നാകുന്ന വസ്ത്രങ്ങൾ ഒരുക്കണമെന്ന സമ്മർദമുണ്ട് താരങ്ങൾക്കും അവരുടെ ഡിസൈനർമാർക്കും. ആകാംക്ഷ വാനോളം ഉയരുമ്പോൾ വിവാഹവസ്ത്രത്തിന്റെ ചെലവും ഉയരാതെ വഴിയില്ലല്ലോ. 

ബോളിവുഡിന്റെ വിവാഹ ക്ലബിൽ അംഗങ്ങളായ നടിമാരുടെ വിവാഹവസ്ത്രങ്ങളുടെ വിലയന്വേഷിച്ചാൽ ഞെട്ടും! കൃത്യമായ വില വെളിപ്പെടുത്താറില്ലെങ്കിലും ലഭ്യമായ വിവരങ്ങളനുസരിച്ചാണ് മൂല്യം കണക്കാക്കുന്നത്. കഴിഞ്ഞദിവസം വിവാഹിതയായ സോനം കപൂറിന്റെ ലെഹംഗയാണ് സെലിബ്രിറ്റി വിവാഹവസ്ത്രങ്ങളുടെ വിലയിൽ ഒന്നാം സ്ഥാനത്ത്. 

സോനം (70–90 ലക്ഷം)

സോനത്തിനു വേണ്ടി ഡിസൈനർ അനുരാധ വകീൽ ഒരുക്കിയ റെഡ് ലെഹംഗയ്ക്ക് 70–90 ലക്ഷം രൂപ വിലമതിക്കുമെന്നാണു ഫാഷൻ വിദഗ്ധരുടെ കണക്കുകൂട്ടൽ.

ഐശ്വര്യ റായ്  (75 ലക്ഷം)

ലോകസുന്ദരി ഐശ്വര്യ റായ് ബച്ചനു വേണ്ടി ഡിസൈനർ നീത ലുല്ല ഒരുക്കിയ വസ്ത്രത്തിന് 75 ലക്ഷം രൂപ. 

ശിൽപ ഷെട്ടി (50 ലക്ഷം)

ശിൽപഷെട്ടി കുന്ദ്രയുടെ ചുവന്ന വിവാഹസാരി ഒരുക്കിയത് ഡിസൈനർ തരുൺ തഹിലാനി. എണ്ണായിരം സരോസ്കി ക്രിസ്റ്റലുകൾ നിറഞ്ഞ ഈ സാരിയുടെ വില – 50 ലക്ഷം രൂപ

കരീന കപൂർ (50 ലക്ഷം)

കരീന കപൂർ വിവാഹത്തിന് അണിഞ്ഞത് വരൻ സെയ്ഫ് അലിഖാന്റെ അമ്മയും നടിയുമായ ഷർമിള ടഗോറിന്റെ വിവാഹ ലെഹംഗയാണ് (ഡിസൈനർ– റിതു കുമാർ). വിവാഹ റിസപ്ഷനിൽ കരീന ധരിച്ചതു ബോളിവുഡിന്റെ സ്വന്തം സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ വസ്ത്രം. വില – 50 ലക്ഷം രൂപ

അനുഷ്ക (30 ലക്ഷം)

ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹ വസ്ത്രങ്ങളായിരുന്നു അനുഷ്ക ശർമ കോഹ്‌ലിയുടേത്. ഡിസൈനർ സബ്യസാചി മുഖർജിയൊരുക്കിയ മനോഹരമായ ആ പിങ്ക് ലെഹംഗയുടെ  വില – 30 ലക്ഷം രൂപ.

ജനീലിയ (17 ലക്ഷം)

നടി ജനീലിയ ഡിസൂസ നടൻ റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്തപ്പോൾ വസ്ത്രങ്ങളൊരുക്കിയത് ഡിസൈനർ നീത ലുല്ല. വില– 17 ലക്ഷം രൂപ.

ബിപാഷ (4 ലക്ഷം)

നടി ബിപാഷ ബസുവും ടിവി താരം കരൺ സിങ് ഗ്രോവറുമായുള്ള വിവാഹത്തിന് തനി ബംഗാളി വധുവായി ബിപാഷയെ ഒരുക്കിയത് ഡിസൈനർ സബ്യസാചി മുഖർജിയാണ്. വില നാലു ലക്ഷം രൂപ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam